ആരിലും ആരാധ്യൻ നീ
ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… സ്തുതി രാജാവിന് എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്റെ ഉപനിധിയും നീ മാത്രം എൻ യേശുവേ
Read Moreആരെല്ലാം എന്നെ മറന്നാലും എന്നെ
ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർച്ചോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ; യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ; യേശു എൻ ആത്മ സഖേ…
Read Moreആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ്
ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]
Read Moreആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ ചാരേയുണ്ടേശു എന്‍റെ കാരുണ്യകർത്തനെൻ ചാരത്തിങ്ങുള്ളപ്പോൾ ഏതും ഭയം വേണ്ടല്ലോ എന്‍റെ പാരിടവാസത്തിൻ കാലമതൊക്കെയും ആയവൻ തന്നെ തുണ വേലി കെട്ടീടുണ്ട് മാലാഖമാരെന്‍റെ ആലയം കാവലുണ്ട് അതാൽ ബാധകളൊന്നുമെൻ വാസസ്ഥലത്തോ- ടതിക്രമം ചെയ്കയില്ലാ മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം പഞ്ഞത്തിലും പോറ്റിടും തന്‍റെ കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും കുറ്റം നോക്കുന്നില്ല താൻ
Read Moreആരേ അയക്കേണ്ടു ആർ നമുക്കായി
ആരേ അയക്കേണ്ടു ആർ നമുക്കായി പോയിടും വയലേലകൾ വിളഞ്ഞിടുന്നു വേലക്കാരോ ചുരുക്കമേ(2) ദൈവശബ്ദം കേൾക്കുമോ ഇനി അവസരം ലഭിക്കുമോ(2) ആത്ശക്തിയോടെ പോയിടാം താതനിഷ്ടം ചെയ്തിടാം(2);- ആരേ… ആയിരങ്ങൾ നശിച്ചിടുന്നു പാപച്ചേറ്റിൽ വീണതാ(2) കൈക്കുപിടിച്ചു കയറ്റിടാം ദൈവസേവ ചെയ്വോരേ(2);- ആരേ… ഒരുങ്ങാം നാം ശക്തിയോടെ പുതുബലത്താൽ പോയിടാം(2) കർത്തൻ വേല ചെയ്തു-തീർക്കാം കാലം തീരുന്നു വേഗം പോകാം(2);- ആരേ…
Read Moreആരാലും അസാദ്ധ്യം എന്നു പറഞ്ഞു
ആരാലും അസാദ്ധ്യം എന്നു പറഞ്ഞു സ്നേഹിതരേവരും മാറി പോയിടും പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ് പ്രീയരെല്ലാവരും മാറിപോയിടും ഭയപ്പെടെണ്ടാ ദൈവപൈതലേ അബ്രഹാമിൻ ദൈവം നിന്റെ കൂടെയുണ്ട് ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ യിസ്ഹാക്കിൻ ദൈവം നിന്റെ കൂടെയുണ്ട് വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2) അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2) മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ മാറ്റമില്ലാത്തൊരു ദൈവമല്ലോ (2) മരുഭൂമിയിൽ മന്നാ ദാനമായ് നല്കി മക്കളെപോറ്റിയ ദൈവമല്ലയോ (2)
Read Moreആരാധ്യനെ സമാരാധ്യനേ ആരിലു
ആരാധ്യനേ സമാരാധ്യനേ ആരിലുമുന്നതനായവനെ ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങൾ ആയുസ്സിൻ നാൾകളെല്ലാം എന്‍റെ രോഗക്കിടക്കയതിൽ എന്‍റെ സൗഖ്യപ്രദായകനേ എന്‍റെ രോഗ സംഹാരകനേ എന്‍റെ സർവ്വവും നീ മാത്രമേ;- ആരാധ്യ… എന്‍റെ വേദനയിൽ ആശ്വാസം നിന്‍റെ സാന്ത്വനം എന്നുമെന്നും എന്‍റെ രക്ഷകനാമേശുവേ എന്‍റെ സങ്കേതം നീ മാത്രമേ;- ആരാധ്യ… നിന്‍റെ പ്രത്യക്ഷദിനമതിൽ നിന്‍റെ വിശ്വസ്ത ദാസനായി നിന്‍റെ വിശ്വസ്ത സാക്ഷിയായി നിന്‍റെ സന്നിധേ എത്തിടും ഞാൻ;- ആരാധ്യ…
Read Moreആരാധ്യനേ എന്നേശുവേ നിന്നെ
ആരാധ്യനേ എന്നേശുവേ നിന്നെ വാഴ്ത്തുന്നു ദിനവും അങ്ങയെ എൻ നാഥനെ ജീവന്നുടയവനെ വണങ്ങുന്നേ തിരു പാദത്തിൽ ആരാധന അതു നിനക്കുമാത്രം സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ ഞാനും പാടിടും നിൻ സ്നേഹത്തേ പാടിടാം നമുക്കൊന്നായ് ആർപ്പിടാം മഹത്വധാരിയാം എൻ യേശുവിനേ സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ അത്ഭുതവാനവൻ എൻ സവ്വശക്തൻ സർവ്വവും നിൻ കരവിരുതല്ലയോ ആദിയുമന്തവും നീ അല്ലയോ സമാധാനം എന്നിൽ നൽകിടുന്ന കർത്തനെ എന്നും ഉയർത്തിടാം വാനമേഘത്തിൽ തൻ ദൂതരുമായ് […]
Read Moreആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ
ആരാധ്യനേ ആരാധ്യനേ ആരാധിക്കുന്നിതാ ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നിതാ ഞങ്ങൾ ചെങ്കടൽ രണ്ടായി പിളർന്നവനേ മാറാ മധുരമായി തീർത്തവനേ യെരിപ്പോ മതിലു തകർത്തവനേ യോർദ്ധാൻ ചിറപോൽ നിർത്തിയോനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ ഇടയനെ രാജാവായ് തീർത്തവനേ കാക്കയാൽ ആഹാരം നൽകിയോനേ കർമ്മേലിൽ അഗ്നിയായ് ഇറങ്ങിയോനേ ഭക്തൻ തൻ പ്രാർത്ഥന കേട്ടവനേ യാഹാം ദൈവമെന്നാരാധ്യനേ;- ആരാധ്യനേ മനുഷ്യനായ് ഭൂവിതിൽ വന്നവനേ യോർദ്ധാനിൽ സ്നാനം കഴിഞ്ഞവനേ വചനമാം ഭക്ഷണം ഏകിയോനേ രോഗികൾക്കാശ്വാസം നൽകിയോനേ ക്രിസ്തുവാം ദൈവമെന്നാരാധ്യനേ; ആരാധ്യനേ പാപങ്ങളെല്ലാം ഏറ്റവനേ […]
Read Moreആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു
ആരാധ്യനെ ആരാധ്യനെ ആരാധിക്കുന്നു ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഞങ്ങൾ എല്ലാ നാമത്തിലും ഉന്നതനെ എല്ലാ സ്തുതികൾക്കും യോഗ്യനായോനെ വാഴ്ത്തീടുന്നു വണങ്ങീടുന്നു നിൻ മക്കളാദരവോടെ ആകാശവും ഭൂമിയും മറയും കാഴ്ചയിലുള്ളതെല്ലാം അഴിയും മാറ്റമില്ലാതുള്ളതൊന്നു മാത്രം മാറാത്ത യേശുവിൻ തിരുവചനം;- എല്ലാ… പാപത്തിൻ കറകളെല്ലാം കഴുകി പരിശുദ്ധനെന്നെയും വീണ്ടെടുത്തു ആ നിത്യ സ്നേഹത്തെ ഓർത്തിടുമ്പോൾ നിറയുന്നെൻ മനം സ്വർഗ്ഗ സന്തോഷത്താൽ;- എല്ലാ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

