Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ സ്തോത്രയാഗം അർപ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2) യോഗ്യൻ നീ യേശുവേ സ്തുതികൾക്ക് യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ നീ ദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെ തിരുനിണത്താൽ വീണ്ടെടുത്തു ഉയിർത്തെന്നും ജീവിക്കുന്നു മരണത്തെ ജയിച്ചവനെ (2) സൗഖ്യദായകൻ എൻ യേശു അടിപ്പിണരാൽ സൗഖ്യം നൽകി ആശ്രയം നീ എന്‍റെ നാഥാ എത്ര മാധുര്യം ജീവിതത്തിൽ (2)

Read More 

എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും

എന്‍റെ സ്നേഹിതരും വിട്ടുമാറി പോയിടും ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2) ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2) നീയെന്‍റെ പ്രാർത്ഥന കേൾക്കണെ നീയെന്‍റെ യാചന നൽകണേ (2) നീ തന്നതാണെന്റ ജിവിതം നിനക്കായ് നൽകുന്നു ഞാനിതാ (2) ആശ്വാസമേകുവാൻ നീ വരണേ ആലബംമേകുവാൻ നിവരണേ (2) ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2) നിൻ രക്തം എനിക്കായ് ചൊരിഞ്ഞു ക്രൂശിൽ നി എനിക്കായ് മരിച്ചു (2) […]

Read More 

എന്‍റെ യേശുരാജാവേ

എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..

Read More 

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ നന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേ എന്‍റെ യേശു തന്ന സൗഖ്യം ഓർത്താൽ ഉള്ളം നിറഞ്ഞാരാധിക്കുന്നേ(2) എന്നെ ആഴമായി കരുതുന്ന ആ യേശുവേ പോൽ ആരുമില്ലേ എന്നെ ആഴമായി സ്നേഹിക്കുന്ന ആ യേശുവേ പോൽ ആരുമില്ലേ(2) ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാ എന്‍റെ യേശു തന്ന നീതി ഓർത്താൽ പാപം എന്നിൽ വാഴുകയില്ല എന്‍റെ യേശു ഏറ്റ അടികൾ ഓർത്താൽ രോഗം എന്നിൽ വാഴുകയില്ല തന്‍റെ ആഴമാം മുറിവിലും എൻ […]

Read More 

എന്‍റെ യേശുവേ എന്‍റെ കർത്തനേ

എന്‍റെ യേശുവേ എന്‍റെ കർത്തനേ നീയെന്നുമെന്നോഹരി എന്‍റെ യേശുവേ എന്‍റെ ദൈവമേ നീയെന്നുമെന്നുപനിധി നീയെൻ വിശ്വാസം നീയെൻ പ്രത്യാശ നിൻ കൃപയെനിക്കു മതി നിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷം നിൻ കരുതൽ എനിക്കു മതി ആരാധ്യനാം യേശുനാഥാ ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻ അങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറയും എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ നന്ദിയാൽ ഞാൻ പാടിടും;- നീയെൻ… എന്നെ കാക്കുവാൻ എന്നും കരുതുവാൻ നീയെന്നും ശക്തനല്ലോ എൻ ജീവിത വഴികളതെന്നെന്നും നിന്നുള്ളം […]

Read More 

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീ

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീ എന്‍റെ ആശ്രയം നീ എന്‍റെ ആശ്വാസം നീ ഞാൻ എന്തിന് പേടിക്കും ഞാൻ എന്തിന് പേടിക്കും(2);- എന്‍റെ… തകരുകില്ല കപ്പൽ തകരുകില്ല പടകിൽ നായകൻ കൂടെയുണ്ട് (2) അവനുണരും കടന്നുവരും കാറ്റുകൾ ശാന്തമാകും(2);- എന്‍റെ… തളരുകില്ല ഞാൻ തളരുകില്ല ബലവാൻ കരവുമായ് കൂടെയുണ്ട് (2) നിലനിൽക്കുവാൻ ബലം നൽകീടും നേരോടെ നടത്തുമവൻ (2);- എന്‍റെ… കടന്നു വരും കാകൻ അടയുമായ് ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2) കരുതിടുന്നു പുതുവഴികൾ […]

Read More 

എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു

എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു എന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നു എന്‍റെ രക്ഷകൻ വേഗത്തിൽ വരുമെ എന്‍റെ ആകുലങ്ങൾ അന്നുതീരുമെ! ഞാൻ നവ്യഗാനം അന്നു പാടുമെ ആനന്ദം ആ ആനന്ദം ആനന്ദം ആത്മനാഥനോടു എന്‍റെ വാസമാനന്ദം ഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെ രക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെ അക്ഷയതയെ പ്രാപിച്ചു പറക്കുമെ അക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെ ഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;- ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നു ലാഭമായതെല്ലാം ഞാൻ വെറുത്തു […]

Read More 

എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ

എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ ഒന്നൊന്നായി ആഞ്ഞടിക്കിൽ എന്‍റെ പ്രാണപ്രിയനെന്‍റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് ഞാൻ ഭയന്നു കേണതാം വേളകളിൽ എന്നോടരുളിചെയ്തു നീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെ ഞാൻ നിന്നെ വീണ്ടെടുത്തോൻ ഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽ എന്നോടരുളിചെയ്തു നീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്‍റെ ദൈവം ഞാൻ നിന്‍റെ സഹായകൻ ഞാൻ സഹായമില്ലാതെ കരഞ്ഞ നേരം എന്നോടരുളിചെയതു എന്‍റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങും ഞാൻ നിന്നെ ബലപ്പെടുത്തും

Read More 

എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച

എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച തെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാ എന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന തന്‍റെ വഴികളഗോചരമെ ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ ഭക്തിയോടു ജീവിച്ചിടുവതിനെന്നെ ശക്തീകരിക്കുന്നീ ശിക്ഷകളാൽ ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ നാകാതിരിപ്പതിനായിട്ടു നീ ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;- യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ യാതന നൽകിയശൂലം ഇതാണെനി യ് ക്കേതോരു ദോഷവും വന്നീടുമൊ;- അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ […]

Read More 

എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ

എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ തിരുഹിതമെന്നിൽ പുർണ്ണമാകട്ടെ എൻ യേശുവേ തൃപ്പാദങ്ങളിൽ സംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2) സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെ സൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ… അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെ രോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ… സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…

Read More