എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ
എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ നിൻ രക്തത്തിന്‍റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2) ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2) രക്തത്താൽ എന്നെ ശുദ്ധനാക്ക (2) രക്തത്താൽ ജയമേ വചനത്താൽ ജയമേ രക്തത്താലും വചനത്താലും ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയം ജയം ജയമേ എന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ നിത്യ […]
Read Moreഎന്തു ഞൻ പകരം നല്കും
എന്തു ഞാൻ പകരം നൽകും നീ കരുതും കരുതലിനായി യേശുവേ നീ ഓർത്തതിനായ് എന്നെ നീ മാനിച്ചതിനായ് എൻ രക്ഷയായ ദൈവം എൻ ഉയർച്ചയായ ദൈവം നിൻ സൗമ്യത എന്നെ വലിയവനാക്കി സർവ്വ ഭൂമിക്കും രാജാവും നീ യിസ്രായേലിൻ പരിശുദ്ധൻ നീ എന്നെ വീണ്ടെടുത്തോനും നീയേ നിന്‍റെ പ്രവർത്തികൾ അതിശയമെ എന്നെ മാനിക്കുന്ന ദൈവം എന്നെ വഴി നടത്തും ദൈവം നിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി യോഗ്യനേശുവേ യോഗ്യനേശുവേ നീ നല്ലവൻ നീ നല്ലവൻ
Read Moreഎന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ(2) പാപിയായ് ഇരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും(2) ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും നീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു… രക്ഷയിൻ പദവിയാൽ വീണ്ടെന്നെ ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു… ദൈവീക തേജസ്സാൽ നിറച്ചെന്നെ തൻ മണവാട്ടിയായി മാറ്റി നീ(2) സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽ […]
Read Moreഎന്താനന്ദം എനിക്കെന്താനന്ദം
എന്താനന്ദം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം ചിന്താതീതം അതു മനോഹരം എന്തു സന്തോഷമാം പുതുജീവിതം സന്താപമേറുമീലോകെ ഞാനാകിലും സാന്ത്വനം തരും ശുഭം ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം വിശ്വാസ കാൽ ചുവടിലത്രേ തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും ഒന്നിനും മുട്ടില്ലാത്തവണ്ണം ആശയ്ക്കെതിരായ് ആശയോടെ വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;- ആരുവെറുത്താലും ആരു ചെറുത്താലും കാര്യമില്ലെന്നുള്ളം ചൊല്ലുന്നു കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ കൂട്ടത്തോടെ വിട്ടുപോയെന്നാലും കൂട്ടായ് യേശു എനിക്കുള്ളതാൽ;- ആരു സഹായിക്കും ആരു സംരക്ഷിക്കും […]
Read Moreഎന്തതിശയമേ ദൈവത്തിൻ സ്നേഹം
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻ ദൈവമേ നിൻമഹാസ്നേഹമിതിൻ വിധം ആർക്കു ഗ്രഹിച്ചറിയാം എനി- ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;- ആയിരമായിരം നാവുളാലതു വർണ്ണിപ്പതിന്നെളുതോ പതി- നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;- മോദമെഴും തിരുമാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന ഏക- ജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;- പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് സ്നേഹ വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ചര്യമേറിടുന്നു;- ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെ […]
Read Moreഎന്‍ കാന്തനിവൻ തന്നെ ശങ്കയില്ലഹോ
എൻ കാന്തനിവൻ തന്നെ ശങ്കയില്ലഹോ! നിർണ്ണയം ചെങ്കതിരവൻപോൽ കളങ്കമറ്റിതാ കാണുമെൻ കൂരിരുളിലുദിച്ച കതിരൻ പാപക്കറകൾ തീരുവാനൊഴിച്ച രുധിരൻ അനുതപിക്കും നേരം പാപികൾക്കേറ്റം മധുരൻ പരീശയർക്കു നേരുത്തരം കൊടുത്ത ചതുരൻ കാണാതെ പോയുള്ളാടുകൾ തേടി നടന്ന കാലുകൾ തന്നിലേറ്റാണിപ്പാടുകൾ കണ്ടിതാ! ഞാനിപ്പാടുകൾ കൈവിലാവിലും മുൾമുടിപൂണ്ടു കോലാടികളേറ്റതാലിതാ വെണ്മ നെറ്റിമേലുള്ള വടുക്കൾ അളവില്ലാത്ത നന്മനിമിത്തം-ലോകക്കുടികൾ രക്ഷപ്പെടുവാൻ തന്മേൽ കൊരടാവാലുള്ളടികൾ കൊണ്ടുപാടുകളുണ്ടിതാ! ചാവിൻവിഷമുൾക്കൊണ്ടു താൻ ചത്തു ജീവിച്ചുകൊണ്ടതാൽ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ! എൻ കാന്തനുടെ തിരുനാമം സുഗന്ധം തൂകു- ന്നെങ്കലേശുന്നു […]
Read Moreഎനിക്കൊരു ദൈവമുണ്ടു
എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻ എനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2) പതറില്ല ഞാൻ കരയില്ല ഞാൻ പരിഭവിക്കില്ലിനിം ഒരുനാളിലും(2) സ്വന്ത പുത്രനെ ആദരിയാതെ പാതകർക്കായി ഏൽപ്പിച്ചുവല്ലോ(2) തന്നോടു കൂടെ എല്ലാം തന്നോടുകൂടെ നൽകാതിരുന്നീടുമോ(2);- എനിക്കൊരു… അനർത്ഥങ്ങളുണ്ട് അപമാനമുണ്ട് എന്നിനി ഞാൻ ഭയപ്പെടില്ല(2) കാൽവറിയോടെ എല്ലാം കാൽവറിയോടെ പൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു… വാഗദത്തനാട് എന്‍റെ താതെന്‍റെ നാട് ഏറ്റം അടുത്തുവല്ലോ(2) നിത്യതയോളം ഇനിം നിത്യതയോളം താതനോടൊത്തു വാണിടാം;- എനിക്കൊരു…
Read Moreഎനിക്കൊരു തുണ നീയെ എൻ പ്രിയനെ
എനിക്കൊരു തുണ നീയെ എൻ പ്രിയനെ എനിക്കൊരു തുണ നീയെ ദുരിതം നിറയും മരുവിലെ വാസത്തിൽ ഇണയില്ലാ കുറുപ്രാവുപോൽ ഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2) നാഥാ വരുവാൻ താമസമെങ്കിൽ വീഴാതെ നിർത്തേണമേ-എന്നെ(2) സിംഹത്തിൻ ഗുഹ എനിക്കേകിയാലും അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും ഉള്ളം കലങ്ങും പ്രതിസന്ധികളിൽ വീഴാതെ നിർത്തേണമേ-എന്നെ (2) ആശ്രയിപ്പാനൊരു ദേഹിയുമില്ല ആശ്വസിപ്പാനൊരു ഇടവുമില്ല ഒന്നേ മാത്രം നിൻ ജീവമൊഴികൾ മന്നിലെൻ ആശ്വാസമായ്-എന്നും (2)
Read Moreഎനിക്കൊരു ഉത്തമഗീതം
എനിക്കൊരു ഉത്തമഗീതം എന്‍റെ പ്രിയനോട് പാടുവാനുണ്ട് എന്‍റെ യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീർ പൂ പോലെ മൃദുലം; എന്‍റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടതില്ല ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല; പതിനായിരത്തിലതി ശ്രേഷ്ഠൻ; എനിക്കേറ്റം പ്രിയമുള്ള നാഥൻ എന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻ സർവ്വാംഗസുന്ദരനേശു;- എനിക്കൊരു… മരുഭൂമിയിൽ അർദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ സ്നേഹക്കൊടിയിൽ എന്നേ മറച്ചു; ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്‍റെ.. സ്വർഗ്ഗഭവനം ഒരുക്കിയതിൽ […]
Read Moreഎനിക്കൊത്താശ വരും പർവ്വതം
എനിക്കൊത്താശ വരും പർവ്വതം കർത്താവേ! നീ മാത്രമെന്നാളുമേ ആകാശ ഭൂമികൾക്കെല്ലാം ആദിഹേതുവതായവൻ നീയേ ആശ്രയം നിന്നിലായതുമുതലെൻ ആധികളകന്നു പരാ;- എൻ കൺകളുയർത്തി ഞാൻ നോക്കും എൻകർത്താവേ നിൻദയക്കായി എണ്ണിയാൽ തീരാ നന്മകൾ തന്നു എന്നെയനുഗ്രഹിക്കും;- എൻ കാൽകൾ വഴുതാതനിശം എന്നെ കാത്തിടുന്നവൻ നീയേ കൃപകൾ തന്നും തുണയായ് വന്നും നടത്തുന്നത്ഭുതമായ്;- എൻദേഹം മണ്ണിൽ മറഞ്ഞാലും ഞാൻ ജീവനോടിരുന്നാലും നീ വരും നാളിൽ നിന്നോടണഞ്ഞ- ന്നാനന്ദിച്ചാർത്തിടും ഞാൻ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

