ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹ… ഹല്ലേലൂയ്യാ ഹ… ഹല്ലേലൂയ്യാThank you JesusThank you Jesus
Read Moreഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ
ഗീതം ഗീതം ജയ ജയ ഗീതംപാടുവിൻ സോദരരേ നമ്മൾയേശുനാഥൻ ജീവിക്കുന്നതിനാൽജയഗീതം പാടിടുവിൻപാപം ശാപം സകലവും തീർപ്പാൻഅവതരിച്ചിഹെ നരനായ് – ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനാംരക്ഷകൻ ജീവിക്കുന്നു;-ഉലകമഹാന്മാർ അഖിലരുമൊരുപോൽഉറങ്ങുന്നു കല്ലറയിൽ – നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രംഉയരത്തിൽ വാണിടുന്നു;-കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻഉൽസുകരായിരിപ്പിൻ – നമ്മൾആത്മനാഥൻ ജീവിക്കവേ ഇനിഅലസത ശരിയാമോ;-വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻവരുന്നിതാ ജയരാജൻ-നിങ്ങൾഉയർന്നിരിപ്പിൻ കതകുകളെ ശ്രീയേശുവേ സ്വീകരിപ്പാൻ;-
Read Moreഹാ സുന്ദരവീടേ എൻ ശോഭിതവീടേ
ഹാ സുന്ദരവീടേ എൻ ശോഭിതവീടേഎന്നുമാനന്ദമായ് നിന്നിൽ വാണിടുടേതേജസ്സിനാലെ മനോഹരമായ്ദേവൻ തൃക്കൈകളാൽ നിർമ്മിതമാംസ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ;- ഹാ…മിന്നുന്ന ഈരാറു ഗോപുരങ്ങൾമാമക ശാശ്വത പാർപ്പിടത്തിൽഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ;- ഹാ…ശ്രീയേഴും പൊൻ തെരുവീഥികളാൽമോഹനമാം മഹാ മന്ദിരത്തെവിദൂരതയിൽ അതാ കാണുന്നു ഞാൻ;- ഹാ…രോദനം വേദനയേതുമില്ലരാപ്പകൽ ശീതമശേഷമില്ലകുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ;- ഹാ…മേവിടുന്നു രക്തസാക്ഷിവൃന്ദംനാഥൻ മുമ്പിൽ സർവ്വാസിദ്ധരുമായിതന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും;- ഹാ…ഹല്ലേലുയ്യാശുദ്ധർ പാടിടുന്നുദൂതർ പൊൻവീണകൾ മീട്ടിടുന്നുആ ഗീതനാദം കാതിൽ കേൾക്കുന്നിതാ;- ഹാ…പാവന ഗേഹമണഞ്ഞുടനെ-എന്നേശു രാജാവിനെ കാണ്മതിനായ്ഞാൻ പോകുകയായ് ഹാ എന്താനന്ദമേ;- ഹാ…
Read Moreഘോരമായൊരു നാളുണ്ട് ഭീകരം അതു വന്നീടും
ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെനിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുകസൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടുംപാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെപാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലംവാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശുനീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-
Read Moreഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാനിൻ രുധിരം നീ ചിന്തിയതാൽ എനിക്കു രക്ഷ കൈമുതലായ്ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ യേശുനാഥാഎന്നെ രക്ഷിപ്പാൻ ഭൂവിൽ വന്ന അങ്ങയെ എന്നും ഞാൻ സ്തുതിതിക്കുംസ്വർഗ്ഗമഹിമകൾ വെടിഞ്ഞു പാപിയെ തേടി ഭൂവിൽ വന്നുപാവന രക്ഷ ദാനം ചെയ്ത നിൻമഹാസ്നേഹം ധന്യമത്രെ(2)കന്യക നന്ദനായ് ജനിച്ചു മുൾമുടി ചൂടി എൻ പേർക്കായ്പാപിയിൻ ശിക്ഷ ഏറ്റുവാങ്ങി ക്രുരമരണം നീ സഹിച്ചു (2)
Read Moreഘോഷിപ്പിൻ ഘോഷിപ്പിൻ
ഘോഷിപ്പിൻ ഘോഷിപ്പിൻകർത്താവിൻ ജയത്തെ ഘോഷിപ്പിൻ (2)വീണ്ടും താൻ വലിയവ ചെയ്തല്ലോ (3)കർത്താവിൻ ജയത്തെ ഘോഷിപ്പിൻ
Read Moreഗിലയാദിലെ വൈദ്യനേ നിൻ തൈലം
ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾആകുല ചിന്തയാൽ നീറിടുമ്പോൾ (2)ക്രൂശിലെ സ്നേഹം ധ്യാനിച്ചിടുംഎൻ മനം ശാന്തമാകും (2)ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾമാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)നിൻ തൈലമെന്നിൽ പകരേണമേഞാൻ സൌഖ്യമാകും (2)
Read Moreഗോഗുൽത്താമലയിൽ നിന്നും
ഗോഗുൽത്താമലയിൽ നിന്നുംവിലാപത്തിൻ മാറ്റൊലി കേൾപ്പൂഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു (2)നിങ്ങളെ ഞാൻ ഉയർത്താൻ വന്നുക്രൂശിലെന്നെ തറച്ചു നിങ്ങൾമോക്ഷവാതിൽ തുറക്കാൻ വന്നുശിക്ഷയായെൻ കൈകൾ ബന്ധിച്ചുമുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ്മുന്തിരിച്ചാറൊരുക്കി വച്ചുഎങ്കിലുമീ കൈപ്പുനീരല്ലേദാഹശാന്തിക്കെനിക്കു നല്കി
Read Moreഗോൽഗോത്തായിലെ കുഞ്ഞാടേ
ഗോൽഗോത്തായിലെ കുഞ്ഞാടേ, അത്ഭുതമുള്ളോർ കുഞ്ഞാടേപാപശാന്തി നീയത്രേ ഗോൽഗോത്തായിലെ കുഞ്ഞാടേഗോൽഗോത്തായിലെ മൃത്യുവേ അത്ഭുതമുള്ളോർ മൃത്യുവേ ജീവവാതിൽ നീ അത്രേ ഗോൽഗോത്തായിലെ മൃത്യുവേഗോൽഗോത്തായിലെ രക്തമേ അത്ഭുതമുള്ളോർ രക്തമേ എൻവിശുദ്ധി നീ അത്രേ ഗോൽഗോത്തായിലെ രക്തമേഗോൽഗോത്തായിലെ നീതിയേ അത്ഭുതമുള്ളോർ നീതിയേ എൻപ്രശംസ നീ അത്രേ ഗോൽഗോത്തായിലെ നീതിയേഗോൽഗോത്തായിലെ താഴ്മയേ അത്ഭുതമുള്ളോർ താഴ്മയേ എൻഉയർച്ച നീ അത്രേ ഗോൽഗോത്തായിലെ താഴ്മയേഗോൽഗോത്തായിലെ സ്നേഹമേ അത്ഭുതമുള്ളോർ സ്നേഹമേ എൻകിരീടം നീ അത്രേ ഗോൽഗോത്തായിലെ സ്നേഹമേഗോൽഗോത്തായിലെ ജയമേ അത്ഭുതമുള്ളോർ ജയമേ എന്‍റെ ശക്തി നീ അത്രേ ഗോൽഗോത്തായിലെ […]
Read Moreഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറുംഅന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽപ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർപാതയെ നോക്കിക്കൊണ്ടോടീടാം-പരിതാപമകന്നു നാം വാണീടും-സുരലോകെപരനേശുവോടുകൂടെ;-പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതികെട്ടവർ പോലെനാമായിടും ഉടൻവന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻപരലോകെ കൊണ്ടുപോകും;-പല പാടുകൾ പെട്ടു നാം പോകേണം-ചിലദുർഘടമേടുകളേറണം പല-രാലുമുപദ്രവമേൽക്കേണം ഒരു നാളിൽപ്രിയനോടുകൂടെ വാഴാൻ;-ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-ക്കുള്ളതാം വാസമിതല്ലല്ലൊ ഹാമിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽദൂരത്തായ് കണ്ടീടുന്നു;-ഈ മായാപുരി വിട്ടുപോയീടാം ക്ഷണംസീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-നോടൊരുമിച്ചു വസിച്ചീടാം ചിരകാലംശുഭമേറും ഭാഗ്യനാട്ടിൽ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

