Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ എനിക്കുണ്ടൊരു നല്ല വീടു പാർക്കാൻ അല്ലല്ല ഞാനിന്നനാഥനല്ല അല്ലലിൽ വലയുന്നഗതിയല്ല വല്ലഭൻ ദൈവം എൻപിതാവായ് നല്ലവനായുണ്ടു നിത്യം;- മന്നവ മന്നൻ മനുസുതനായ് മന്നിതിൽ പാപിയെ തേടി വന്നു ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾ ഒന്നും കുറയാതെനിക്കു തന്നു;- ബുദ്ധിമുട്ടിന്നിനി കാര്യമില്ല നിത്യപിതാ തൻ കരണയിനാൽ ഉത്തമ സമ്പത്തെനിക്കു നൽകി ക്രിസ്തുവിലെന്നെ ധനികനാക്കി;-

Read More 

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ മനസ്സലിവോടു നിൻ കരുണകളോരോന്നും എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ പരമപിതാവെ നിന്നരികിൽ വരാനെനി- ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ? എൻ കിരീടം വേറെ ആരും എടുക്കായ് വാൻ നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം നല്ലപോർ ചെയ്തെന്‍റെ വേല തികയ്ക്കുവാൻ വല്ലഭനേ എന്നിൽ ശക്തി നീ നൽകണം ഈ വനലോകത്തിൽ നീ എനിക്കാശ്രയം ദൈവമേ നീ എനിക്കപ്പനും അമ്മയും എൻ പ്രിയനെ എന്‍റെ കണ്ണുനീർ നിന്നുടെ പൊന്നുകരം കൊണ്ടു എന്നു […]

Read More 

എനിക്കു നിൻ കൃപ മതിയേ പ്രിയനേ

എനിക്കു നിൻ കൃപ മതിയേ പ്രിയനേ എനിക്കു നിൻ കൃപ മതിയേ (2) ദുരിതം നിറയും മരുവിലെ വാസത്തിൽ എനിക്കു നിൻ കൃപമതിയേ-പ്രിയനേ എനിക്കു നിൻ കൃപ മതിയേ (2) ഇണയില്ലാ കുറുപ്രാവുപോൽ ഞരങ്ങുന്നു പ്രിയനെ ചേരുവാൻ നാഥാവരുവാൻ താമസമെങ്കിൽ വീഴാതെ നിർത്തേണമേ-എന്നെ വീഴാതെ നിർത്തേണമേ;- എനിക്കു… സിംഹത്തിൻ ഗുഹ എനിക്കേകിയാലും അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും ഉള്ളം കലങ്ങും പ്രതിസന്ധികളിൽ വീഴാതെ നിർത്തേണമേ-എന്നെ വീഴാതെ നിർത്തേണമേ;- എനിക്കു… ആശ്രയിപ്പാനൊരു ദേഹിയുമില്ല ആശ്വസിപ്പാനൊരു ഇടവുമില്ല ഒന്നേമാത്രം നിൻ ജീവമൊഴികൾ മന്നിലെന്നാശ്വാസമായ് […]

Read More 

എനിക്കു തണലും താങ്ങുമായെൻ

എനിക്കു തണലും താങ്ങുമായെൻ യേശുനായകാ മനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാ എനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാ മനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാ തനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോ എനിക്കു തണലും താങ്ങുമായെൻ ജീവനായകാ നിനച്ചിടാത്തതാം ദുരിതക്ലേശങ്ങൾ നടുവിലായീടിൽ അനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽ വിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽ ശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടും അരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽ അരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ

Read More 

എനിക്കിനിയുമെല്ലാമായ് നീമതിയൂഴിയിൽ

എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിയിൽ എന്നേശുവേ(4) മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കും പോലെ എന്മാനസ്സം നിന്നോടു ചേരാൻ കാംക്ഷിക്കും മൽപ്രിയാ ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ് കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാണു നീ പകലിലും രാവിലുമെൻ പരിപാലകനായ് മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാൽ സ്തോത്രം

Read More 

എനിക്കിനിയും എല്ലാമായ് നീ മതി

എനിക്കിനിയും എല്ലാമായ് നീ മതി ഊഴിയിൽ എൻ യേശുവേ (2) മാൻ നീർതോടുകളിലേക്കു ചെല്ലാൻ കാംഷിക്കും പോലെ എൻ മാനസം നിന്നോടു ചേരാൻ കാംഷിക്കുന്നു മൽ പ്രിയ;- എനി… ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ് കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാമവൻ;- എനി… പകലിലും രാവിലും എൻ പരിപാലകനായി മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാൽ സ്തോത്രം;- എനി…

Read More 

എനിക്കിനി ജീവൻ ക്രിസ്തുവത്രേ

എനിക്കിനി ജീവൻ ക്രിസ്തുവത്രേ മരിക്കിലുമെനിക്കതു ലാഭമത്രേ മനമേ യേശു മതി ദിനവും തൻചരണം ഗതി പലവിധ ശോധന നേരിടുകിൽ ­ഇനി മലപോൽ തിരനിരയുയർന്നിടുകിൽ കലങ്ങുകയില്ല ഞാനവനരികിൽ അലകളിൻ മീതെ വന്നിടുകിൽ;- മനമേ.. ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും­ഞാൻ മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ ഭാഗ്യത്തിനിണയില്ല;- മനമേ.. പരത്തിലാണെന്നുടെ പൗരത്വം­ഇനി വരുമവിടന്നെൻ പ്രാണപ്രിയൻ മൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..

Read More 

എനിക്കായ് സ്വപുത്രനെ തന്നവൻ

എനിക്കായ് സ്വപുത്രനെ തന്നവൻ തൻ കൂടെല്ലാം നൽകാതിരിക്കുമോ എന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻ എനിക്കായ് കരുതാതിരിക്കുമോ ഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെ ഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെ ക്രൂശിൻ സ്നേഹം മാത്രമെന്‍റെ ഉള്ളത്തിൽ കീർത്തനമായ് എന്നും നില നിൽക്കട്ടെ എൻ പേർക്കായി യാഗ മൃഗമായവൻ എന്‍റെ കണ്ണീർ കാണാതിരിക്കുമോ? എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ താണവരെ ഉയർത്താതിരിക്കുമോ? വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്‍റെ അതിരുകൾ വിശാലമാക്കിയോൻ യിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻ എനിക്കായ് കരുതാതിരിക്കുമോ?

Read More 

എനിക്കായ് മരിച്ചവനെ എന്നെ നന്നായി

എനിക്കായ് മരിച്ചവനെ എന്നെ നന്നായി അറിയുന്നോനെ എൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേ പണിയണമേ തിരുപാത്രമായ് ചൊരിയണമേ തിരുകൃപകളെന്നിൽ മെനയണമേ നിൻ തിരുഹിതംപോൽ സമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്‌;- കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേ നിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- നിൻവഴി ഏതെന്ന് കാണിക്കണേ അതിലേ നടപ്പാൻ അരുളേണമേ നീ തന്നതാം വേലയെ തികച്ചീടുവാൻ പകർന്നീടണെ നിൻ ആത്മശക്തി;- കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾ ബലത്തോടെ നടപ്പാൻ പിടിക്കേണമേ നീ അടിക്കിലുമെന്നെ മറക്കാത്തവൻ ചേർത്തീടണെ നിൻ […]

Read More 

എനിക്കായ് മരിച്ചവനെ എനിക്കായ്

എനിക്കായ് മരിച്ചവനെ എനിക്കായ് തകർന്നവനെ എന്‍റെ പാപപരിഹാരകൻ യേശു മാത്രമാം (2) കാൽവറിയിൽ കുരിശതിൽ തിരുനിണത്താൽ വീണ്ടെടുത്തു (2) കാൽകരങ്ങൾ ആണികളാൽ എന്നിക്കായി തുളക്കപ്പെട്ടു (2) തിരുശിരസ്സിൽ മുൾമുടികൾ എനിക്കായ് ആഴ്നിറങ്ങി (2) എൻ പാപങ്ങൾ പോക്കിടുവാൻ എനിക്കായ് യാഗമായി (2)

Read More