Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എല്ലാം നന്മക്കായി മാറുന്നു നാഥാ

എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ

Read More 

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ എന്തിനു ഞാൻ ആകുലനായ് തീർന്നിടണം ഈ ഉലകിൽ പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ വേർ പിരിയുമോ നടുവഴിയിൽ തീർന്നു പോയിടുമോ കൃപയിൻ കരുതലും ആഴിയിൽ കൂടെക്കടന്നിടുമ്പോൾ അവയെന്നെ കവിയില്ലാ ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല

Read More 

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു നിർണ്ണയമാം വിളികേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും 1 ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ദുഖങ്ങളും എന്‍റെ താതൻ തന്നീടുമ്പോൾ എന്നെയവൻ സ്നേഹിക്കുന്നു;- 2 പ്രതികൂലങ്ങൾ ഏറിയെന്നാൽ അനുകൂലമായ് യേശുവുണ്ട് പതറുകില്ല തളരുകില്ല സ്വർഗ്ഗസീയേനിൽ എത്തും വരെ;- 3 കഷ്ടതയോ സങ്കടമോ പട്ടിണിയോ പരിഹാസങ്ങളോ യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ ഇവയൊന്നിനും സാദ്ധ്യമല്ല;-

Read More 

എല്ലാ നാവും പാടിടും യേശുവിൻ

എല്ലാ നാവും പാടിടും യേശുവിൻ സ്നേഹത്തേ നാമും ചേർന്ന് പാടിടാം യേശുവിൻ സ്നേഹത്തേ(2) ആരാധ്യൻ ആരാധ്യനാമേശുവേ ആരാധനക്കു യോഗ്യനേ(2) ആരാധ്യനായവനേ… എല്ലാ നാവും… ആരിലും ശ്രേഷ്ഠ നാഥനെ ആരാധിപ്പാൻ യോഗ്യനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു വരുന്നു സവിധേ നിൻ…മകനായ്(2) ആരാധ്യൻ… യാഗമായ് വരുന്നു സവിധേ മായ്ക്ക എൻ പാപങ്ങൾ തൊടുക നിൻ കരമെൻമേൽ നാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ…

Read More 

എല്ലാം നന്മെക്കു എനിക്കെല്ലാം നന്മെക്കു

എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക് എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2) ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർ തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2) സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2) സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2) പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)

Read More 

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടും വല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടും നല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻ അല്ലൽ തീർക്കും രക്ഷാദായകൻ സ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻ മർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ് ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽ സർവ്വലോകർവാഴത്തും നായകൻ;- എല്ലാ നാവും… നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻ നീതിയിൻ പ്രകാശമാം ഏകരക്ഷകൻ തൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർ രക്ഷിതഗണത്തിൽ ആർപ്പിടും;- എല്ലാം നാവും… ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർ മദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽ ജയഗീതം പാടിടും പ്രിയൻകുടെ വാണിടും കണ്ണീരില്ല സ്വർഗ്ഗനാടതിൽ;- എല്ലാം […]

Read More 

എല്ലാം നിൻ കൃപയാലേശുവേ

എല്ലാം നിൻ കൃപയാലേശുവേ എല്ലാം നിൻ കൃപയാലെ എൻ ജീവനുമെല്ലാ നന്മകളും എല്ലാം നിൻ കൃപയാലെ പാപകൂപത്തിൽ കിടന്നെന്നെ ഉദ്ധരിച്ചീടുവാൻ സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ കൃപ മനോഹരമെ;- എല്ലാം… ശോധന വേളകൾ തന്നിലെൻ മാനസ്സം മോദത്താൽ നിന്നെപാടിപുകഴ്ത്തിടും നിൻ കൃപയാലേശുവേ;- എല്ലാം… ശത്രുവിന്മേൽ ജയം കൊള്ളുവാൻ മുന്നേറിച്ചെല്ലുവാൻ ശക്തിയെനിക്കു തരുന്നവൻ നീയല്ലോ മൽപ്രിയനെ;- എല്ലാം… എൻ ബലഹീനതയിൽ തുണ നൽകുന്നവൻ നീയെ നിൻ കൃപമതിയെനിക്കെന്നും ജീവിത കാലമെല്ലാം;- എല്ലാം… ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻ നാൾകൾ കഴിച്ചിഹേ […]

Read More 

എല്ലാ പ്രതികൂലങ്ങളും മാറും

എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ വാതിലുകൾ അടയുമ്പോൾ ചെങ്കടൽ പിളർന്നതു പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ ആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ

Read More 

എല്ല‍ാം യേശുവേ എനക്കെല്ല‍ാം യേശുവേ

എല്ലാം യേശുവേ എനക്കെല്ലാം യേശുവേ തൊല്ലൈമീകും ഈയുലകിൽ തുണയേശുവേ ആയനും സഹായനും മേയനും ഉപായനും നായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;- തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർ സന്തോഷസകല യോഗസംപൂരണ പാക്യവും;- പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽ ആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;- കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയും കഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;- അണിയുമാപരണവും ആസ്തിയും സമ്പാദ്യവും പിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;- വാനജീവ അപ്പവും ആവലുമെൻ കാവലും ജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-

Read More 

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ എല്ലാറ്റിനും മീതെ ഉയർന്നവനെ എല്ലാറ്റിലും സർവ്വജ്ഞാനിയുമേ നീ മാത്രം എന്നേശുവേ നീ മാത്രം എന്നെന്നും ആരാധ്യനെ നീ മാത്രം എന്നെന്നും ആശ്വാസമേ നീ മാത്രം എന്നെന്നും ആശ്രയമേ… യേശുവേ ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ ക്രൂരമാം പീഡകളേറ്റവനെ ക്രൂശിലും സ്നേഹത്തെ പകർന്നവനെ നിത്യമാം സ്നേഹത്തിൻ ഉറവിടമേ.. നീ മാത്രം എന്നേശുവേ നീ എൻ ആശ്വാസം നീ എൻ ആശ്രയവും നിൻ കരുതൽ എൻ വിശ്വസവും നീ […]

Read More