ആരാധ്യൻ യേശുപരാ വണങ്ങുന്നു
ആരാധ്യൻ യേശുപരാ വണങ്ങുന്നു ഞാൻ പ്രിയനേ തേജസ്സെഴും നിൻ മുഖമെൻ ഹൃദയത്തിനാനന്ദമെ നിൻ കൈകൾ എൻ കണ്ണീർ തുടയ്ക്കുന്നതറിയുന്നു ഞാൻ നിൻ കരത്തിൻ ആശ്ളേഷം പകരുന്നു ബലം എന്നിൽ മാധുര്യമാം നിൻ മൊഴികൾ തണുപ്പിക്കുന്നെൻ ഹൃദയം സന്നിധിയിൽ വസിച്ചോട്ടേ പാദങ്ങൾ ചുംബിച്ചോട്ടേ
Read Moreആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ
അരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ യോഗ്യൻ ആരിലും ശ്രേഷ്ഠൻ എന്റെ യേശു മാത്രം സർവ്വ സ്തുതികൾക്കും യോഗ്യനാം നാഥനും രാജാധിരാജനാകും കർത്തനവൻ സർവ്വസൃഷ്ടിയും ഒന്നായ് വാഴ്ത്തീടും ഉന്നതനെ എന്നും മഹത്വം മാനം ശക്തി നിനക്ക് (2) യേശുവേ നാഥനെ അങ്ങെപോലെ ആരുമില്ലാ വീരനാം ദൈവമേ സർവ്വശക്തൻ നീ മാത്രമേ മൃത്യുവെ വെന്നവനെ നിത്യനാം ദൈവ പുത്രാ യേശുവെ നിൻ മഹത്വം എത്ര ഉന്നതം (2) ആകുലം ഏറുമ്പോൾ ആശ്വാസമേകിടും എന്നെന്നും നൽതുണയായ് തീരുമവൻ തന്നുള്ളംകരത്തിൽ ഭദ്രമായ് കാത്തിടും വേസ്ഥുന്നതെല്ലാം […]
Read Moreആരാധിപ്പാൻ യോഗ്യൻ എന്‍റെ
ആരാധിപ്പാൻ യോഗ്യൻ എന്‍റെ യേശുമാത്രം സ്തുതികൾക്കു യോഗ്യൻ എന്‍റെ യേശുമാത്രം പുകഴ്ച്ചയ്ക്കു യോഗ്യൻ എന്‍റെ യേശുമാത്രം ബഹുമാനത്തിനു യോഗ്യൻ യേശുമാത്രം ഈ ആരാധന എന്‍റെ വിടുതലാണേ ഈ ആരാധന എന്‍റെ ആനന്ദമാണേ ഈ ആരാധന എന്‍റെ സൗഖ്യമാണേ ഈ ആരാധന എന്‍റെ സന്തോഷമാണേ മലയാണെങ്കിൽ അതു മാറിപ്പോകും മരുഭൂമിയാണെങ്കിൽ മന്ന ഒരുക്കും മതിലാണെങ്കിൽ യരോഹോവായാലും മാറിടും നമ്മളാർക്കുമ്പോൾ(2) ഈ… ഭയപ്പെടുവാനിനി കാര്യമില്ല ആപത്തുകാലത്തിലാധിവേണ്ട അർദ്ധരാത്രയിൽ അടിസ്ഥാമിളകും ചങ്ങലകളെല്ലാമഴിയും(2);- ഈ… അനർത്ഥങ്ങൾ അനവധി വന്നീടീലും ആപത്തുകൾ വന്നു ഭവിച്ചിടിലും […]
Read Moreആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ
ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ വസിക്കും ആത്മനാഥനെ ആരാധിച്ചിടാം (2) ആത്മാവിന്റെ നിറവിൽ കുരിശിന്റെ മറവിൽ ആത്മമണവാണനെ ആരാധിച്ചിടാം(2) ധനം ബലം ജ്ഞാനം ശക്തി ബഹുമാനം സ്വീകരിപ്പാൻ യോഗ്യനവനെ (2) മഹത്വം പുകഴ്ച്ചയും സർവ്വം സമർപ്പിച്ചെന്നും സത്യത്തിൽ നാം ആരാധിച്ചിടാം (2);- ആരാ… കുരുടരും ചെകിടരും മൂകരും മുടന്തരും കർത്താവിനെ ആരാധിക്കുമ്പോൾ (2) ജീവൻ ലഭിച്ചവർ നാം ജീവനുള്ളവരെപ്പോൽ ജീവനിലെന്നും ആരാധിച്ചിടാം (2);- ആരാ… ഹല്ലേലുയ്യ സ്തോത്രം ഹല്ലേലുയ്യ സ്തോത്രം വല്ലഭനാം എൻ രക്ഷകനേശുവിന് (2) എല്ലാനാവും പാടിടും […]
Read Moreആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ… നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവിനെ… നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ ആരാധിക്കാം യേശു കർത്താവിനെ …
Read Moreആരാധിക്കുമ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ സ്ഖ്യം ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം ദാനമായ് നാഥൻ നൽകിടും പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ നല്ലവൻ അവൻ വല്ലഭൻ വിടുതൽ എന്നും പ്രാപിക്കാം യാചിപ്പിൻ എന്നാൽ ലഭിക്കും അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ പ്രാപിക്കാം എത്രയോ നന്മകൾ മടുത്തു പോകാതെ പ്രാർത്ഥിക്കാം വിശ്വാസത്തോടെ പ്രാർത്ഥിക്കാം നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന ഫലിക്കും രോഗിക്കു സൗഖ്യമായ്
Read Moreആരാധിക്കുന്നു ഞങ്ങൾ അങ്ങേ
ആരാധിക്കുന്നു ഞങ്ങൾ അങ്ങേ ആരാധിക്കുന്നു ഞങ്ങൾ…(2) അങ്ങേ ചിറകിൻ മറവിൽ നിന്നു ഞാൻ നന്ദിയോടിന്നുമെന്നും ആരാധിക്കും.(2) സംഗീതത്തോടെ ഞാനാരാധിക്കും സങ്കീർത്തനങ്ങളാലാരാധിക്കും നിന്റെ മുറിവുകൾ കണ്ടു ഞാൻ ആരാധിക്കും എന്റെ കുറവുകൾ മറന്നു ഞാനാരാധിക്കും (2) (ആരാധിക്കു) തപ്പിൻ താളത്താൽ ആരാധിക്കും നൃത്തത്തോടെ ഞാനിന്നാരാധിക്കും എന്നെ കരുതുന്ന കരം കണ്ടു ആരാധിക്കും എന്റെ ദുരിതത്തെ മാറ്റിയോനെ ആരാധിക്കും (2) (ആരാധിക്കു) നന്മകളോർത്തു ഞാനാരാധിക്കും വൻകൃപയോർത്തു ഞാനാരാധിക്കും എന്റെ മരണത്തെ മാറ്റിയോനെ ആരാധിക്കും എന്നെ മഹത്വത്തിൽ ചേർക്കുന്നോനെ ആരാധിക്കും (2) […]
Read Moreആരാധിക്കുന്നേ ഞങ്ങൾ
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മനാഥനേശുവിനെ ആരാധിക്കുന്നു ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ മൺകുടം […]
Read Moreആരാധിക്കുമ്പോൾ ദൈവം
ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ
Read Moreആരാധിക്കും ഞാനെന്‍റെ യേശുവിനെ
ആരാധിക്കും ഞാനെന്‍റെ യേശുവിനെ ആയുസ്സിന്നത്യം വരെ നന്ദിയാലെന്നെന്നും പാടീടും ഞാൻ വല്ലഭൻ തന്നുപകാരങ്ങളെ സ്തുതിയും സ്തോത്രം മഹത്വമെല്ലാം അറുക്കപ്പെട്ട കുഞ്ഞാടിന് (2) സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2) മാറ്റമില്ലാത്ത സ്നെഹിതനെ നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2) ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ പാരം നിരാശയിൽ നീറിടുമ്പോൾ (2) കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2) ഈ ലോക യാത്ര തീർന്നിടും വേളയിൽ പ്രിയന്റെ സന്നിധേ ചേന്നീടുമേ (2) കണ്ണീരില്ലാത്ത […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

