പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ്
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ് (2) ഭാരം വേണ്ടാ കണ്ണുനീർ വേണ്ടാ യേശുനാഥൻ വന്നീടാറായ് (2) രോഗം ദുഖം ഇല്ലാത്ത സീയോനിൽ നമ്മെ ചേർപ്പാൻ വരുന്നിതാ (2) ഒന്നിച്ചു വാഴ്ത്തിടാം യേശു കർത്തനെ അവനു തുല്ല്യനായ് ആരുമില്ല ഒന്നിച്ചുയർത്തിടാം യേശു കർത്തനെ അവനു തുല്ല്യനായ് ആരുമില്ല ദുഖ വേളയിൽ ഏകനായിടുമ്പോൾ നിന്നെ താങ്ങുവാൻ നാഥനുണ്ട്(2) ആശ്വാസം നൽകിടും തൻ ആത്മശക്തി നിന്നിലുണ്ട്(2) സർവ്വവും നിന്നാൽ സാധ്യമാക്കുവൻ ശക്തനല്ലോ എന്‍റെ ദൈവം (2) സ്തുതിക്കാം ഘോഷിച്ചീടാം എന്‍റെ […]
Read Moreപ്രിയനെ എന്നെ നിറെച്ചിടുക
പ്രിയനെ എന്നെ നിറെച്ചിടുക നിന്നാത്മാവിൻ പുതു ബലത്താൽ ലോകമായയിൽ വീണു പോകതെ പാലകാ എന്നിൽ കരുണ ചെയ്ക നീ നടത്തുക എന്നെ ദിനവും നേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2) ആദ്യ സ്നേഹവും ത്യാഗവും വിട്ട് പാത അറിയാതെത്ര പേരിന്നു കോപ പാത്രരായി വർത്തിച്ചീടുമ്പോൾ പേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ… നിൻ കൃപാസനം അണയുന്നേരം നിൻ കിരണങ്ങൾ പതിച്ചീടുമ്പോൾ മന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയ സന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ… സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾ മർത്യ കൂടാരം എത്ര […]
Read Moreപ്രിയൻ വേഗം വരും നിത്യരാജാവായ് തന്‍റെ
പ്രിയൻ വേഗം വരും നിത്യരാജാവായ് തന്‍റെ കാന്തയെ ചേർപ്പതിനായ് ഒരുങ്ങുകെൻ മനമെ നിൻ പതിയെ സ്വീകരിപ്പാൻ തിടുക്കമോടോരോനാളും(2) യേശുവേ നോക്കി നീ ജീവിച്ചീടുക വിശ്വാസത്തിൻ നല്ല പോർ പൊരുതീടുക പ്രതിഫലം താൻ തരും തൻ പ്രിയന്മാർക്ക് പ്രത്യാശയോടോടുക പുരിയിലേക്ക് സ്വർഗ്ഗത്തിൽ നിൻ നിക്ഷേപമെന്നെണ്ണീടുക സ്വർഗ്ഗരാജ്യമത്രേ നിന്‍റെ നിത്യഗേഹം സ്വർഗ്ഗരാജ്യവും അതിൻ നീതിയും മുന്നമേ അന്വേഷിച്ചനുദിനവും(2);- യേശുവേ… കീർത്തനങ്ങളോടെ നീ ഓടീടുവാൻ കർത്തൻ കരുതിടും നിനക്കായ് വേണ്ടതെല്ലാം സ്വർഗ്ഗത്തിൻ മന്നയും പാറയിൻ വെള്ളവും മരുഭുപ്രയാണമതിൽ(2);- യേശുവേ… പോർജയിച്ചീടുവാൻ ബലം […]
Read Moreപ്രിയൻ വരുമ്പോൾ അവന്‍റെകൂടെ പറന്നുപോയാൽ
പ്രിയൻ വരുമ്പോൾ അവന്‍റെകൂടെ പറന്നുപോയാൽ മതിയെനിക്ക് പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക് ഉലകസുഖം വേണ്ടെനിക്ക് മനുഷമാനം വേണ്ടെനിക്ക് പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;- അനുദിനവും പരിപൂർണ്ണമാം പരിശുദ്ധി നീ തരണേ പ്രിയാ പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;- ജയമെടുപ്പാൻ വേണ്ടതായ അമിതബലം തരണേ പ്രിയാ പറന്നിടുവാൻ വേണ്ടതായ ബലം ലഭിച്ചാൽ മതിയെനിക്ക്;-
Read Moreപ്രിയൻ വരും നാളിനിയധികമില്ല സീയോൻപുരം
പ്രിയൻ വരും നാളിനിയധികമില്ല സീയോൻപുരം നമുക്കിനിയകലമല്ല ഓട്ടം തികച്ചു നാം അക്കരെ നാട്ടിൽ ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ ഓടിപ്പോയിടും വിനകളെല്ലാം;- അവന്നായിന്നു നിന്ദകൾ സഹിച്ചും അപമാനങ്ങൾ അനുഭവിച്ചും അവൻ വേലയിൽ തുടർന്നിടുന്നു അന്നു തരും താൻ പ്രതിഫലങ്ങൾ;- ഇരുളാണിന്നു പാരിതിലെങ്ങും ഇവിടില്ലൊരു സമാധാനവും പരനേശുവിൻ വരവെന്നിയേ പാരിൽ നമുക്കു വേറാശയില്ല;- അന്ത്യ നാളുകളാണിതെന്നറിഞ്ഞ് ആദ്യ സ്നേഹത്തിൽ നമുക്കിനിയും തിരു നാമത്തിൻ മഹിമകൾക്കായ് തീരാം താൻ പാരിൽ തരും നാളുകൾ;-
Read Moreപ്രിയൻ വന്നിടും വേഗത്തിൽ
പ്രിയൻ വന്നിടും വേഗത്തിൽ എന്നെ തന്നരികിൽ ചേർക്കുവാൻ എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ എത്രയോ പ്രയാസമെന്നിൽ വന്നാലും ഇല്ല ഞാൻ പതറുകില്ല യാത്രയിൽ എന്‍റെ വേദനകൾ എല്ലാം തീർന്നിടും പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ വാനമേഘേ ദൂതരുമായ് വന്നിടും ആ സമയം ഞാൻ പറന്നു പോയിടും
Read Moreപ്രിയൻ എന്നെ ചേർത്തിടുവാൻ
പ്രിയൻ എന്നെ ചേർത്തിടുവാൻ വാന മേഘേ വന്നിടാറായ് അവനോടു ചേർന്നിടുവാൻ വാഞ്ചയേറി കാത്തിടുന്നു ഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെ വീണ്ടെടുപ്പിൻ ഗാനം പാടിടാം(2) ശക്തി നൽകിടേണം എൻ പ്രിയ വീണ്ടെടുപ്പിൻ ഗാനം പാടിടാൻ ഘോര വാരിധി തൻ മദ്ധ്യത്തിൽ തീരമറിയാതെ താഴുമ്പോൾ ചേറ്റിൽ നിന്നും പ്രിയനുയർത്തി സുസ്ഥിരമാം പാറമേൽ നിർത്തി ഈ ധരയിൽ ജീവിച്ചിടും നാൾ ശത്രുവോടെതിർത്തിടുമ്പോൾ ഭീരുവായി തീർന്നിടാതെ ശക്തിയേകും നാഥൻ ഉണ്ടല്ലോ
Read Moreപ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ
പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽ എന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോ പാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആ വാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;- ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആ നിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;- ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻ എന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;- നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾ തൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;- ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും […]
Read Moreപ്രാണപ്രിയാ പ്രാണപ്രിയാ
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ; പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2) കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2) നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2) എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല നിൻ ദയ അല്ലയോ എന്നെ നടത്തിയത്(2) നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2) കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2) […]
Read Moreപ്രാണപ്രിയാ നിൻ വരവതും കാത്ത്
പ്രാണപ്രിയാ നിൻ വരവതും കാത്ത് പാരിതിൽ പാടുകൾ പലതും സഹിച്ച് (2) കാഹള ധ്വനിയൊന്നു കേൾപ്പതിനായ് ആശയോടെന്നും കാത്തിടുന്നു(2) കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂ കാലമേറെ താമസമോ(2) കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നു കാന്താ നീ വേഗം വന്നിടണേ(2) ശോധനകൾ അകംപുറമായ് വരുമ്പോൾ ശോകത്താൽ എൻമനം നീറിടുമ്പോൾ(2) ശോഭയേറും നിൻമുഖം കാൺമാൻ ശോഭിത മണവാളാ കാത്തിടുന്നു(2);- ലോകരെല്ലാം എനിക്കെതിരാകിലും സ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2) പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻ നിൻവിളി ഓർത്തു കാത്തിടുന്നു (2);-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള