Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ

എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽ നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ പിഞ്ചെല്ലും […]

Read More 

എൻ കൂടെയുണ്ടൊരുവൻ

എൻ കൂടെയുണ്ടൊരുവൻ എൻ താങ്ങായി കൂടെയുണ്ട് ജീവിതയാത്രയിൽ ഏകനായി തീർന്നാലും മാറാത്ത നാഥൻ എന്നരികിലുണ്ട് ഞാൻ വാഴ്ത്തുന്നു നിൻ നാമം എന്നെന്നും ഞാൻ പുകഴ്ത്തുന്നു നിൻ മഹത്വം എന്നെന്നും ദാഹജലം തേടുന്ന വേഴാമ്പൽ പോൽ ഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾ ഞാനറിയാതെ എൻ കൂടെ വന്ന് പോറ്റിയ നാഥൻ എൻ അരികിലുണ്ട് അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻ കൈവിടുകയില്ലെന്നരുളിയവൻ ഞാനറിയാതെ എൻ കൂടെ വന്ന് കരം പിടിച്ച നാഥനെൻ കൂടെയുണ്ട് ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാം സ്നേഹിക്കും നിന്നെ ഞാനന്ത്യം […]

Read More 

എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ

എൻ കഷ്ടങ്ങളെല്ലാം തീർന്നീടുമെ എൻ കണ്ണുനീർ മുറ്റും തോർന്നീടുമെ ആനന്ദത്താൽ നിറഞ്ഞിടുമെ പ്രാണ പ്രീയന്‍റെ ചാരവെ എത്തീടുമ്പോൾ(2) യുഗാ യുഗങ്ങൾ വാഴുംമെൻ പ്രിയൻ കൂടെ ദൂത ഗണങ്ങളോട് ചേർന്നാരാധിക്കും(2) ഹല്ലേലുയ്യ ഹോശന്ന ആമേൻ ഹല്ലെലൂയ്യ ഹോശന്ന(2) കൂരിരുൾ തിങ്ങിടും പാതകളിൽ കാലുകളിടറാതെ നടത്തിടുന്നോൻ ആശകൾ എല്ലാം നശിച്ചീടിലും പ്രത്യാശ തന്നെന്നെ പുലർത്തീടുന്നോൻ(2);- യുഗാ യുഗങ്ങൾ വാഴുംമെൻ ഈ ലോക ജീവിത യാത്രയതിൽ അങ്ങേ പിരിഞ്ഞൊന്നും വേണ്ടെനിക്ക് ആയുസ്സിൻ ഓരോ നിമിഷത്തിലും അഭിഷേകത്താലെന്നെ നയിച്ചീടുക(2);- യുഗാ യുഗങ്ങൾ വാഴുംമെൻ […]

Read More 

എൻ കർത്താവെ നിൻ കരങ്ങൾ

എൻ കർത്താവെ നിൻ കരങ്ങൾ നിർമ്മിച്ച ലോകമെല്ലാം എൻ കൺകൾ കാൺകയിൽ ഇടിമിന്നൽ താരാഗണങ്ങൾ കണ്ടാൽ എൻ ദൈവം നീ എത്ര ഉന്നതൻ പാടും എന്നും എന്നുള്ളം ദൈവമേ തുല്യമില്ലാ ഉന്നതൻ നീ (2) കാട്ടിലൂടെ ഞാൻ അലഞ്ഞുതിരിഞ്ഞു പക്ഷികളിൻ മൃദുസ്വരം കേട്ടു വാഹിനികൾ ഒഴുകും ശബ്ദം കേട്ടു തെന്നലിൽ ഞാൻ നിൻ ശക്തി കാൺകയിൽ;- തൻ സൂനുവേ അദരിയാതെ ദൈവം ശാപമാക്കിയേ ദൈവപുത്രനെ വൻ ക്രൂശിൽ തൻ പുണ്യാഹ രക്തം ചിന്തീ എൻ മഹാപാപ ഭാരം […]

Read More 

എൻ കണ്ണുകളാൽ ഞാൻ നോക്കിടുന്നു

എൻ കണ്ണുകളാൽ ഞാൻ നോക്കിടുന്നു സങ്കേത നഗരമതോ എൻ രക്ഷയിൻ ഗോപുരം യേശുവതോ എന്നെ നടത്തുമെന്നും യുഗങ്ങളിൻ പാറയും-ജീവന്‍റെ മാർഗ്ഗവും അകലാത്ത സ്നേഹിതനും(2) ആത്മഭോജനം ദാഹജലാശയം അത്ഭുത ജ്യോതിയവൻ(2);- എൻ… ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻ അരുളും തൻ തിരുവചനം(2) രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടും അത്ഭുത വൈദ്യനവൻ(2);- എൻ…

Read More 

എൻ ഓഹരി എൻ അവകാശം

എൻ ഓഹരി എൻ അവകാശം ആ മനോഹര ദേശം ഈ പാരിതിലെ പാടുകളെ പിൻപിലേക്കെറിഞ്ഞു ഞാൻ ഓടുന്നു സീയോൻ സഞ്ചാരിയായ് പോകുന്നു പ്രത്യാശയോടിന്ന്(2) യാഹ് പാർക്കും ആലയം എൻ ഉള്ളം എന്നും മാത്രം താൻ സഹായദൂത സംഘം കാവൽ കാക്കും എൻ പാദം(2);- ഓടുന്നു.. ആയുസ്സിന്‍റെ അന്ത്യം വരെ ആരാധിക്കും അങ്ങേ ഞാൻ ആനന്ദത്തിന്‍റെ മാധുര്യഗാനങ്ങൾ ആലപിക്കും എന്നും ഞാൻ(2);- ഓടുന്നു…

Read More 

എൻ ഉള്ളം അറിയുന്ന നാഥാ

എൻ ഉള്ളം അറിയുന്ന നാഥാ എൻ മനസ്സിൻ പ്രിയനാണു നീ ദിനവും ഞാൻ പോകുന്ന വഴികൾ കണ്ടു നീ എന്നെ കരുതിടുന്നു പാടും ഞാൻ നിന്‍റെ ഗീതം ഘോഷിക്കും നിന്‍റെ വചനം പോകും ഞാൻ ദേശമെല്ലാം നിനക്കായ് സാക്ഷിയാകാൻ പോയകാലങ്ങൾ ഓർത്തില്ല ഞാനും നിന്‍റെ സേവക്കായ് വേണ്ടുന്നതൊന്നും കണ്ണുനീർപോലും ഏകാൻ മറന്നു പ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാ എന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേ ഇനി ഞാൻ വൈകുകില്ല നിനക്കായ് സേവചെയ്വാൻ യാഗപീഠത്തിൽ എരിയുന്ന തീയിൽ അർപ്പണം ചെയ്ത […]

Read More 

എൻ ആശ്രയം എൻ യേശു മാത്രമേ

എൻ ആശ്രയം എൻ യേശു മാത്രമേ എന്നാനന്ദം എൻ നാഥൻ മാത്രമേ നീയില്ലാതെ ഞാനൊന്നുമില്ലേ എന്നുമെന്നും നീ ആശ്രയമാം ആരാധന യേശുവേ ആരാധന നാഥനെ നീറിടുമ്പോൾ നൽസഖിയായ് ചാരെവരും യേശുമാത്രം(2) ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾ വചനത്താലെന്നെ സൗഖ്യമാക്കും രോഗത്താലെ ഞാൻ ക്ഷീണിതനായാലും അടിപ്പിണരാൽ സൗഖ്യം തരും ആത്മാവതിൽ ഞാൻ അനുഭവിക്കും ആശ്വാസവും ആനന്ദവും

Read More 

എൻ ആശകൾ തരുന്നിതാ

എൻ ആശകൾ തരുന്നിതാ എൻ ഇഷ്ടവും നൽകിടാം അങ്ങേ ഹിതമെന്നിൽ നിറവേറുവാൻ സമർപ്പിച്ചീടുന്നേശുവേ എന്നുള്ളം തിരയുന്ന നാഥാ എൻ ഗമനവും അറിയുന്നു നീ പൂർണ്ണമായ് സമ്പൂർണ്ണമായ് ജീവിതം നൽകുന്നു നിൻ കൈകളിൽ എൻ നോവുകൾ നീക്കുന്നവൻ മനസ്സലിവുള്ള നാഥനും നീ ഏകിടാം ഞാനേകിടാം നിൻ നാമം എന്നിൽ ഉയരേണമേ മാനങ്ങൾ ഓർക്കുന്നു ഞാൻ എത്ര സ്ഥാനങ്ങൾ നൽകിയെന്നിൽ വേണ്ടിനി ഒന്നും വേണ്ടിനി നിന്നിഷ്ടം മാത്രം നിവേറണം

Read More 

എൻ ആശ യേശുവിൽ തന്നെ തൻ

എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്തത്തിൽ മാത്രം ഞാൻ നമ്പില്ലാ മറ്റൊന്നിനെ എൻ യേശു മാത്രം ശരണം പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ വെറും മണൽ മറ്റുള്ളേടം കാർമേഘങ്ങൾ അന്ധകാരം മറയ്ക്കുമ്പോൾ തിരുമുഖം മാറാത്തതാം തൻ കൃപയിൽ ഉറപ്പോടെൻ ആശ്രയമെ;- പാറ… കല്ലോലജാലം പൊങ്ങട്ടെ നല്ലാശ എന്ന നങ്കൂരം ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ ഒട്ടും ഭയപ്പെടുന്നില്ല;- പാറ… തൻ രക്തം വാക്കുടമ്പടി എൻ താങ്ങായുണ്ടു പ്രളയെ എന്നാത്മനും താനേ തുണ അന്യാശ്രയങ്ങൾ പോയാലും;- പാറ… കാഹളത്തോടെ താൻ വന്നു […]

Read More