Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


പറഞ്ഞു തീരാത്ത ദാനം നിമിത്തം

പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം – എൻറെ എണ്ണിയാൽ തീരാത്ത നന്മകളോർത്ത് ദൈവത്തിനു സ്തോത്രം – എൻറെ കൃപയാൽ (2) ദൈവത്തിൻ കൃപയാൽ ദയയാൽ (2) ദൈവത്തിൻ ദയയാൽ ശ്രേഷ്ഠകരമായ പദവികൾക്കായ് നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2) നിത്യജീവപാതയിൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽ നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽ

Read More 

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ

പരനേയെൻ പ്രിയ യേശുവേ തരണം ക്യപകൾ മാരിപോൽ മരണം വരെയും കരുതീടാവാൻ ശരണം നീയൊഴികെയാരുള്ളു അതിശയമായ പുതുവരം അനുഗ്രഹം നാഥാ ചൊരിക നീ അടിമകളിതാ പാദമായതി- ലഭയം തേടുന്നു ദൈവമേ കത്തിക്ക് നിൻ അഗ്നിയെ കർത്താ വേഗമീ യോഗത്തിൽ കത്തിയെരിഞ്ഞ ജ്വാലകൾപോലെ കർത്തൻ പദമിങ്ങാകുവാൻ നുറുങ്ങിടുന്നുള്ളം കാണുക കറുത്തിറുണ്ടുള്ളം നോക്കുക അറുത്തിടുക ദുർവേരിനേയും വേറുക്കുന്നകലെ മാറ്റുക

Read More 

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ

പരനേശുവേ കരുണാനിധേ വരമേകുക ദമ്പതികൾ ക്കരുളണമേ കൃപയെ ദിനം പ്രതിമാരിപോൽ ദൈവജാതാ തവ ദാസരാമിവരെകമത്യമോടെ വസിച്ചീടുവാനും അവസാനകാലമണഞ്ഞിടുംവരെ പ്രീതിയിൽ മേവതിന്നും പരമാവിയാലിവരെ നിറയ്ക്ക് മഹോന്നതനെ ദിനവും തിരുനാമകീർത്തി സദാ നിനച്ചു തങ്ങൾ വസിച്ചിടുവാനും പരനേശു തൻ പ്രിയയായ് തിരുസഭയെ വരിച്ചായതിന്നായ് മരണം സഹിച്ചതുപോലീദാസൻ തൻ പത്നിയെ ചേർത്തുകൊൾവാൻ തവ ദാസിയാമിവളും അനുസരിച്ചീടണം നിത്യവും തൻ ധവനെ പൂരാ സാറയും അബ്രാമിനെയന്നുപോൽ മോദമോടെ പല മാറ്റവും മറിവും നിറഞ്ഞലോകെയിവർ നിത്യവും നിൻ അലിവേറ്റമുള്ളവയാം ചിറകടിചേർന്നു സുഖിപ്പതിന്നും

Read More 

പരനേ! തിരുമുഖശോഭയിൻ കതിരെന്നുടെ

പരനേ തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേ നിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ;- ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻ പരമാനന്ദ ജയ കാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ;- പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻ അതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ;- ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻ പ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ;- പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി- ട്ടരിസഞ്ചയനടുവിൽ നിന്‍റെ ഗുണശക്തികൾ വിളങ്ങാൻ;- മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി- ട്ടമർ ചെയ്തെന്‍റെ നില കാക്കുവാൻ തവ സാക്ഷിയായ് […]

Read More 

പരനേ തിരുമുമ്പിൽ ഞാനിതാ

പരനേ തിരുമുമ്പിൽ ഞാനിതാ പരിശുദ്ധമാക്കെന്‍റെ ഉള്ളം പരമോന്നതാ യേശുവേ – എന്‍റെ പാപം പൊറുക്കേണമേ (2) ഞാൻ പോകാം നിൻ വഴിയേ ഞാൻ നില്ക്കാം നിൻ കൃപയിൽ (2) യേശുവേ നിനക്കായി മാത്രം എന്നെ പൂർണ്ണമായി നല്കീടുന്നു (2) എൻ ഹൃദയത്തിൻ തുടിപ്പത് നില്ക്കും വരെ നിനക്കായ് ഞാൻ ഓടീടുമെന്നും പരനേ നീ തന്ന ജീവിതം നിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം….

Read More 

പരനേ നിന്നെ കാൺമാൻ

പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേ പരനേ നിൻ മുഖം പരനേ നിൻ മുഖം കണ്ടു കൊതി തീരാനുണ്ടെനിക്കാശ;- പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ല എന്നു വരും നീ എപ്പോൾ വരും നീ അറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;- ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽ ആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻ മണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷം കാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽ ത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-

Read More 

പരനെ നിൻ തിരുമുഖം കാൺമാൻ

പരനെ നിൻ തിരുമുഖം കാൺമാൻ തിരു സന്നിധി അണയുന്നു ഞാൻ ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ നിന്‍റെ പാദത്തിൽ വീഴുന്നു ഞാൻ എന്‍റെ ഉറവിടം നീ എന്‍റെ മറവിടം നീ എന്നുള്ളം നിന്നെ സ്തുതിക്കും എന്‍റെ തോൽവികൾ ജയമായ് മാറ്റും ജയ വീരൻ നീയല്ലയോ എന്‍റെ നഷ്ടങ്ങൾ ലാഭമായ് മാറും തിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്‍റെ.. സ്വന്തമായ് നീ എന്‍റെ ചാരേ ബന്ധുക്കൾ അക്കരയിൽ അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു അതിശയമാം പാത തുറന്നു;- എന്‍റെ..

Read More 

പകരണമേ കൃപ പകരണമേ നാഥാ

പകരണമേ കൃപ പകരണമേ നാഥാ താമസിക്കല്ലേ ഇനി താമസിക്കല്ലേ ഭൂവിൽ ഭാരമേറുന്നെ ജീവ ഭാരമേറുന്നേ ക്ലേശം ഏറിവരുന്നേ ശക്തി താണുപോകുന്നേ നിന്‍റെ കൈകളാലെന്നെ താങ്ങിടേണമേ ദേവാ നിന്‍റെ മുഖ ശോഭയിൽ ഞാൻ നടക്കണേ നിന്‍റെ ബലം തരണേ ക്ഷീണം കൂടി വരുമ്പോൾ നിന്‍റെ മൊഴി തരണേ മനം മടുത്തിടുമ്പോൾ അലറുന്ന സിംഹം പോൽ സാത്താനടുത്തെ അവനാരെ വിഴുങ്ങിടും-എന്നറിയില്ലേ സഭയെന്തു ത്യാഗവും സഹിച്ചൊരുങ്ങി നിൽപ്പാൻ സത്യ സഭയിൽ സഹിഷ്ണത ചൊരിയണമേ നൂതന രോഗവും പെരുകിടുന്നേ ലോകം നൂതന മാർഗ്ഗങ്ങളും […]

Read More 

പൈതലാം യേശുവേ

പൈതലാം യേശുവേ ഉമ്മവെച്ചുമ്മവെച്ചുണർത്തിയ ആട്ടിടയർ ഉന്നതരേ നിങ്ങൾ തൻ ഹൃത്തിൽ യേശുനാഥൻ പിറന്നു ലലലാ… ലലലാ… ലലലലാ… ലലാ… അഹാ..അഹാ..അഹഹാ.. ഉം… ഉം… താലപ്പോലിയേകാൻ തംബുരു മീട്ടുവാൻ താരാട്ടു പാടിയുറക്കീടുവാൻ താരാഗണങ്ങളാൽ ആഗതരാകുന്നു വാനാരൂപികൾ ഗായകശ്രേഷ്ഠർ;- ഉള്ളിൽ തിരതല്ലും മോദത്തോടെത്തും പാരാകെ പ്രേക്ഷകർ നിരനിരയായ് നാഥാഥി നാഥനായ് വാഴുമെന്നീശനായ് ഉണർവോടേകുന്നെൻ ഉൾതടം ഞാൻ;-

Read More 

പാഹിമാം ദേവ ദേവ പാവനരൂപാ

പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ മോഹവാരിധി തന്നിൽ കേവലം വലയുന്ന ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി… ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി… ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി… പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി… ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി… നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി… […]

Read More