Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ എന്തിനു ഞാൻ ആകുലനായ് തീർന്നിടണം ഈ ഉലകിൽ പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ വേർ പിരിയുമോ നടുവഴിയിൽ തീർന്നു പോയിടുമോ കൃപയിൻ കരുതലും ആഴിയിൽ കൂടെക്കടന്നിടുമ്പോൾ അവയെന്നെ കവിയില്ലാ ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല

Read More 

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു നിർണ്ണയമാം വിളികേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും 1 ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ദുഖങ്ങളും എന്‍റെ താതൻ തന്നീടുമ്പോൾ എന്നെയവൻ സ്നേഹിക്കുന്നു;- 2 പ്രതികൂലങ്ങൾ ഏറിയെന്നാൽ അനുകൂലമായ് യേശുവുണ്ട് പതറുകില്ല തളരുകില്ല സ്വർഗ്ഗസീയേനിൽ എത്തും വരെ;- 3 കഷ്ടതയോ സങ്കടമോ പട്ടിണിയോ പരിഹാസങ്ങളോ യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ ഇവയൊന്നിനും സാദ്ധ്യമല്ല;-

Read More 

എല്ലാ നാവും പാടിടും യേശുവിൻ

എല്ലാ നാവും പാടിടും യേശുവിൻ സ്നേഹത്തേ നാമും ചേർന്ന് പാടിടാം യേശുവിൻ സ്നേഹത്തേ(2) ആരാധ്യൻ ആരാധ്യനാമേശുവേ ആരാധനക്കു യോഗ്യനേ(2) ആരാധ്യനായവനേ… എല്ലാ നാവും… ആരിലും ശ്രേഷ്ഠ നാഥനെ ആരാധിപ്പാൻ യോഗ്യനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു വരുന്നു സവിധേ നിൻ…മകനായ്(2) ആരാധ്യൻ… യാഗമായ് വരുന്നു സവിധേ മായ്ക്ക എൻ പാപങ്ങൾ തൊടുക നിൻ കരമെൻമേൽ നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ…

Read More 

എല്ലാം നന്മെക്കു എനിക്കെല്ലാം നന്മെക്കു

എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക് എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2) ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർ തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2) സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2) സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2) പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)

Read More 

എന്‍റെതെല്ലാം ദൈവമെ

എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…

Read More 

എപ്പോഴാണെന്‍റെ സോദരാ മൃത്യു വരുന്ന

എപ്പോഴാണെന്‍റെ സോദരാ മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു ലോകത്തൊത്തപോൽ ജീവിച്ചിട്ടു ആത്മാവേ കരുതായ്കിൽ ദൂരവെയല്ല മരണം എന്നാർക്കറിയാം ലേശം ഇല്ലാസമയങ്ങൾ രാജാക്കന്മാർ വലിയ ധീരന്മാരായവരും തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;- കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ വീട്ടിൽ വസിച്ചിടുമ്പോഴോ കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;- വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ് പള്ളിയിൽ പോകും നേരത്തോ കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;- വാളിനാൽ […]

Read More 

എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു

എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനം എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനം യേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;- മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ സ്വർഗ്ഗ‍ീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;- ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത് സ്വർഗ്ഗ‍ീയ പേരും സ്ഥാനവും തരും എൻ […]

Read More 

എരിയുന്ന തീ സമമാം ദിവ്യജീവൻ

എരിയുന്ന തീ സമമാം ദിവ്യ ജീവൻ തരിക നീ പരനെ നിരന്തരവും എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ ചൊരിക നിൻ വരങ്ങൾ നിറപടിയായ് സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ ദാഹമാത്മാക്കളൊടേകണമെ സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ വേഗം മരണപാത വിട്ടീടട്ടെ;- ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ മലിനമധരങ്ങളിൽ നിന്നകറ്റി പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ ചേലോടരുളേണം നിൻ കൃപയെ;- നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ തന്നിഷ്ടമാകെ വെടിയുന്നു ഞാൻ മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ വഹ്നിയാൽ നിർമ്മലമാക്കീടുക;- ദേശമാകെ ജ്വലിച്ചാളീടുവാൻ നിൻ ദാസരിൽ തീക്കനൽ വിതറണമെ നാശലോകെ തീ ക്കഷണങ്ങളായവർ വീശണം പരമ സുവാർത്തകളെ;- […]

Read More 

എരിയുന്ന തീയുള്ള നരകമതിൽ

എരിയുന്ന തീയുള്ള നരകമതിൽ വീണു കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെ കര കയറീടുവാൻ ഒരു വഴിയും ഇല്ല പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽ കെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതു കടുത്തയൊരഗ്നിയിൻ ചൂളയത്രെ പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു മിടുക്കനാം സാത്താനും അടുക്കലുണ്ട് സങ്കടമയ്യയ്യോ എൻ പ്രിയരേ യമ കിങ്കരരനവധി ഉണ്ടവിടെ ചെങ്കടലിൽ അന്നു താണ യോദ്ധാക്കളും ചുങ്കം പിരിക്കുന്നവരുമുണ്ട് ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ എന്തെടാ നീയിത്ര ഖേദിക്കുന്നു ഉന്തു കൊണ്ടെന്‍റെ വെള്ളിക്കട്ടി പോയെ കിങ്കരരാരാണ്ടോ കൊണ്ടു പോയേ അതിനിടയിൽ ഒരു […]

Read More 

എല്ലാ നല്ല നന്മകളും നിന്‍റെതത്രേ

എല്ലാ നല്ല നന്മകളും നിന്‍റെതത്രേ സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ പ്രാപിക്കാം വിശ്വാസത്താലെ നമുക്ക് ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും; ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2) നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻ തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല… ക്ഷാമകാലത്തതിശയമായി […]

Read More