എല്ലാരും പോകണം എല്ലാരും പോകണം
എല്ലാരും പോകണം എല്ലാരും പോകണം മണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട് നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടുംതീയാണ് കാണുന്നത് അലറുന്ന ആഴിയിൽ അലതല്ലൽ മാ?ുവാൻ ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട് പോകാം നമുക്കിന്നു പാടാം നമുക്കൊരു ത്യാഗത്തിൻ ധ്യാനഗീതം ഒരു ത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരും എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം മേലിൽ നമുക്കായുണ്ട് ഒരുവൻ മേലിൽ നമുക്കായുണ്ട്;- എല്ലാരും
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻ പിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ കൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽ പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ! വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾ വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും ഓളങ്ങളും വൻ-തിരമാല വന്നാലും ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ! കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ പിൻഗമിച്ചീടാം […]
Read Moreഎല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ
എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ മന്നനായ് വാഴിപ്പിൻ ദൂതർ വാഴ്ത്തീൻ, വാഴ്ത്തീൻ, യേശുവേ യാഗപീഠത്തിൻ കീഴുള്ള തൻ രക്തസാക്ഷികൾ പുകഴ്ത്തീശായിൻ മുളയെ നാം വാഴ്ത്തിൻ വീണ്ടെടുത്തോർ യിസ്രായേലിൻ വീഴ്ചയിൽ മുക്തരെ തൻ കൃപയാൽ നിന്നെ രക്ഷിക്കും നാം വാഴ്ത്തിൻ ഭൂജാതി ഗോത്രം ഏവരും ഭൂപനേ കീർത്തിപ്പിൻ ബഹുലപ്രഭാവൻ തന്നെ നാം വാഴ്ത്തിൻ സ്വർഗ്ഗ സൈന്യത്തോടൊന്നായ് നാം സാഷ്ടാംഗം വീണിടാം നിത്യഗീതത്തിൽ യോജിച്ചു നാം വാഴ്ത്തിൻ
Read Moreഏലിയാവിൻ ദൈവമേ നീ എന്‍റെയും
ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവം ഏതുനാളിലും എന്‍റെ കൂടെ വന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന ദൈവമേ നിൻ നന്മയോർത്ത് സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ… കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തു സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…
Read Moreഎല്ലാം അറിയുന്ന ഉന്നതൻ നീയേ
എല്ലാം അറിയുന്ന ഉന്നതൻ നീയേ എന്നെയും നന്നായ് അറിയുന്നു നീ എന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾ എല്ലാം അറിയുന്ന സർവ്വേശ്വരാ ആശയറ്റു ഞാൻ അലഞ്ഞനേരം ആശ്വാസമായ് എൻ അരികിലെത്തി നീ മതി എനിക്കിനി ആശ്രയമായ് നീ എന്‍റെ സങ്കേതം എന്നാളുമേ വീഴാതെ താങ്ങിടും പൊൻ കരത്താൽ വിണ്ണിലെ വീട്ടിൽ ചെല്ലുവേളം വന്നിടും വേഗം വാനമേഘത്തിൽ വാനവിതാനത്തിൽ ചേർത്തിടുവാൻ
Read Moreഎല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റേതല്ല എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാൻ നേടിയതല്ല ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രതാപങ്ങളും നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റെതല്ല നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെ പൊതിയുന്ന നിൻ ജീവ കിരണങ്ങളും ഒരുമാത്ര പോലും പിരിയാതെ എന്നെ കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം… നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു കരുണാർദ്ര സവിധത്തിൽ കരയുന്നേരം കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ അരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെ നിൻ […]
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവം എല്ലാം അറിയുന്ന ദൈവം എന്നെ പോറ്റുന്ന ദൈവം എന്നെ നടത്തുന്ന ദൈവം ആഴക്കടലിൽ ഞാൻ താഴാതെ വലംകൈ പിടിച്ചെന്നെ നടത്തിടുന്നു ജീവിതമാം പടകിൽ നാഥനോ- ടൊത്തു ഞാൻ യാത്ര ചെയ്യും;- ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ ഏവരും കൈവിടും സമയത്ത് അമ്മ തൻ കുഞ്ഞിനെ മറന്നാലും മറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാം തകർന്നു പോയി
എല്ലാം തകർന്നു പോയി എന്നെ നോക്കി പറഞ്ഞവർ ഇനി മേലാൽ ഉയരുകയില്ല എന്ന് പറഞ്ഞു ചിരിച്ചവർ എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ ഉടഞ്ഞുപോയ പാത്രമാണേ ഉപയോഗം അറ്റിരുന്നു ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞെല്ലോ വീണുപോയ ഇടങ്ങളിലെല്ലാം എൻ തലയെ ഉയർത്തിയെ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ
Read Moreഎല്ലാം ദൈവം നന്മയായ് ചെയ്തു
എല്ലാം ദൈവം നന്മയായ് ചെയ്തു എത്രയോ അൽഭുതമേ എണ്ണിയാൽ തീരാത്ത നന്മകൾ തന്നത് എത്രയോ ആശ്ചര്യമേ (2) കൺകൾ നിറഞ്ഞപ്പോൾ ഹൃദയം തകർന്നപ്പോൾ കൂട്ടിനായ് വന്നേശുവേ അങ്ങേ മറന്നെങ്ങും പോകില്ല മാറില്ലെൻ ജീവൻ പോകും വരെ കാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻ പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ പുതു വഴി തുറന്നവനെ ദോഷമായൊന്നും ചെയ്യാത്ത യേശുവേ ക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം
Read Moreഎല്ലാം നന്മക്കായി മാറുന്നു നാഥാ
എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

