Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരേ അയക്കേണ്ടു ആർ നമുക്കായി

ആരേ അയക്കേണ്ടു ആർ നമുക്കായി പോയിടും വയലേലകൾ വിളഞ്ഞിടുന്നു വേലക്കാരോ ചുരുക്കമേ(2) ദൈവശബ്ദം കേൾക്കുമോ ഇനി അവസരം ലഭിക്കുമോ(2) ആത്ശക്തിയോടെ പോയിടാം താതനിഷ്ടം ചെയ്തിടാം(2);- ആരേ… ആയിരങ്ങൾ നശിച്ചിടുന്നു പാപച്ചേറ്റിൽ വീണതാ(2) കൈക്കുപിടിച്ചു കയറ്റിടാം ദൈവസേവ ചെയ്വോരേ(2);- ആരേ… ഒരുങ്ങാം നാം ശക്തിയോടെ പുതുബലത്താൽ പോയിടാം(2) കർത്തൻ വേല ചെയ്തു-തീർക്കാം കാലം തീരുന്നു വേഗം പോകാം(2);- ആരേ…

Read More 

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു സ്നേഹിതരേവരും മാറി പോയിടും പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ് പ്രീയരെല്ലാവരും മാറിപോയിടും ഭയപ്പെടെണ്ടാ ദൈവപൈതലേ അബ്രഹാമിൻ ദൈവം നിന്റെ കൂടെയുണ്ട് ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ യിസ്ഹാക്കിൻ ദൈവം നിന്റെ കൂടെയുണ്ട് വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2) അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2) മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ മാറ്റമില്ലാത്തൊരു ദൈവമല്ലോ (2) മരുഭൂമിയിൽ മന്നാ ദാനമായ് നല്കി മക്കളെപോറ്റിയ ദൈവമല്ലയോ (2)

Read More 

ആരാധ്യനെ സമാരാധ്യനേ ആരിലു

ആരാധ്യനേ സമാരാധ്യനേ ആരിലുമുന്നതനായവനെ ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങൾ ആയുസ്സിൻ നാൾകളെല്ലാം എന്‍റെ രോഗക്കിടക്കയതിൽ എന്‍റെ സൗഖ്യപ്രദായകനേ എന്‍റെ രോഗ സംഹാരകനേ എന്‍റെ സർവ്വവും നീ മാത്രമേ;- ആരാധ്യ… എന്‍റെ വേദനയിൽ ആശ്വാസം നിന്‍റെ സാന്ത്വനം എന്നുമെന്നും എന്‍റെ രക്ഷകനാമേശുവേ എന്‍റെ സങ്കേതം നീ മാത്രമേ;- ആരാധ്യ… നിന്‍റെ പ്രത്യക്ഷദിനമതിൽ നിന്‍റെ വിശ്വസ്ത ദാസനായി നിന്‍റെ വിശ്വസ്ത സാക്ഷിയായി നിന്‍റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ…

Read More 

ആരാധ്യനേ എന്നേശുവേ നിന്നെ

ആരാധ്യനേ എന്നേശുവേ നിന്നെ വാഴ്ത്തുന്നു ദിനവും അങ്ങയെ എൻ നാഥനെ ജീവന്നുടയവനെ വണങ്ങുന്നേ തിരു പാദത്തിൽ ആരാധന അതു നിനക്കുമാത്രം സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ ഞാനും പാടിടും നിൻ സ്നേഹത്തേ പാടിടാം നമുക്കൊന്നായ് ആർപ്പ‍ിടാം മഹത്വധാരിയാം എൻ യേശുവിനേ സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ അത്ഭുതവാനവൻ എൻ സവ്വശക്തൻ സർവ്വവും നിൻ കരവിരുതല്ലയോ ആദിയുമന്തവും നീ അല്ലയോ സമാധാനം എന്നിൽ നൽകിടുന്ന കർത്തനെ എന്നും ഉയർത്തിടാം വാനമേഘത്തിൽ തൻ ദൂതരുമായ് […]

Read More 

ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ

ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നിതാ ഞങ്ങൾ ചെങ്കടൽ രണ്ടായി പിളർന്നവനേ മാറാ മധുരമായി തീർത്തവനേ യെരിപ്പോ മതിലു തകർത്തവനേ യോർദ്ധാൻ ചിറപോൽ നിർത്തിയോനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ ഇടയനെ രാജാവായ് തീർത്തവനേ കാക്കയാൽ ആഹാരം നൽകിയോനേ കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ മനുഷ്യനായ് ഭൂവിതിൽ വന്നവനേ യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ വചനമാം ഭക്ഷണം ഏകിയോനേ രോഗികൾക്കാശ്വാസം നൽകിയോനേ ക്രിസ്തുവാം ദൈവമെന്നാരാധ്യനേ; ആരാധ്യനേ പാപങ്ങളെല്ലാം ഏറ്റവനേ […]

Read More 

ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു

ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഞങ്ങൾ എല്ലാ നാമത്തിലും ഉന്നതനെ എല്ലാ സ്തുതികൾക്കും യോഗ്യനായോനെ വാഴ്ത്തീടുന്നു വണങ്ങീടുന്നു നിൻ മക്കളാദരവോടെ ആകാശവും ഭൂമിയും മറയും കാഴ്ചയിലുള്ളതെല്ലാം അഴിയും മാറ്റമില്ലാതുള്ളതൊന്നു മാത്രം മാറാത്ത യേശുവിൻ തിരുവചനം;- എല്ലാ… പാപത്തിൻ കറകളെല്ലാം കഴുകി പരിശുദ്ധനെന്നെയും വീണ്ടെടുത്തു ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;- എല്ലാ…

Read More 

ആരാധ്യൻ യേശുപരാ വണങ്ങുന്നു

ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിനാനന്ദമെ നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ നിൻ കരത്തിൻ ആശ്ളേഷം പകരുന്നു ബലം എന്നിൽ മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുന്നെൻ ഹൃദയം സന്നിധിയിൽ വസിച്ചോട്ടേ പാദങ്ങൾ ചുംബിച്ചോട്ടേ

Read More 

ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ

അരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ യോഗ്യൻ ആരിലും ശ്രേഷ്ഠൻ എന്റെ യേശു മാത്രം സർവ്വ സ്തുതികൾക്കും യോഗ്യനാം നാഥനും രാജാധിരാജനാകും കർത്തനവൻ സർവ്വസൃഷ്ടിയും ഒന്നായ്‌ വാഴ്ത്തീടും ഉന്നതനെ എന്നും മഹത്വം മാനം ശക്തി നിനക്ക് (2) യേശുവേ നാഥനെ അങ്ങെപോലെ ആരുമില്ലാ വീരനാം ദൈവമേ സർവ്വശക്തൻ നീ മാത്രമേ മൃത്യുവെ വെന്നവനെ നിത്യനാം ദൈവ പുത്രാ യേശുവെ നിൻ മഹത്വം എത്ര ഉന്നതം (2) ആകുലം ഏറുമ്പോൾ ആശ്വാസമേകിടും എന്നെന്നും നൽതുണയായ്‌ തീരുമവൻ തന്നുള്ളംകരത്തിൽ ഭദ്രമായ്‌ കാത്തിടും വേസ്ഥുന്നതെല്ലാം […]

Read More 

ആരാധിപ്പാൻ യോഗ്യൻ എന്‍റെ

ആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശുമാത്രം സ്തുതികൾക്കു യോഗ്യൻ എന്‍റെ യേശുമാത്രം പുകഴ്ച്ചയ്ക്കു യോഗ്യൻ എന്‍റെ യേശുമാത്രം ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം ഈ ആരാധന എന്‍റെ വിടുതലാണേ ഈ ആരാധന എന്‍റെ ആനന്ദമാണേ ഈ ആരാധന എന്‍റെ സൗഖ്യമാണേ ഈ ആരാധന എന്‍റെ സന്തോഷമാണേ മലയാണെങ്കിൽ അതു മാറിപ്പോകും മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും മതിലാണെങ്കിൽ യരോഹോവായാലും മാറിടും നമ്മളാർക്കുമ്പോൾ(2) ഈ… ഭയപ്പെടുവാനിനി കാര്യമില്ല ആപത്തുകാലത്തിലാധിവേണ്ട അർദ്ധരാത്രയിൽ അടിസ്ഥാമിളകും ചങ്ങലകളെല്ലാമഴിയും(2);- ഈ… അനർത്ഥങ്ങൾ അനവധി വന്നീടീലും ആപത്തുകൾ വന്നു ഭവിച്ചിടിലും […]

Read More 

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം (2) ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ ആത്മമണവാണനെ ആരാധിച്ചിടാം(2) ധനം ബലം ജ്ഞാനം ശക്തി ബഹുമാനം സ്വീകരിപ്പാൻ യോഗ്യനവനെ (2) മഹത്വം പുകഴ്ച്ചയും സർവ്വം സമർപ്പിച്ചെന്നും സത്യത്തിൽ നാം ആരാധിച്ചിടാം (2);- ആരാ… കുരുടരും ചെകിടരും മൂകരും മുടന്തരും കർത്താവിനെ ആരാധിക്കുമ്പോൾ (2) ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ ജീവനിലെന്നും ആരാധിച്ചിടാം (2);- ആരാ… ഹല്ലേലുയ്യ സ്തോത്രം ഹല്ലേലുയ്യ സ്തോത്രം വല്ലഭനാം എൻ രക്ഷകനേശുവിന് (2) എല്ലാനാവും പാടിടും […]

Read More