എന്‍റെ ജീവിതം ധന്യമാവാൻ
എന്‍റെ ജീവിതം ധന്യമാവാൻ പുത്തൻ രൂപമായ് തീർന്നീടുവാൻ യേശുനാഥാ നീ തന്ന വചനം സ്വർഗ്ഗനന്മയും ഉറവായി ഞാൻ ഏകനായ് തീർന്നിടാതെ പാപ ചേറ്റിൽ ഞാൻ വീണിടാതെ യേശുനാഥാ ആ പൊൻകരം എന്നെ ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻ നിന്ദ പരിഹാസം സഹിച്ചീടുവാൻ യേശുനാഥാ നീ തന്ന കൃപകൾ ദൈവ പൈതലായ് മാറ്റിയെന്നെ എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ എന്നെ മാനിച്ച വഴികൾ ഓർത്താൽ യേശുനാഥാ നീയല്ലാതാരും പാരിൽ ഇല്ലാ എൻ രക്ഷകനായ്
Read Moreഎന്‍റെ ജീവനും എല്ലാ നന്മയും
എന്‍റെ ജീവനും എല്ലാ നന്മയും പ്രാണപ്രിയനിൻ ദാനമല്ലോ എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക് എന്നെ നിന്നിൽ സമർപ്പിക്കുന്നു കണ്ണുനീരിന്‍റെ കൊടും താഴ്വരയിൽ കൈവിടാത്ത യേശുനാഥാ മനമുരുകിയപ്പോൾ എന്‍റെ അരികിലെത്തി പൊൻകരത്തിലെന്നെ വഹിച്ചു;- സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ എന്‍റെ തകർച്ച കാണാൻ കൊതിച്ചു ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ എന്‍റെ ദൈവം ഇടയാക്കില്ല;-
Read Moreഎന്‍റെ ജീവനാമേശുവേ നിന്‍റെ
എന്‍റെ ജീവനാമേശുവേ നിന്‍റെ സ്വരമെൻ ചെവിയിൽ ഇമ്പമോടെ വന്നടിച്ചീടുന്നു ഞാൻ കേട്ടുനാഥാ ക്ഷീണപാപിയേവായെന്നിൽ ആശ്വസിക്കനീ സതതം ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ ചാരി സുഖിക്കെ;- എന്‍റെ… വന്നുകണ്ടു ശാന്തതയെ യേശുവിന്‍റെ സ്നേഹമാർവ്വിൽ എന്നെയുടുപ്പിച്ചു സന്തോഷത്താൽ ദുഃഖങ്ങൾ മാറ്റി;- എന്‍റെ… സർവ്വവും ഞാൻ ദാനമായി നിർവ്യാജ്യം തരുന്നു പാപി ജീവവെള്ളം നീ കുടിച്ചാനന്ദം പ്രാപിച്ചീടുകെ;- എന്‍റെ… ജീവനദിയിൽ നിന്നു ഞാൻ മോദമോടെ പാനം ചെയ്തു കേവലമെൻ ദാഹം ശമിച്ചിപ്പോൾ ജീവിക്കുന്നു ഞാൻ;- എന്‍റെ… കൂരിരുളാൽ മൂടിയോരീ ലോകത്തിനു ഞാൻ വെളിച്ചം […]
Read Moreഎന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ
എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു; എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2) എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു; എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2) ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ; വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2) മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ; പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2) കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ; വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2) പാപമൊട്ടും ഏശിടാത്ത പാവനനാം […]
Read Moreഎന്‍റെ ജനമായുള്ളവരെ നിന്നറയിൽ
എന്‍റെ ജനമായുള്ളവരെ നിന്നറയിൽ പൂകതിൻവാതിൽ-അടയ്ക്ക ക്രോധം കടന്നുപോവോളം തെല്ലിടയിൽ ഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേ അതാൽ കരുതുമെൻ പരലോക-ഭവനത്തിനായ് ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെ അറിയാതെ നരരെല്ലാം ഒഴുകിപ്പോകും മഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെ സ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽ ഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂ പറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാം ഭൂമി മലിനമായ് അതിലുള്ള നിവാസികളാൽ അവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളും അനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെ ധരയിലെ വിശുദ്ധന്മാർ കടന്നുപോകും അവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽ […]
Read Moreഎന്‍റെ കുറവുകൾ ഓർക്കരുതേ
എന്‍റെ കുറവുകൾ ഓർക്കരുതേ എന്നെ നന്നായ് കഴുകേണമേ(2) എന്നെ ഉടക്കേണമേ എന്നെ പണിയേണമേ നല്ല പാത്രമായ് തീർക്കണമേ(2) കഷ്ടതയാകുന്ന കഠിനശോധനയിൽ ഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2) നിൻ കരം എന്നെ താങ്ങിയെടുത്തു പോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്‍റെ യോഗ്യതയില്ലെനിക്ക് ഒന്നും പറവാൻ പുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2) സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തു തൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്‍റെ
Read Moreഎന്‍റെ കർത്താവു വലിയവ ചെയ്തു
എന്‍റെ കർത്താവു വലിയവ ചെയ്തു എന്നിൽ മനസ്സലിഞ്ഞ് അത്ഭുതം ചെയ്തു എന്‍റെ കണ്ണുനീർ കണ്ടവൻ വേദന അറിഞ്ഞവൻ കൃപയാൽ പുതുവഴിതുറന്നു(2) അത്ഭുതം ആണിന്നു ഞാൻ സൗഖ്യദായകൻ യേശുവിനാൽ എന്‍റെ അനുദിന ജീവിതയാത്ര അതിൽ എന്നെ പുലർത്തുന്നത് യേശുവത്രേ(2) എന്‍റെ ജീവിത പടക് അത് തകർന്ന നാളിൽ ഒരു പലകയിൽ ജീവിതം കരുതിയവൻ എന്നെ അത്ഭുതമായ് ലോകം അറിഞ്ഞിടുവാൻ എന്‍റെ കൂടെയിരിക്കും യേശു രക്ഷകനായ്(2) ഇനീം മാറില്ല ഞാൻ പിന്മാറില്ല ഞാൻ എന്‍റെ കർത്താവു വലിയവ ചെയ്തു ഇനി […]
Read Moreഎന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്
എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത് അതിനല്പം പോലും മാറ്റമില്ലല്ലോ എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോ അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ അത് ബലഹീന വേളകളിൽ തികഞ്ഞുവരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2) ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ […]
Read Moreഎന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ തന്‍റെ കരങ്ങളാൽ താങ്ങി നടത്തുമവൻ എന്‍റെ കരളിന്‍റെ വേദനയറിയുന്നവൻ തന്‍റെ കുരിശിന്‍റെ മറവിൽ മറയ്ക്കുന്നവൻ കാൽവറി ക്രൂശിലെ സ്നേഹമേ വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായി വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ് അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ അനുദിന ഭാരം തൻ ശിരസ്സിലേറ്റി ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി ആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി… വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും;- കാൽവറി… […]
Read Moreഎന്‍റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ
എന്‍റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ പ്രിയനേ നിന്‍റെ വഴികൾ അഗോചരമേ നിന്‍റെ നടത്തിപ്പും ആശ്ചര്യം എൻ ജീവിത പാതയിൽ അനുദിനം അവൻ ചെയ്ത നന്മകൾ ഒന്ന് ഓർത്താൽ എത്ര സ്തുതിച്ചാലും മതിവരില്ല എത്ര സ്തുതിച്ചാലും അധികമല്ല ലോക സ്ഥാപനം മുമ്പെന്നെ കണ്ടു നിന്‍റെ പൈതലായ് നിന്‍റെ തിരഞ്ഞെടുപ്പ് അതിശയമേ നിന്‍റെ വിളിയോ വലിയവയേ കാൽവറിയിൽ ചിന്തിയ ചോരയാൽ എന്നെ വീണ്ടല്ലോ നിന്‍റെ സ്നേഹം അത് എത്ര ആഴമേ നിന്‍റെ ദയയോ അത്ഭുതമേ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

