എന്നു ഞാൻ കാണും നിന്നെ മനുവേലേ
എന്നു ഞാൻ കാണും നിന്നെ മനുവേലേ എന്നു ഞാൻ കാണും നിന്നെ ഉന്നതദേവന്‍റെ നന്ദനനെങ്കിലും മന്നിൽ പിറന്നു വളർന്നു നടന്നന്നോനെ;- എന്നു എന്നെ പെരിയൊരു സമ്പന്നനാക്കുവാൻ തന്നെ ദരിദ്രനായ് തീർന്ന മഹേശനേ;- എന്നു രാജപുരോഹിതസ്ഥാനമുണ്ടാകയാൽ ജ്ഞാനികളിൽ നിന്നു കാഴ്ച ലഭിച്ചോനേ;- എന്നു സർവ്വഗുണളുമെന്നിൽ പ്രകാശിപ്പാൻ പർവ്വത സൂക്തികൾ ചെയ്ത പരേശനേ;- എന്നു ഒറ്റിക്കൊടുത്തൊരു യൂദാവിനെ തന്‍റെ ഉറ്റസഖാവെന്നു ചൊന്നോരധീശനെ;- എന്നു സാഹായ്യമറ്റവരായ് തന്നുടെ ശിഷ്യരെ കൈവിടുകില്ലെന്നു മെയ്വാക്കു തന്നോനേ;- എന്നു വിണ്ണിൽ കടന്നു ഞാൻ വീടൊരുക്കീട്ടങ്ങു നിങ്ങളേയും […]
Read Moreഎന്നു കാണാമിനി എന്നു കാണാമെന്‍റെ
എന്നു കാണാമിനി എന്നു കാണാമെന്‍റെ രക്ഷാനായകനെ എന്നു കാണാം ലക്ഷോലക്ഷങ്ങലിൽ ലക്ഷണമൊത്തൊരു മൽപ്രാണനായകനേശുവിനെ കാണ്മാൻ കൊതിച്ചേറെ ശുദ്ധജനങ്ങളി- ക്ഷോണിതലേയിന്നു പാർത്തീടുന്നു വേഗം വരാമെന്നു താനുര ചെയ്തിട്ടു ഏറെക്കാലമായി പൊന്നുനാഥൻ;- എന്നു… പ്രവിനെപ്പോലെനിക്കുണ്ടു ചിറകെന്നാൽ വേഗം പറന്നങ്ങു എത്തും നൂനം പൊന്മുഖം കണ്ടു പുഞ്ചിരി തൂകിയെൻ സന്താപമൊക്കെയും നീങ്ങിവാഴും;- എന്നു… എന്നു തീരുമിനി എന്നു തീരുമെന്‍റെ കഷ്ടമശേഷവുമെന്നുതീരും എന്നു വരുമെന്‍റെ കാന്തനാം കർത്താവ് ആകാശമേഘത്തിലെന്നുവരും;- എന്നു… പങ്കപ്പാടോരോന്നും ശങ്കകൂടാതേറ്റെൻ പങ്കമകറ്റിയ പൊന്നേശുവേ വന്നുകാണ്മാൻ കൊതിയേറിടുന്നേയങ്ങു ചെന്നു കാണ്മാനാശ ഏറിടുന്നു;- […]
Read Moreഎന്നിലുദിക്കേണമേ ക്രിസ്തേശുവേ
എന്നിലുദിക്കേണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേ എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു നിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻ എന്മേൽ ശോഭിക്കണമേ ജീവപ്രകാശമേ! എൻ ജീവശക്തിയേ! ദൈവത്തിൻ തേജസ്സിനാൽ മിന്നിടുന്നോർ ഉദയനക്ഷത്രമേ! മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു ഏകമായ് കാക്കണമേ എൻ മാനസം നിന്മേലുള്ളോർ നോട്ടത്തിൽ നിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ എൻആനന്ദം പൂർണ്ണമാം മരണത്തിൻ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാൽ ഈ വിശ്വസിക്കു ഒന്നുമില്ല പേടിപ്പാൻ എൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ എൻ […]
Read Moreഎന്നിൽ മനസ്സലിവാൻ എന്നിൽ
എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2) നാഥാ അടിയനിലെന്തു നന്മ കണ്ടു നീ കനിവിൻ കരളലിവാൻ(2) പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2) എന്നെ തേടി വന്നീടുവാനായ് എന്തു യോഗ്യത എന്നിൽ നാഥാ(2);- എന്നിൽ… ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2) എന്നെ തേടിവന്നേശു നാഥാ എന്നും നീ എൻ രക്ഷകൻ(2);- എന്നിൽ… വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2) ആ നാളുകൾ എണ്ണി എണ്ണി ഈ പാരിൽ ഞാൻ പാർത്തിടുന്നേ(2);- എന്നിൽ…
Read Moreഎന്നിൽ കനിവേറും ശ്രീയേശു
എന്നിൽ കനിവേറും ശ്രീയേശു മാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻ അവന്നരികിൽ വന്നതിനാലെന്താശ്വാസമായ് എന്തൊരാശ്വാസമായ് തന്‍റെ തിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ് എന്തിന്നലയുന്നു ഞാൻ പാരിൽ വലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻ അവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേ അവൻ എന്നാളുമേ തന്‍റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേ മന്നിൽ പരദേശിയാ-ണെന്നാൽ സ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേ അന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേ ഭൂവിൽ പാർത്തിടുമേ പിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ
Read Moreഎന്നിൽ അടങ്ങാത്ത നിൻ സ്തുതി
എന്നിൽ അടങ്ങാത്ത നിൻ സ്തുതി ഞാനെന്നും പാടിടുമേ ഇന്നാൾ വരെയും എൻ യാത്രയിൽ നീ ചെയ്ത നന്മയ്ക്കായ് ആകാശ വീഥികളും സ്വർഗ്ഗാധി സ്വർഗ്ഗങ്ങളും ഭൂമിയിൽ കാണുന്നതെല്ലാം കർത്താവേ നിന്നെ വാഴ്ത്തും;- കാട്ടിൽ വസിക്കുന്നയെല്ലാം കൊടുങ്കാറ്റും മഞ്ഞിൻ-തുള്ളിയും നാട്ടിൽ വസിക്കുന്നതെല്ലാം പരനേ നിന്നെ വാഴ്ത്തുമേ;-
Read Moreഎന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ
എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽ ആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെ പാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നു പരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനം അല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻ നീ തരുന്ന ശോധന വേദനകൾ നന്മയെന്ന് നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെ പാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക് കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻ ഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ വന്നു വിളിക്കും […]
Read Moreഎന്നാശ്രയമെൻ യേശുവിലാകയാൽ
എന്നാശ്രയം എൻ യേശുവിലാകയാൽ ഭയമില്ല ലവലേശവും-എന്നിൽ ഭയമില്ല ലവലേശവും ആഴ്ചയിൻ ആദ്യദിനെ ദിവ്യ ഉയിർപ്പിന്‍റെ ഈ സുദിനെ എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ പുകഴ്ത്തിടും നിൻ നാമത്തെ പോയ ദിനങ്ങളെല്ലാം ദൈവം കാത്തെന്നെ പരിപാലിച്ചു തന്‍റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തി പുതുബലം കല്പിച്ചതാൽ ശത്രുവിൻ സൈന്യങ്ങളെന്നെ വളഞ്ഞാലും ഭയമില്ലഹെ അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം ഹല്ലേലൂയാ പാടും ഞാൻ പകയ്ക്കട്ടെ ലോകരെല്ലാം എന്നെ പഴിക്കട്ടെ സ്നേഹിതരും ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു എന്നോടു കൂടെയുണ്ട് […]
Read Moreഎന്നാശ്രയം എന്നേശുവിൽ മാത്രം
എന്നാശ്രയം എന്നേശുവിൽ മാത്രം എൻ വിശ്രമം തൻ മാർവിൽ മാത്രം സ്വന്തമായവർ തളളിയെന്നാലും മാതാപിതാക്കൾ കൈവെടിഞ്ഞാലും എന്നെ രക്ഷിച്ച എന്നാത്മനാഥൻ മാറാത്തവനായ് എൻ കൂടെയുണ്ട് ആരും സഹായം ഇല്ലാതായാലും പാരിൽ ഏകനായ് ഞാൻ തീർന്നാലും എന്നും എന്നുടെ സഹായമായി എന്നാത്മനാഥൻ എൻ കൂടെയുണ്ട്
Read Moreഎന്നാശ എന്നുമെന്‍റെ രക്ഷിതാവിലാകയാൽ
എന്നാശ എന്നുമെന്‍റെ രക്ഷിതാവിലാകയാൽ എന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമെ എന്‍റെ വല്ലഭൻ എനിക്കു നല്ലവൻ വെറും മുള്ളുകൾക്കിടയിൽ നല്ല താമരപോലെ ചെറു കന്യകമാർ തൻ നടുവിൽ എൻ പ്രിയനിതാ ചന്ദ്രതുല്യമായ് ശോഭിച്ചീടുന്നു;- എന്നാ കാട്ടുമരങ്ങൾ നടുവിൽ നല്ല നാരകംപോലെ കൂട്ടുസഖിമാർ നടുവിലായ് എൻ പ്രിയനിതാ സന്തോഷത്തോടെ വാസം ചെയ്യുന്നു;- എന്നാ എൻഗദി മുന്തിരിത്തടങ്ങളിൽ വിലസിടും മൈലാഞ്ചി പൂങ്കുലയ്ക്കു തുല്യനെന്‍റെ വല്ലഭൻ സൗരഭ്യവാസന തൂകിടുന്നിതാ;-എന്നാ എന്നോടുകൂടെ പാർത്തിരുന്ന പ്രാണവല്ലഭൻ എന്നോടു വേർപെട്ടെങ്ങോപോയ് മറഞ്ഞുനിൽക്കുന്നു എന്‍റെ പ്രിയനെ നിങ്ങൾ കണ്ടുവോ;- എന്നാ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

