ഇത്രമാം സ്നേഹമേകുവാൻ
ഇത്രമാം സ്നേഹമേകുവാൻ എന്തു നീ കണ്ടെന്നിൽ ദൈവമേ അങ്ങെൻ ജീവിതത്തിലേകിയ നന്മകൾ ഓർക്കുകിൽ വർണ്ണിപ്പാൻ വാക്കുകൽ പോരാ നീറിടും വേളയിൽ സ്വാന്തനമായി നീ കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ താഴ്ചയിൽ താങ്ങി നീ ശ്രേഷ്ഠമായ് മാനിച്ചു ദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും ക്രൂശിലെ സ്നേഹമേ എന്നുമെൻ ആശയേ
Read Moreഇത്രമാം സ്നേഹത്തെ നൽകി
ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻ ഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2) ജീവിത പാതയിൽ ഏകനായ് ഞാൻ ദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2) ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾ നന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2);- ഇത്രമാം… തിരുവചനം എന്നിൽ പുതു ജീവനായ് കാലിടറാതെയെൻ പുതു ശക്തിയായ്(2) അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻ നിൻ കൃപ എൻമേൽ ചൊരിയേണമേ(2);- ഇത്രമാം…
Read Moreഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ ഈ ഏഴയാകുന്ന ഞാൻ എത്ര ഭാഗ്യവാൻ നന്മയൊന്നും എന്നിലില്ലെന്നറിഞ്ഞിട്ടും നീ എന്റെ രക്ഷക്കായ് ആ വൻ മരണം ഏറ്റടുത്തില്ലേ പകരമായി തരുവാൻ ഇല്ലൊന്നും നാഥനെ എന്നിൽ അകൃത്യങ്ങൾ അല്ലാതൊന്നും കാണുന്നില്ല ഞാൻ ജ്ഞാനികൾക്കു മറഞ്ഞിരുന്ന വെളിപ്പാടിനെ യോഗ്യന്മാർക്കു നഷ്ട്ടപ്പെട്ട നിത്യ രക്ഷയെ ഈ ദോഷികളാം ഞങ്ങളിൽ നീ പകർന്നുവല്ലോ ഈ അയോഗ്യരായ ഞങ്ങളിൽ നീ കനിഞ്ഞുവല്ലോ മരണത്തെ ലക്ഷ്യം വെച്ചു ഞാൻ നടന്നപ്പോൾ ഒരു പദവിക്കും അർഹതയില്ലാതിരുന്നപ്പോൾ എന്റെ ലക്ഷ്യവും വീക്ഷണവും നീ […]
Read Moreഇത്രമാം എന്നെ സ്നേഹിപ്പാൻ
ഇത്രമാം എന്നെ സ്നേഹിപ്പാൻ കണ്ടുവോ എന്നിൽ യോഗ്യത കാരിരുമ്പിൻ ആണിയേറ്റ ആ പൊൻകരം എന്നെ താങ്ങുവാൻ വേദന ഏറെ സഹിച്ചെൻ മാനസം തകർന്നപ്പോൾ മാറ്റമില്ല ദൈവസ്നേഹം സൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം.. ക്ഷീണത്താൽ കൊടും ദാഹത്താൽ യേശു വേദനപ്പെട്ട് ക്രൂശതിൽ എന്റെ ജീവൻ രക്ഷിപ്പാനായ് ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം.. നന്മയെല്ലാം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറഞ്ഞീടുന്നു ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ പാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..
Read Moreഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം
ഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം സ്നേഹം നീ തന്നതാൽ എന്തു ഞാൻ നൽകിടും തുല്യമായ് ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ് ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലും മാറല്ലേ മാറയിൻ നാഥനേ(2) എന്നു നീ വന്നിടും മേഘത്തിൽ അന്നു ഞാൻ ധന്യനായ് തീർന്നിടും;- രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാം എൻ ജീവിതേ വന്നിടും വേളയിൽ(2) ദൂതന്മാർ കാവലായ് വന്നപ്പോൾ കണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ;-
Read Moreഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ ഞാനും എൻ കുടുംബവും എന്തുള്ളു ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ എന്തുള്ളു യോഗ്യത നിൻ മുമ്പിൽ ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ ഞാനും എൻ കുടുംബവും എന്തുള്ളു ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ എന്തുള്ളു യോഗ്യത നിൻ മുമ്പിൽ ഇത്രത്തോളമെന്‍റെ ഭാവിയെ കരുതാൻ ഞാനും എൻ കുടുംബവും എന്തുള്ളു ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ എന്തുള്ളു യോഗ്യത നിൻ മുമ്പിൽ ഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻ ഞാനും എൻ കുടുംബവും എന്തുള്ളു ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Read Moreഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം യഹോവ സഹായിച്ചു ഇത്രത്തോളം ദൈവമെന്നെ നടത്തി ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി ഇത്രത്തോളം യഹോവ സഹായിച്ചു ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ യാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾ മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ ഇത്രത്തോളം യഹോവ സഹായിച്ചു;- ഏകനായ് നിന്ദ്യനായ് പരദേശിയായ് നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ സ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെ ഇത്രത്തോളം യഹോവ സഹായിച്ചു;- കണ്ണുനീരും ദുഃഖവും നിരാശയും പൂർണ്ണമായ് നീങ്ങിടും ദിനംവരും അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും ഇത്രത്തോളം യഹോവ സഹായിച്ചു;-
Read Moreഇത്രത്തോളം നടത്തിയോനെ ഇനിമേലും
ഇത്രത്തോളം നടത്തിയോനെ ഇനി മേലും നീ നടത്തും നിനക്കായ് ഞാൻ കാത്തിരിക്കും എന്നെ നീ ഒരുനാളും കൈവിടില്ല ഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല എന്‍റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല എന്‍റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല എങ്കിലും എന്നെ നടത്തും ജയത്തോടെ നീ നടത്തും അബ്രഹാമിന്‍റെ ദൈവം നീ ഇസഹാക്കിന്‍റെദൈവം നീ യാക്കോബിന്‍റെ ദൈവം നീ എന്നും എന്‍റെ ദൈവം നീ ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല കൊടും കാട്ടിലും ഇന്നും ഞാൻ […]
Read Moreഇത്രത്തോളം നടത്തിയ ദൈവമേ
ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തിടുവാൻ ശക്തനെ ഇദ്ധരയിൽ നന്ദിയോടെന്നെന്നും നിന്നെ വാഴ്ത്തിപ്പാടും ഞാൻ മരുയാത്രയിൽ ഞാൻ മരുപ്പച്ച തേടി മാറത്തടിച്ച നേരം മന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ വാഴ്ത്തിപ്പാടിടും ഞാൻ പാപത്താൽ മുറിവേറ്റു പാതയിൽ വീണപ്പോൾ പാലിപ്പാൻ വന്നവനെ എൻ ജീവ കാലമെല്ലാം നിൻ മഹൽ സ്നേഹത്തെ വാഴ്ത്തിപ്പാടിടും ഞാൻ സ്വർഗീയ നാടതിൽ ഭക്തരെ ചേർക്കുവാൻ വേഗം വരുന്നവനെ ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ വാഴ്ത്തിപ്പാടിടും ഞാൻ
Read Moreഇത്രത്തോളം ജയം തന്ന ദൈവത്തിനു
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2) ഇനിയും കൃപതോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതംപോൽ (2) നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാം സാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾ സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2) സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻ സകലത്തിലും ജയം തന്നുവല്ലോ (2) ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2) […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള


 
    
                            
