Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

പോകാമിനി നമുക്കു പോകാമിനി

പോകാമിനി നമുക്കു പോകാമിനി കുഞ്ഞാട്ടിൻ പിന്നാലെ പോകാമിനി പോകാമിനി നമുക്കു കുഞ്ഞാട്ടിൻ പിന്നാലെ പാടാം നവീന സംഗീതങ്ങളാർപ്പോടെ നാടില്ലാ വീടില്ലാ കൂടുമില്ല കൂടെ വരാനേറെയാളുമില്ല മോടിയുള്ള വസ്ത്രം മേനിമേൽ ചുറ്റുവാൻ ഏനമില്ലെങ്കിലുമാനന്ദമേ നമുക്കു;- കഷ്ടതയാകുന്ന നൽവരത്തെ അപ്പൻ നമുക്കായിങ്ങേകിയല്ലോ തൃക്കയ്യാൽ വാഴ്ത്തിത്തരുന്ന പാനപാത്രം ഒക്കെ കുടിച്ചു നാം അക്കരെ പോകണം;- കുഞ്ഞാടിനെയെങ്ങും പിൻതുടരാം കന്യകമാരാകും നാമേകരും കുന്നുമലകളും വന്യമൃഗങ്ങളും ഒന്നും കണ്ടാരുമേ പിൻവാങ്ങിപ്പോകല്ലെ;- കല്ലുണ്ടു മുള്ളുണ്ടു കാഠിന്യമാം ഭള്ളും സഹിക്കണം നാമിനിയും ഉച്ചവെളിച്ചത്തു കൊള്ളചെയ്തിടുന്ന കള്ളസഹോദരരുള്ളതിനാൽ വേഗം;-

Read More 

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ

പോകയില്ല നാഥാ നിന്നെ വിട്ടു ഞാൻ ഈ മരു യാത്രയിൽ ക്ലേശങ്ങളിൽ; നിന്‍റെ കാൽ ചുവട്ടിൽ തന്നെ ഞാൻ കിടന്നിടും നിന്നെ നോക്കി എന്നും യാത്ര ചെയ്യും ഞാൻ(2) പാടും ഞാൻ ആ നവ്യ ഗാനം ശോഭയേറും തീരത്തു ഞാൻ പാടുമേ പാടും ഞാൻ ആ നവ്യ ഗാനം ശുദ്ധരോടൊത്തു ഞാൻ പാടുമേ എഴുമടങ്ങായ ഘോര ചൂളയിൽ ശത്രു എന്നെ ശക്തിയായ് തള്ളുമ്പോൾ; നാലമനായ് എന്നും നിന്നെ കാണും ഞാൻ തീയിൽ കൂടി യാത്ര ചെയ്യും സഖിയായ്(2);- […]

Read More 

പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു

പോകയില്ല ഞാൻ അങ്ങേ പിരിഞ്ഞു മാറുകില്ല ഞാൻ അങ്ങേ മറന്നു(2) അങ്ങേക്കാളിലും മറ്റൊന്നിനെ ഞാൻ കാണുന്നില്ലായെ യേശു നാഥനെ(2) യേശു മതിയെ എനിക്ക് എൻ യേശു മതിയെ എനിക്ക്(2) നല്ലതു മാത്രം നാൾതോറും നൽകി എനിക്കായി എൻ ഭാവി അറിയും അതിലേക്ക് നടത്തും എൻ നാഥാ(2) എങ്ങനെ അകലും മാർവ്വോട് അണയും നീ മാത്രമാണെന്‍റെ ദൈവം(2);- യേശു മതിയെ… ഓരോ ദിനവും കൂടെ നടക്കും എൻ നാഥാ നല്ല വഴികൾ കാട്ടിതന്നീടും എൻ നാഥാ(2) ഭയമെന്തിനുലകിൽ പതറാതെ […]

Read More 

പിളർന്നോരു പാറയേ നിന്നിൽ ഞാൻ

പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ തുറന്ന നിൻ ചങ്കിലെ രക്തജലം പാപത്തെ നീക്കി സുഖം നല്കട്ടെ മുറ്റും രക്ഷിക്ക എന്നെ കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ വൈരാഗ്യം ഏറിയാലും കണ്ണുനീർ ചൊരിഞ്ഞാലും വന്നിടാ പാപനാശം നീ താൻ രക്ഷിക്കവേണം വെറുംകൈയായ് ഞാനങ്ങു ക്രൂശിൽമാത്രം നമ്പുന്നു നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ മ്ളേച്ഛനായ് വരുന്നിതാ സ്വച്ഛനാക്കു രക്ഷകാ എന്നിലോടുന്നീശ്വാസം വിട്ടെൻ കൺമങ്ങും നേരം സ്വർല്ലോക ഭാഗ്യം ചേർന്നു നിന്നെ […]

Read More 

പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു

പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു നന്മകൾ മാത്രം ചെയ്തിട്ടുള്ളു കുഴഞ്ഞ ചേറ്റിൽ കിടന്നയെന്നെ നീ ക്രിസ്‌തുവാം പാറമേൽ നിറുത്തിയെല്ലോ ഹാ ഹാ ഹാലേലൂയ്യാ (4) ഒരു കണ്ണിനും ആദരവില്ലാതെ കിടന്ന എന്നെ നീ ഉയർത്തി മാനിച്ചല്ലോ(2) എന്നെ താങ്ങിടുവാൻ യേശുവിൻ കരങ്ങൾ എപ്പോഴും എന്‍റെ കൂടെയുണ്ട് ഹാ ഹാ ഹാലേലൂയ്യാ (4) മിത്രങ്ങൾ മാറും ബന്ധങ്ങൾ അകലും യേശുവിൻ സാന്നിധ്യം കൂടെയുണ്ട് (2) പരിചകൊണ്ടെന്നപോൽ അവനെന്നെ മറക്കും എതിർശക്തിയെ അവൻ തുടച്ചു മാറ്റും ഹാ ഹാ ഹാലേലൂയ്യാ […]

Read More 

പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും

1.പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും ഞാൻ പാപം ചെയ്യതതിനാലിനി മകനെന്നു വിളിച്ചീടുവാൻ ഞാൻ യോഗ്യനല്ല 2.ഈ ലോക സുഖം തേടി ഞാൻ ദൂരെ പോയി ധൂർത്തടിച്ചു പാപത്തിൻ വഴികളിൽ നടന്നു എല്ലാം നശിപ്പിച്ചൊടുവിൽ പന്നിതിനും വാളവര പോലും (2) കൊതിച്ചു വിശപ്പടക്കാനായി ആരും ഒന്നും തന്നില്ല 3.മകനെ നിൻ വരവും പാർത്തു എത്രനാൾ കാത്തിരുന്നു മരിച്ചവനാം എന്‍റെ മകൻ വീണ്ടും ജീവിച്ചതിനാൽ സന്തോഷിച്ചാനന്ദിച്ചീടാം (2) ഇന്നും എന്നെന്നും നമുക്കു സ്വർഗ്ഗഭവനത്തിലും എന്നും.

Read More 

പിതാവിന്നു സ്തോത്രം തൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ് തൻ നാമത്തിൻ ശ്രേഷ്ഠത കീർത്തിപ്പാനായ് പുരോഹിതവംശം നാം വിശുദ്ധരും തൻ നിത്യമഹത്ത്വത്തിൻ അംശികളും വാഴ്ത്തുവിൻ പാടുവിൻ സർവ്വഗോത്രങ്ങളെ വാഴ്ത്തുവിൻ പാടുവിൻ സ്തുതി സ്തോത്രങ്ങളെ പിതാവിന്‍റെ സന്നിധിയിൽ വരുവിൻ തൻ പുത്രൻ മുഖാന്തരം വന്ദിച്ചിടിൻ പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ് താൻ ലോകത്തെ സ്നേഹിച്ച സ്നേഹത്തിന്നായ് എല്ലാവരിൻ പാപത്തെ നീക്കിടുവാൻ തൻ മാർവ്വിലെ പുത്രനെ അയച്ചു താൻ പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ് തൻ മുദ്രയാം ആത്മാവിൻ ദാനത്തിനായ് […]

Read More 

പോക നീ എന്നെ വിട്ടു സാത്താനെ

പോക നീ എന്നെ വിട്ടു സാത്താനെ ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നു നിന്‍റെ അടിമയായ് ഇന്നോളം നടന്നു ഞാൻ നിന്‍റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ നിന്‍റെ പാപത്തെ എന്നിൽ നീ കലർത്തിയതാൽ നിന്‍റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ ആത്മജീവൻ നൽകുവാൻ യേശു വന്നു ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻ യേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ യേശു ജയിച്ചു മരണവും പാതാളവും […]

Read More 

പോകല്ലെ കടന്നെന്നെ നീ പ്രീയ യേശുവേ

പോകല്ലേ കടന്നെന്നെ നീ പ്രീയ യേശുവേ മറ്റുള്ളേരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും യേശുനാഥാ എന്നപേക്ഷ കേൾ മറ്റുള്ളോരെ ദർശിക്കുമ്പോൾ നോക്കുകെന്നെയും നിൻ കൃപാസനത്തിൻ മുമ്പിൽ വീണു കെഞ്ചുന്നേ എൻ വിശ്വാസം ക്ഷീണിക്കുമ്പോൾ നീ സഹായിക്കേ;- നിന്‍റെ പുണ്യം മാത്രം എന്‍റെ നിത്യശരണം നിന്‍റെ കൃപയാലെ മാത്രം എന്നുദ്ധാരണം;- ജീവനെക്കാൾ ഏറെ തന്നു നീയെൻ കർത്താവേ ഭൂമി സ്വർഗ്ഗം തന്നിലും നീ മാത്രം ആശ്രയം;-

Read More 

പോകാം ക്രിസ്തുവിനായ്

പോകാം ക്രിസ്തുവിനായ് നേടാം ആത്മാവിനെ (2) ഉയർത്താം യേശുവിൻ നാമം പകരാം യേശുവിൻ സ്നേഹം (2) പോകാം പോകാം ക്രിസ്തുവിനായ് ജീവിതം നല്കാം യേശുവിനായ് (2) ജീവിതം മുഴുവൻ തന്നവനായ് ഇനിയും നമുക്കൊന്നായ് പോയിടാം (2) വചനത്തിൻ വിത്തുകൾ പാകിടാം ക്രൂശിൻ സാക്ഷിയായിടാം (2) യേശുവിൻ സ്നേഹം പകർന്നീടാം ലോകത്തെ നേടിടാം (2)- പോകാം…

Read More