പാട്ടോടെ ഞാൻ വന്നീടുമേ
പാട്ടോടെ ഞാൻ വന്നിടുമേ കർത്തനവൻ സന്നിധിയിൽ ആരാധിക്കും ഉന്നതനെ ആയുസ്സുള്ള കാലമെല്ലാം ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ.. രാവിലെ നിൻ കരുണയും രാത്രി നിൻ വിശ്വസ്തതയതും വർണ്ണിച്ചിടും കീർത്തിച്ചിടും ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെ രക്ഷകാ നിന്‍റെ ചെയ്തികൾ പാലകാ നിന്നുടെ ചിന്തകൾ എന്തുന്നതം എന്തഗാധം എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ
Read Moreപാവന സ്നേഹത്തിൻ ഉറവിടമേ
പാവന സ്നേഹത്തിൻ ഉറവിടമേ സ്വർഗ്ഗം വെടിഞ്ഞോനേ പാപികളാം നരരെ രക്ഷിപ്പാൻ ക്രൂശ്ശെടുത്തൂ നീ സാഹസം ചെയ്യാതെ വഞ്ചന ഇല്ലാതെ എല്ലാം സഹിച്ചവനെ നിൻപിതാവിൻ ഇഷ്ടംചെയ്വാൻ സ്വയം സമർപ്പിച്ചു സത്യത്തിൻ സാക്ഷിയായ് ഭൂവിൽ ജനിച്ചെന്നു സാക്ഷ്യം പറഞ്ഞതാലെ സത്യമെന്തെന്നറിയാത്ത നാടുവാഴി യേശൂവെ മർദ്ദിപ്പിച്ചു ചാട്ട വാറിൽ മേനികുരുങ്ങി എനിക്കായ് തൻ രക്തം ചാലായ് ഒഴുകി അടിപ്പിണരാൽ ഏവർക്കും സൗഖ്യമേകാൻ;- കണ്ണിൽ ദയയില്ല കണ്ടുനിന്നവർ (ആയിരങ്ങളും) ആർത്തിരമ്പുമ്പോൾ(2) ദുഷ്ടരാം പാപികൾ യേശുവേ മർദ്ദിച്ചു മുൾക്കിരീടം ചാർത്തി നിൻതിരു മേനി എനിക്കായി […]
Read Moreപാർത്തലെ ജീവിതം ഈ വിധ ജീവിതം
പാർത്തലെ ജീവിതം ഈ വിധ ജീവിതം ഇതുപോലെന്തുള്ളു ഉള്ളം കലങ്ങുന്ന നേരത്തും അതിമോദമോടിഹേ വാഴ്വരാരുള്ളു ക്രിസ്ത്യജീവിതമേ അതു ഭാഗ്യമതേ അതിൻ ആഴം അറിഞ്ഞിടുകിൽ(2) ഇല്ല ഈ വിധമാശ്രയിപ്പാനിതു പോലൊരു മാർഗ്ഗവുമിധരയിൽ ഉറ്റ സ്നേഹിതരും സ്വന്ത ബന്ധുക്കളും പെറ്റൊ രമ്മയും തള്ളിടുകിൽ (2) തള്ളാതുള്ളം കരത്തിൽ വഹിച്ചേശു മാർവ്വോടു ചേർത്തു നടത്തിടുമേ;- പാർത്തലെ തീരാ രോഗത്തിലും കഷ്ടനഷ്ടത്തിലും ശിഷ്ഠ ജീവിതം ആയിടിലും(2) ഏറ്റം ശ്രേഷ്ഠമെന്നെണ്ണി ഞാൻ സ്തോത്ര ഗാനം പാടും പാരിൽ എന്നേശുവിനായ്;- പാർത്തലെ
Read Moreപർവ്വതങ്ങൾ മാറിപ്പോകും
പർവ്വതങ്ങൾ മാറിപ്പോകും കുന്നുകൾ നീങ്ങിപ്പോകും എന്‍റെ ദയ മാറുകയില്ലയെന്ന് യേശു അരുൾ ചെയ്യുന്നു കൈവിടുകില്ല ഉപേക്ഷിക്കയുമില്ല കർത്തനാം ഞാൻ നിന്‍റെ കൂടെയുണ്ടല്ലോ ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കും നീ എനിക്കുള്ളവനല്ലോ ശോധനകൾ നേരിടുമ്പോൾ ഞാൻ നിന്‍റെ കൂടെ ഇരിക്കും അമ്മ തൻ കുഞ്ഞിനെ മറക്കുമോ കരുണതോന്നാതെയിരിക്കുമോ അവൾ നിന്നെ മറന്നുപോയാലും ഞാൻ നിന്നെ മറക്കുകയില്ല
Read Moreപാതാളമെ മരണമെ നിന്നുടെ ജയമെവിടെ
പാതാളമെ മരണമെ നിന്നുടെ ജയമെവിടെ കുഞ്ഞാട്ടിൻ നിണം കോട്ടതൻ ഭക്തർക്ക് സംഹാരകൻ കടന്നുപോയ് ജയത്തിൻ ഘോഷം ഉല്ലാസഘോഷം ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം മഹത്വരാജനായ് സേനയിൻ വീരനായ് അഭയം താനവർക്കെന്നുമെ ഭീകരമാം ചെങ്കടലും മിസ്രയിം സൈന്യനിരയും ഭീഷണിയായ് മുമ്പും പിമ്പും ഭീതിപ്പെടുത്തിടുമ്പോൾ ;- ജയ… ശക്തരായ രാജാക്കളാം സീഹോനും ഓഗും വന്നാൽ ശങ്ക വേണ്ട ഭീതി വേണ്ട ശക്തൻ നിൻ നായകൻ താൻ;- ജയ… അഗ്നി നിന്നെ ദഹിപ്പിക്കില്ല നദി നിന്മേൽ കവിയുകില്ല അഗ്നിയതിൽ നാലാമൻ താൻ […]
Read Moreപതറാതെൻ മനമേ നിന്‍റെ നാഥൻ
പതറാതെൻ മനമേ നിന്‍റെ നാഥൻ ജീവിക്കുന്നു ആശ്രയം താനല്ലയോ കരുതിടും അന്ത്യം വരെ മനുജരെ നോക്കിടാതെ അവശരിൽ ചാരിടാതെ മനുജനെ നോക്കിടുമ്പോൾ ക്ഷീണിതനായ് ഭവിക്കും കാത്തിരിക്കൂ നിന്‍റെ നാഥനെ കഴുകൻപോൽ പറന്നുയരും;- പതറാ… ഒരിക്കലും പിരിയുകില്ല ഒരുനാളും കൈവിടില്ല പിരിയാതെ തന്‍റെ മേഘം നിൻ കൂടെ യാത്രചെയ്യും മന്നിലെ ചൂടൊന്നും ഓർക്കേണ്ട തണലവൻ കൂടില്ലയോ;- പതറാ… യേശുവെ ഉറ്റു നോക്കു ആശ നീ കൈവിടാതെ ഈശനിൻ വൻകരങ്ങൾ പോറ്റുവാൻ ശക്തമല്ലേ കണ്ണീരിൻ താഴ്വരകൾ മാറ്റും ജലാശയമായ്;- പതറാ…
Read Moreപതറിടല്ലേ നീ തളർന്നീടല്ലേ
പതറിടല്ലേ നീ തളർന്നീടല്ലേ ജയാളിയായവൻ കൂടെയുണ്ട് ഉറ്റവർ നിന്നെ കൈവിടുമ്പോൾ സ്നേഹിതർ അകന്നു മാറിടുമ്പോൾ ബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾ ബന്ധുവാം യേശു നിൻ കൂടെയുണ്ട് ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾ ലോകക്കാർ നിന്നെ പകച്ചിടുമ്പോൾ കൈവിടില്ലെന്നു ചൊല്ലിയവൻ കരങ്ങളിൽ താങ്ങിടും അന്ത്യം വരെ;- പ്രതികൂല വേളകൾ വന്നിടുമ്പോൾ പ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾ പ്രത്യാശയോടെ കാത്തിടുവാൻ പ്രത്യാശ നായകൻ കൂടെയുണ്ട്;-
Read Moreപതിനായിരത്തിൽ അതിസുന്ദരനാം
പതിനായിരത്തിൽ അതിസുന്ദരനാം അവനുന്നതനെൻ പ്രിയനാം ആദിയും അന്തവും ജീവനുള്ളവനും അൽഫയോമേഗയുമവനാം എന്നാത്മ രക്ഷകൻ എൻ ജീവനായകൻ എന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻ ദേവാധിദേവനും രാജാധിരാജനും കർത്താധി കർത്തനും ശ്രീയേശു നായകൻ മൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻ ദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻ ജീവജാലങ്ങൾ-ക്കാഹാരമേകുവോൻ ജീവന്നുറവയായ് പിളർന്ന പാറയും ഏതൊരു കാലത്തും : എന്ന രീതി
Read Moreപതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളൻ
പതിനായിരം പേർകളിൽ പരമസുന്ദരനായ മണവാളൻ ഒരുവൻ മാത്രം (3) മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേ പ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3) പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ… ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയ എന്നെ വേളി കഴിച്ചീടുവാൻ(3) ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ… വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടു മണവാട്ടി ഒരുങ്ങിനിൽക്കെ(3) പരിശുദ്ധ ഗണങ്ങളിൽ നടുവിൽ വെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ… ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാം ഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3) ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം […]
Read Moreപത്തുകമ്പി വീണയോടെ ചേർന്നു പാടാം
പത്തുകമ്പി വീണയോടെ ചേർന്നു പാടാം യേശുവിന് കാൽവറിയിലെൻ പാപം പോക്കാൻ പാഞ്ഞൊഴുകി തിരുനിണം എത്ര നാൾ ലോക മൃത്യുപാതേ തത്രപെട്ടോടി ഞാൻ വൃഥാവായ് മായ ലോകം വേണ്ടെനിക്കിനി മൽപ്രാണപ്രിയന്‍റെ പാതമതി;- എത്രയെത്ര ശുദ്ധർ ഗണം പട്ടുപോയി ഈ പോർക്കളത്തിൽ വീണിടാതെ ഓട്ടം തികപ്പാൻ താങ്ങിടണേ തൃക്കൈകളിൽ;- അല്ലൽ തിങ്ങിടുമീ മരുവിൽ ആശ വിടാതെ യാത്ര തുടരാം കണ്ണിൻ മണിപോലേശു നാഥൻ കരത്തിലൻപായ് താങ്ങിടും;- മുൾമുടി ചൂടി യെരുശലേമിൻ വീഥിയിലൂടെ നടന്ന നാഥൻ പൊന്നിൻ കിരീടം ചൂടിയൊരുനാൾ രാജാധി […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള