ഹാ എൻ പിതാവേ നിൻ സ്നേഹം
ഹാ എൻ പിതാവേ നിൻ സ്നേഹംഹാ എത്ര ആഴം അഗാധംഹീനൻ എന്നെ നേടുവാൻകൈവിട്ടോ നിൻ സൂനുവെഹാ എത്ര നഷ്ടം വൻ ഖേദംമറച്ചു താതൻ തൻ മുഖംഏറെ സുതർ തേജസ്സേറാൻതകർത്തു തൻ തനുജനെതൂങ്ങുന്നാ ക്രൂശിൽ പ്രിയൻഎൻ പാപംഭാരം ഏറ്റതാൽനിന്ദിക്കുന്നോർക്കിടയിൽ ഞാൻഹാ കേൾപ്പൂ നീചമെൻ സ്വരംഎൻ പാപത്താൽ താൻ ക്രൂശേറിസർവ്വം നിവൃത്തി ആവോളംതൻ അന്ത്യ ശ്വാസമെൻ ജീവനായ്തീർത്തവൻ എനിക്കായെല്ലാംപ്രശംസിച്ചീടില്ലൊന്നിലുംജ്ഞാനം ശക്തി ദാനത്തിൽപുകഴ്ച ഒന്നതിൽ മാത്രംതൻ മൃത്യവിൽ ഉത്ഥാനത്തിൽതൻ മൃതിമൂലം വൻ നേട്ടംഎന്തിനേകി ഏഴയ്ക്കായ്ഒന്നെൻ ഹൃത്തിൽ അറിയുന്നുആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ
Read Moreഏലോഹിം ഏലോഹിം ലമ്മാ
ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2) എൻ ദൈവമേ കൈവിട്ടതെന്തേ (2). പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം… കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം… അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…
Read Moreഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്
ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ ഹാലേലൂയ്യ… ഹാലേലൂയ്യ… നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;- എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-
Read Moreഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി
ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച് ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ എഴുന്നള്ളി വന്നോനെ(2) ദാവിദുഗോത്രത്തിൻ സിംഹമായോനെ ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ നീ തുറന്നാൽ അത് അടയ്ക്കുവതാര് നീ അടച്ചാൽ അത് തുറക്കുവതാര്;- ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു പുസ്തകം തുറപ്പാൻ യോഗ്യനായോനേ മടങ്ങിടുമേ സർവ്വമുഴങ്കാലുകളും എല്ലാ നാവും പാടിടും നിന്നെ;- മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന് മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-
Read Moreഎല്ലാമേശുവേ എനിക്കെല്ലാമേശുവേ
എല്ലാമേശുവേ എനിക്കെല്ലാമേശുവേ അല്ലലേറുമീയുലകിൽ എല്ലാമേശുവേ നാഥനും സഹായകനും സ്നേഹിതനിടയനും നായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും;- മാതാവും പിതാവുമെൻ ബന്ധുമിത്രാദികളും സന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും;- ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും ആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും;- ബോധക പിതാവുമെൻ പോക്കിലും വരവിലും ആദരവു കാട്ടിടും കൂട്ടാഌയുമെൻ തോഴനും;- അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും രക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും;- വാനജീവഅപ്പവും ആശയും എൻ കാവലും ജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും;-
Read Moreഏറെയാമോ നാളിനിയും യേശുവെ കാണുവാൻ
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ! ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആ പ്രേമനിധിയെ കാണുവതെന്നിനി? എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ ചെന്നു നേരിൽ കാണുവതെന്നിനി? വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആ വീട്ടിൽ ചെന്നു ചേരുവതെന്നിനി? പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ പുതിയ ഗീതം പാടുവതെന്നിനി? ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും […]
Read Moreഎല്ലാരും പോകണം എല്ലാരും പോകണം
എല്ലാരും പോകണം എല്ലാരും പോകണം മണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട് നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടുംതീയാണ് കാണുന്നത് അലറുന്ന ആഴിയിൽ അലതല്ലൽ മാ?ുവാൻ ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട് പോകാം നമുക്കിന്നു പാടാം നമുക്കൊരു ത്യാഗത്തിൻ ധ്യാനഗീതം ഒരു ത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരും എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം മേലിൽ നമുക്കായുണ്ട് ഒരുവൻ മേലിൽ നമുക്കായുണ്ട്;- എല്ലാരും
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻ പിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ കൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽ പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ! വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾ വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും ഓളങ്ങളും വൻ-തിരമാല വന്നാലും ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ! കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ പിൻഗമിച്ചീടാം […]
Read Moreഎല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ
എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ മന്നനായ് വാഴിപ്പിൻ ദൂതർ വാഴ്ത്തീൻ, വാഴ്ത്തീൻ, യേശുവേ യാഗപീഠത്തിൻ കീഴുള്ള തൻ രക്തസാക്ഷികൾ പുകഴ്ത്തീശായിൻ മുളയെ നാം വാഴ്ത്തിൻ വീണ്ടെടുത്തോർ യിസ്രായേലിൻ വീഴ്ചയിൽ മുക്തരെ തൻ കൃപയാൽ നിന്നെ രക്ഷിക്കും നാം വാഴ്ത്തിൻ ഭൂജാതി ഗോത്രം ഏവരും ഭൂപനേ കീർത്തിപ്പിൻ ബഹുലപ്രഭാവൻ തന്നെ നാം വാഴ്ത്തിൻ സ്വർഗ്ഗ സൈന്യത്തോടൊന്നായ് നാം സാഷ്ടാംഗം വീണിടാം നിത്യഗീതത്തിൽ യോജിച്ചു നാം വാഴ്ത്തിൻ
Read Moreഏലിയാവിൻ ദൈവമേ നീ എന്‍റെയും
ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവം ഏതുനാളിലും എന്‍റെ കൂടെ വന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന ദൈവമേ നിൻ നന്മയോർത്ത് സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ… കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തു സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

