Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെകർത്തനെ സ്തുതിച്ചീടുവിൻത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടുംഉല്ലസിച്ചാർത്തിടുവിൻ (2)അവൻ നല്ലവൻ ദയ എന്നുമുള്ളത്അതുന്നതൻ സ്തുതി എന്നുമവന് (2)കോടി കോടി ദൂതഗണങ്ങൾവാഴ്ത്തി പുകഴ്ത്തിടുന്നുദൈവപുത്രനേശു മനുകുല രക്ഷയ്ക്കായിഅവനിയിൽ അവതരിച്ചു (2)നന്മചെയ്തു. നാടെങ്ങും നടന്നവൻകണ്ണുനീർ അകറ്റുവാനായ്പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽജീവനെ തന്നുവല്ലോ (2)പൊന്നു നാഥാ എന്നു മേലേ വന്നീടുമോഎന്നെയും ചേർത്തീടുവാൻനോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേവേഗം വന്നീടണമേ (2)

Read More 

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ

കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽയേശുരാജൻ വരവേററം സമീപമായ്ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻയേശുരാജൻ സംഘമതിൽ ചേർന്നീടുവാൻപറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ്ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2)ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ്സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2)മണവാട്ടി സഭയേ ചേർത്തീടുവാൻമണവാളൻ യേശു എഴുന്നെള്ളാറായ്കാഹള ധ്വനിയതു കേട്ടീടാറായ്ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ..ലോകയാത്രയോ ഇനി ഏറെയില്ലപ്രത്യാശാപുരിയിൽ ചേർന്നിടാറായ്കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടുംപ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ;- പറന്നിടാൻ..

Read More 

കാഹളനാദം കേൾക്കാൻ നേരമായ്

കാഹളനാദം കേൾക്കാൻ നേരമായ്ഒരുങ്ങീടുക ദൈവജനമേഅന്ത്യകാലത്തിൽ എത്തീടുന്നു നാംവിളിച്ചവന്‍റെ പ്രവർത്തി ചെയ്യാംഒരുങ്ങീടുക നാഥൻ വേലയ്ക്കായിപകൽ തീരാറായ് രാത്രി വരുന്നുവിളിച്ച ദൈവം എന്നും കൂടെയുണ്ട്അന്ത്യം വരേയും നടത്തുന്നവൻപാപക്കുഴിയിൽ കിടന്ന നമ്മതൻ ജീവൻ തന്നു സ്നേഹിച്ചനാഥൻകാൽവറി ക്രൂശിൽ രക്ടം ചൊരിഞ്ഞുമാനവർക്കായ് ജീവൻ വെടിഞ്ഞു…ഇന്നു തന്നെയോ നാളെയെന്നതോനമ്മുടെ രാത്രിയെന്നറിയുന്നില്ലഅല് പകലിൽ നാഥൻ സേവയ്ക്കായ്നമ്മെത്തന്നെ നാം സമർപ്പിച്ചീടാം…ദുഃഖങ്ങൾ മാറും ഭാരങ്ങൾ തീരുംപ്രാണപ്രീയന്‍റെ കൂടെ വാഴുമ്പോൾആ നൽ സുദിനം എണ്ണിയെണ്ണി നാംനോക്കി പാർത്തിടാം ഈ പാരിടത്തിൽ…

Read More 

കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ

കാഹള നാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേവ്യാകുലകാലം തീരാറായ് ക്രൂശിൻ സാക്ഷികളെആയാറിൽ നീ കണ്ടീടും ദൂതസേനകളെഅവരുടെ നടുവിലെൻ പ്രിയനെക്കാണാം മേഘത്തിൽബന്ധനമോ പല ചങ്ങലയോ ഉണ്ടാകാം ഭൂവിൽഅതിലൊരുനാളും തളരാതെ പാർത്താലതു ഭാഗ്യംവ്യാകുലയായവളെ പ്രാവേ ബാഖായാണിവിടെകുതുഹലാമോടൊരുനാളിൽ നീ പാടിടും വേഗംതാമസമില്ലാ തിരുസഭയേ കാലം തീരാറായ്ക്രൂശിൽ മരിച്ചവനെ വേഗം കാണാം തേജസ്സിൽഅരികളെതിർത്തതിനാലേറ്റം ക്ഷീണിച്ചോ പ്രാവേവിരുതുലഭിച്ചവരന്നാളിൽ ചൂടും പൊന്മുടിയെപലവിധ മൂഢർക്കടിമകളായ് പാർക്കുന്നേ പ്രാവേവരുമേ നിന്നുടെ പ്രിയ കാന്തൻ ഖേദം തീർപ്പാനായ്ക്രൂരജനത്തിൻ നടുവിൽ നീ പാർക്കുന്നോ പ്രാവേ ദൂതഗണങ്ങളൊരുനാളിൽ പൂജിക്കും നിന്നെദുഷികളസംഖ്യം കേട്ടാലും ദുഃഖിച്ചീടരുതേപ്രതിഫലമെല്ലാം പ്രിയകാന്തൻ […]

Read More 

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടും

കാഹളം മുഴങ്ങിടും ദൂതരാർത്തു പാടിടുംകുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ ദൈവ കുഞ്ഞാട്ടിൻ കല്യാണം വന്നു സമീപേ(2)ശുദ്ധരങ്ങുയർത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭന്‍റെ തേജസ്സെന്നിലും വിളങ്ങിടുംഎന്‍റെ പ്രിയനെ പൊന്നുകാന്തനെ എന്നു വന്നുചേർക്കുമെന്നെ സ്വന്ത വീട്ടിൽ നീ(2)നിൻ മുഖം കാണുവാൻ കാൽ കരം മുത്തുവാൻആശയേറുന്നേ വൈകിടല്ലേ നീ (2);- കാഹളം…ഈ മരുവിലെൻ ക്ലേശ മഖിലവുംതീർന്നിടും ജയോത്സവത്തിനുജ്വലാരവം(2)കേൾക്കുമെൻ കാതുകൾ കാണുമെൻ കണ്ണുകൾനാവാൽ വർണ്യമോ ആ സുദിനത്തെ (2);- കാഹളം…

Read More 

കാഹളം മുഴക്കി ദൈവ ദൂതർ

കാഹളം മുഴക്കി ദൈവ ദൂതർമേഘത്തിൽ വന്നിടുമേ(2)കാലം ഏറ്റം സമീപമായല്ലോ (4)യുദ്ധങ്ങൾ ക്ഷാമങ്ങൾ തീരാത്ത വ്യാധികൾലോകത്തിൽ വർദ്ധിക്കുന്നേ (2)കൊടും കാറ്റാൽ ജനം നശിക്കുന്നേകൊടും കാറ്റാൽ ജനം നശിക്കുന്നേ(2);- കാഹളം…ജാതികൾ ജാതികൾ എതിർത്തുനിൽക്കുന്നേഭീകരവാഴ്ചയതിൽ (2)ദുഷ്ടന്മാരാൽ ലോകം ഭരിക്കുമേദുഷ്ടന്മാരാൽ ലോകം ഭരിക്കുമേ(2);- കാഹളം…വിശ്വാസ ത്യാഗം വർദ്ധിക്കും ലോകത്തിൽഭക്തന്മാരും കുറയും (2)ഭരണാധികാരം നശിക്കുമേഭരണാധികാരം നശിക്കുമേ(2);- കാഹളം…നീതിയിൻ സൂര്യൻ വെളിപ്പെടും നേരംഞാൻ അവൻ മുഖം കാണുംഎന്‍റെ പ്രത്യാശ ഏറിടുന്നേഎന്‍റെ പ്രത്യാശ ഏറിടുന്നേ(2);- കാഹളം…

Read More 

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്നാം പറന്നങ്ങ് പോയിടാറായ് (2)ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദംയേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2)വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)വാനവൻ വരവതു വാതിൽക്കലായെന്ന്ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);-ഇല്ലിനി സമയം വേറെയില്ലവിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2)നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻനിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-

Read More 

കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ

കാഹളം കാതുകളിൽ കേട്ടിടാറായ്ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻകാലങ്ങൾ നമ്മെ വിട്ടു പായുകയായ്സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളിപടർന്നുയരുകയായ് ധരണി തന്നിൽദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം…ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തിൽമരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്പാപവും ശാപവും നീക്കിതാൻ ജയം നല്കിപാപികൾക്കവൻ നിത്യശാന്തി നല്കി;- കാഹളം…പാടുവിൻ നവഗാനം അറിയിപ്പിന്‍റെ സുവിശേഷംദൈവരാജ്യം ആസന്നമായ് മനം തിരിവിൻയെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻകാഹളം മുഴക്കിടാം ദൈവജനമേ;- കാഹളം.

Read More 

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ്

കാഹളം ധ്വനിച്ചീടാറായ്പ്രിയനേശു വന്നീടാറായ്ദൂതർ സംഘമൊത്ത്വിശുദ്ധരോടു ചേർന്ന്വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന്ആത്മാവിനാലൊരുങ്ങാംആ നല്ല നാളിനായിവരവിൻ നാളുകൾ അടുത്തുപോയിഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ…വിശ്രമ നാടതിൽ നാംയേശുവിൻ കൂടെ എന്നുംആമോദമായി എത്ര സന്തോഷമായ്വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്; – ദൂതർ…

Read More 

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ

കാഹളം ധ്വനിച്ചിടാറായ്കർത്തനേശു വാനിൽ വരാറായ്ഇടിമുഴക്കംപോൽ കേൾക്കുംഎൻപേർ വിളിക്കുംതൽക്ഷണം ഞാൻ പറക്കുംലോകജാതികൾ ഇളകിടുന്നുലോക രാഷ്ട്രങ്ങൾ തകർന്നിടുന്നുസമാധാനമില്ല. സന്തോഷമില്ല.ലോകത്തിൽ ശാന്തിയില്ല.രോഗങ്ങൾ വർദ്ധിക്കുന്നുഭൂകമ്പം ഏറിടുന്നുപക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾകൂട്ടമായ് കേട്ടിടുന്നു…ഒരുങ്ങുക സോദരരേഒന്നായ് പറന്നിടുവാൻഭാരം കുറച്ചിടാം വേഗം പറന്നിടാൻഈ ലോകം മറന്നീടുക

Read More