ഈ ലോകജീവിതത്തിൽ വൻ ശോധന
ഈ ലോകജീവിതത്തിൽ വൻ ശോധന നേരിടുമ്പോൾ കരുയുകയില്ലിനി തളരുകയില്ലിനി ജയാളിയാണല്ലോ-ഞാൻ രോഗത്തിനെൻമേൽ കാര്യമില്ല ശാപത്തിനെൻമേൽ ജയവുമില്ല ക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽ ജയാളിയാണല്ലോ-ഞാൻ;- എൻമേലോ ഇനി എൻ ഭവനത്തിലോ സാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ല ക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽ ജയാളിയാണല്ലോ-ഞാൻ;-
Read Moreഈ രാത്രികാലം എന്നു തീരും
ഈ രാത്രികാലം എന്നു തീരും നീതിയിൻ സൂര്യനെ നീ എന്നുദിക്കും അധർമ്മം ഭൂമിയിൽ പെരുകിവരുന്നേ സ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേ വിശ്വാസത്യാഗവും സംഭവിക്കുന്നേ വേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ;- ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കും പ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേ ആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേ ആത്മ മണാളാ വേഗം വരേണമേ;- നിശയുടെ നാലാം യാമത്തിൽ വന്നു നിൻ ശിഷ്യരെ അക്കരെ എത്തിച്ച നാഥാ ഈ യുഗത്തിന്റേയും നാലാം യാമമാം സഭയെ ചേർക്കുവാൻ വേഗം വരേണമേ;-
Read Moreഈ രക്ഷ സൗജന്യമായി തന്ന
ഈ രക്ഷ സൗജന്യമായ്തന്ന യേശുവെ വാഴ്ത്തിടുവിൻ പാപക്കറകളെയെല്ലാം തന്‍റെ നിണത്താൽ നീക്കിയല്ലോ തന്‍റെ സ്നേഹത്തിനളവില്ലല്ലോ തരും നൽ വരങ്ങൾ നമുക്കായ് വിശുദ്ധിയോടെ ഉണർവോടെ കടന്നു ചെല്ലാം തന്‍റെ സന്നിധിയിൽ തന്‍റെ ദയ നമ്മെ നടത്തിടുന്നു തരും നല്ലൊരു വീടൊരുനാൾ ഉന്നതത്തിൽ വസിക്കുന്നവൻ കടന്നുവരും നമ്മെ ചേർത്തിടുവാൻ
Read Moreഈ യാത്ര എന്നുതീരുമോ
ഈ യാത്ര എന്നു തീരുമോ എന്‍റെ വീട്ടിൽ എന്നു ചേരുമോ നാഥൻ പൊന്നു മുഖം കാൺമാൻ എന്‍റെ വീട്ടിൽ ചെന്നു ചേരുവാൻ ദൂരമാണീയാത്ര എന്നു തോന്നുമ്പോൾ ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽ സാരമില്ലിനീ ഞാൻ കാണുമെൻ വീട് ദൂരമില്ല എത്തിച്ചേർന്നിടാൻ പാട്ടുപാടി യാത്ര ചെയ്തു ഞാനെന്‍റെ സ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടും നാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾ കൂടുവിട്ടു യാത്ര പോയിടും ദുഃഖമെല്ലാം മാറി എന്‍റെ വീട്ടിൽ ഞാൻ പാട്ടുപാടി ഞാനിരിക്കുമ്പോൾ എന്‍റെ ചാരെ നിന്നു പുഞ്ചിരിച്ചിടും കണ്ണുനീർ തുടച്ച യേശു […]
Read Moreഈ മർത്യമത് അമരത്വമത്
ഈ മർത്യമത് അമരത്വമത് ധരിച്ചീടുമതിവേഗത്തിൽ കാന്തൻ രൂപം ധരിക്കും നാം വേഗം പ്രാണപ്രീയനോടൊത്തു നാം വാഴും നൊടി നേരമതിൽ തീരും ക്ലേശമെല്ലാം; നിത്യ തേജസ്സിൽ നാം ലയിക്കും(2) ഈ മൺകൂടാരം അഴിയും ഒരു നാൾ സ്വർഗ്ഗീയ പാർപ്പിടം ധരിക്കും കർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽ തേജോരൂപത്തിൻ പ്രതിബിംബമായി നീങ്ങും മൂടുപടം മുഖം തേജസ്സിനാൽ; കാന്തൻ രൂപമതായ് മാറിടും(2) ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യും പ്രാകൃതം ആത്മാവിൽ ഉയിർക്കും സൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദം അതുപോലവർ തങ്ങൾ തൻ […]
Read Moreഈ മരുയാത്രയിൽ ഞാൻ ഏകനായ്
ഈ മരുയാത്രയിൽ ഞാൻ ഏകനായ് എൻ നിഴൽ തണലിൽ മയങ്ങുകയായ് എൻ മിഴിനീരാൽ നാവു നനച്ചു എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ നിന്ദകളും പരിഹാസങ്ങളാം ചൂടേറിയ മണൽ തരികളിനാൽ വരണ്ടുണങ്ങീടുമെൻ ജീവിതം വേഴാമ്പലിനു തുല്യമല്ലോ;- നാഥാ നീ എന്നെ മറന്നിടല്ലേ ഈ ലോകമെന്നെ മറന്നിടിലും ശൂന്യനും ഏകനും ആയ എന്നെ നിത്യവാനം യേശുവേ കൈവിടല്ലേ; സ്നേഹവാനം യേശുവേ കൈവിടല്ലേ
Read Moreഈ മരുയാത്രയിൽ കാലിടറാതെന്നെ
ഈ മരുയാത്രയിൽ കാലിടറാതെന്നെ താങ്ങിടുംകർത്തനുണ്ട്(2) ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തി ആശ്വസിപ്പിക്കുന്നവൻ(2) എന്‍റെ പ്രീയനാണവൻ എന്‍റെ സഖിയാണവൻ എന്നെ കരുതുന്ന കർത്തനവൻ അവൻ ഇമ്മാനുവേൽ എന്‍റെ കൂടെയുള്ളോൻ എന്നെ വീണ്ടെടുത്ത എൻ ദൈവമാ പാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻ മകനാക്കി തീർത്തു അവൻ(2) തൻ ജീവനെനിക്കായി കാൽവറിയിലേകി സ്വന്തമായ് തീർത്തുവെന്നെ(2);- എന്‍റെ പ്രീയ… കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽ നാട്ടൊലിവാക്കി മാറ്റി(2) നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും തള്ളാതെ നിർത്തിയെന്നെ(2);- എന്‍റെ പ്രീയ…
Read Moreഈ മരുയാത്രയതിൽ നിന്നെ തനിയെ
ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ് ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻ ഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂ യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം ഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേ നേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾ ഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാ ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്
Read Moreഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ
ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ വന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരാ യോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെ വന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേ എനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾ അല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ല അന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന് സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നു ജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തു നിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ
Read Moreഈ മൺശരീരം മാറിടും വിൺശരീരം
ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും ഇക്കരെ നിന്ന് അക്കരെ എത്തും(2) ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ(2) നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ വെന്തുരുകും ഭൂമിമൊത്തമായ്(2) ഈ ഭൂവിൽ നാം നേടിയതെല്ലാം പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല(2) തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുക യേശുവേ പിൻഗമിക്കുക(2) ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും ആശിച്ച തുറമുഖത്തു നാം സന്തോഷമായ് പാടിടും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

