Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആണ്ടുകൾ കഴിയും മുൻപേ

ആണ്ടുകൾ കഴിയും മുൻപേ അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ പുതു വർഷത്തിൽ തവ കൃപ തരണേ ആത്മാവിൽ നവ്യമാക്കണേ ഓരോ വർഷവും കൺമണി പോലെ ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2) എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ… ദൈവം തന്നതാം വാഗ്ദത്തമെല്ലാം തക്കസമയം പ്രാപിച്ചീടുവാൻ ശത്രു അതിന്റെ മേൽ ജയം കൊള്ളാതെ(2) കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ… പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2) യേശുവേ നിൻ മഹത്വത്താൽ […]

Read More 

ആണിപ്പാടുള്ള കരത്താൽ

ആണിപ്പാടുള്ള കരത്താൽ എന്നെ കോരിയെടുത്തവൻ നീ മരക്കുരിശേന്തിയ തോളിൽ എന്നെ മാർവ്വിൽ അണച്ചവൻ നീ നിന്നെ മറന്നെങ്ങും പോകുകില്ലാ നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ എൻ ആയുസ്സിന്റെ നാളുകളിൽ ഈ പാരിലെൻ ജീവിതത്തിൽ എന്‍റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന് എന്‍റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ… എന്‍റെ വേദന എല്ലാം സഹിച്ചോൻ എന്‍റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ… മരുഭൂമിയിൽ മന്ന തന്നോൻ ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ… എന്‍റെപ്രാണപ്രിയനേശു നീ എന്‍റെ ജീവന്റെ രക്ഷകൻ നീ;- നിന്നെ…

Read More 

അസ്സാദ്ധ്യമായതൊന്നുമില്ല എൻ

അസ്സാദ്ധ്യമായതൊന്നുമില്ല എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ മാറുകയില്ല തൻറെ ദയകൾ ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ മാറുകയില്ല തന്റെ വചനം യഹോവ നല്ലവനല്ലോ – യഹോവ നല്ലവനല്ലോ ഹാലേലുയ്യാ – ഹാലേലുയ്യാ കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ താഴ്വര വെള്ളത്താൽ നിറയും ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ ദൈവത്തിൻ പ്രവർത്തികൾ കാണും – യഹോവ… സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല ആത്മാവിനാലെ അഭിഷേകത്താലേ ശത്രുവിൻറെ നുകം തകരും അധികാരത്താലെ അഭിഷേകത്താലേ ശത്രുവിൻ […]

Read More 

അവൻ അവർക്കായ് ഒരുക്കുന്ന

അവൻ അവർക്കായ് ഒരുക്കുന്ന നഗരം ദൈവമെന്നു വിളിപ്പതിനായി പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ അന്യർ പരദേശി എന്നുമേറ്റു ചൊല്ലി അബ്രഹാമിന് തലമുറ നൽകി ഇസഹാക്കിനു നൂറുമേനി നൽകി യാക്കോബിനെ ഇസ്രായേൽ ആക്കി ജോസഫിനെ മന്ത്രിയായി ഉയർത്തി(2) നിയമങ്ങൾക്കായ് മോശയെയും കനാനിൽ നടത്താൻ യോശുവയും(2) ന്യായം നടത്താൻ ഗിദയോനെയും ജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… മധുര ഗായകൻ ദാവീദും ശ്രേഷ്ഠ രാജാവ് ശലോമോനും(2) അഭിഷേകം ചെയ്യാൻ ശമുവേലും തീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… യോഗ്യമായിരുന്നില്ല ലോകമവർക്കു നമ്മെ കൂടാതെ […]

Read More 

അളവില്ലാ സ്നേഹം യേശുവിൻ

അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ! വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ് തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ് നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ […]

Read More 

അൽപ്പം ദൂരം മാത്രം ഈ യാത്ര

അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ എൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2) ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗം നിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2);- അൽപ്പം… എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേ മണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2);- അൽപ്പം… വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടും മാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2);- അൽപ്പം… കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെ ഞാൻ നിത്യവും […]

Read More 

അറിയുന്നവൻ യേശു മാത്രം

അറിയുന്നവൻ യേശു മാത്രം നൽകുന്നവൻ യേശുവല്ലോ ആലോചനയിൽ വീരനാം പ്രവർത്തികളിൽ ഉന്നതൻ സ്തോത്രഗീതം പാടും എൻ യേശുവിനായ് നല്ലിടയൻ യേശു മാത്രം പാതയിലും പ്രകാശമാകും നീതിയിൻ സൂര്യനാം അത്ഭുത മന്തിയായവൻ സ്തോത്രഗീതം പാടും എൻ യേശുവിനായ് രോഗിക്കു നല്ല വൈദ്യനായ് പാപിക്കു പൂർണ്ണ രക്ഷയായ് സ്വർഗ്ഗം ത്യജിച്ചു ഭൂമിയിൽ എനിക്കായ് വന്നു പിറന്നതാൽ സ്തോത്രഗീതം പാടും എൻ യേശുവിനായ് കാൽവറിയിൽ എൻ പേർക്കായ് മൂന്നാണിയിൽ തകർക്കപ്പെട്ടു എൻ പാപത്തിൻ കടം നീക്കിയേ സ്വർഗ്ഗത്തിൻ സുതനായ് തീർത്തതാൽ സ്തോത്രഗീതം […]

Read More 

അരുമസോദരാ കുരിശിൻ

അരുമസോദരാ കുരിശിൻ ദർശനം അനുഭവമാക്കിടുക കാൽവറി മൂടി മുഴങ്ങും-നിന്‍റെ അരുമ രക്ഷകൻ വിളി കേൾ നിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻ എനിക്കായ് ജീവിതം നല്കിടുമോ;- ജീവന്‍റെ വഴിയതിലോ-നിത്യ നാശത്തിൻ ചുഴിയതിലോ ഗമനം നിൻ പദചലനം ജീവിത ശകടം തന്നുടെ ലക്ഷ്യമെന്ത്;- അരുമ… ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻ കെണികളെ ഒരുക്കിവച്ചു വലയിൽ കുരുങ്ങാതന്ത്യം വരെയും ബലമായ് കാത്തിടും നായകൻ താൻ;- അരുമ…

Read More 

അരികിൽ വന്ന് എന്‍റെ

അരികിൽ വന്ന് എന്‍റെ മുറിവിനെ തലോടിയാ നല്ല ശമര്യനെ(2) മറുവഴിയായി പലർ നീങ്ങി കണ്ടിട്ടും കാണാതെയും മാറിപ്പോയി(2) ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2) ആരും ആരും നൽകാത്ത സ്നേഹം(2) കുശവൻ കൈയ്യിൽ കളിമണ്ണ് പോൽ മാനപാത്രമായ് മാറ്റീണെ(2) എൻ നിന്ദ മാറ്റി നീ കാൽവറിയിൽ ജീവന്റെ ജീവനാം യേശുനാഥാ(2)

Read More 

അബ്രഹാം എന്നൊരു വൃദ്ധൻ

അബ്രഹാം എന്നൊരു വൃദ്ധൻ യിസ്ഹാക് എന്നൊരു ബാലൻ അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു ആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ല അവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2) വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക് അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടു എങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചു ഇതെന്തൊരു കഥയാണെന്ന് അബ്രഹാം ചോദിച്ചതുമില്ല;- അബ്രഹാം… വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നു പിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെ മകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നു പിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;- അബ്രഹാ… കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോ […]

Read More