Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

പരിശുദ്ധൻ പരിശുദ്ധനെ മഹത്വം തൻ

പരിശുദ്ധൻ പരിശുദ്ധനെ മഹത്വം തൻ നാമത്തിന് വിശുദ്ധിയിൽ ഭയങ്കരനെ വണങ്ങുന്നു തിരുസന്നിധേ ആരാധിക്കുന്നു അങ്ങെ മാത്രം കുമ്പിടുന്നു തിരു പാദപീഠേ ഉയർത്തീടും ഞാൻ തിരുനാമം അഖിലം നീ മാത്രം യേശുവേ (2) എൻ കർത്താവിൻ മഹത്വം ആർക്കു വർണ്ണിക്കാം എൻ കർത്താവിൻ തേജസ്സ് ആർക്കു ദർശിക്കാം നിനക്കു തുല്യനായ് നീ മാത്രം യേശുവേ നീ മാത്രം നീ മാത്രം യേശുവേ നിനക്കു തുല്യനായ് നീ മാത്രം യേശുവേ നീ മാത്രം യേശുവേ;- ആരാധിക്കുന്നു… എൻ കർത്താവിൻ സ്നേഹത്തെ […]

Read More 

പരിശുദ്ധൻ ഉന്നതൻ മഹോന്നതൻ

പരിശുദ്ധൻ ഉന്നതൻ മഹോന്നതൻ ദൈവം പരിശുദ്ധൻ (2) സാറാഫുകൾ ആരാധിക്കും നാഥനു ആരാധന (2) സ്തുതി സ്തുതി എൻ യേശുവിന് സ്തുതി സ്തുതി കർത്താവിന് സ്തുതി സ്തുതി ദൈവത്തിന് മഹത്വവും പുകഴ്ചയും രാജാവിന് (2) യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ സന്നിധേ നിന്നീടാൻ (2) ശുദ്ധമാക്കു എന്നേ ശുദ്ധമാക്കു യേശുവിൻ വചനത്താൽ (2)-സ്തുതി… സർവ്വ വല്ലഭൻ യേശുവിനെ പൂർണ്ണ ബലത്തോടും ശക്തിയോടും (2) മുഴുമനസ്സോടും ഹൃദയത്തോടും ആരാധിക്കാം ആരാധിക്കാം (2)-സ്തുതി…

Read More 

പരിശുദ്ധനാം താതനേ കരുണയിൻ

പരിശുദ്ധനാം താതനേ കരുണയിൻ സാഗരമേ കൃപയിൻ ഉറവിടമേ ആശ്വാസദായകനേ നാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക് ഈ മരുയാത്രയതിൽ തിരുകൃപ മതിയെനിക്ക് ജീവിത യാത്രയതിൽ ഭാരങ്ങളേറിടുമ്പോൾ തളരാതേ ഓടിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ… ലോകത്തെ വെറുത്തീടുവാൻ പാപത്തെ ജയിച്ചിടുവാൻ ശത്രുവോടെതിർത്തിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ… വിശുദ്ധിയെ തികച്ചീടുവാൻ വിശ്വാസം കാത്തുകൊൾവാൻ എന്നോട്ടം ഓടിത്തികപ്പാൻ തിരുകൃപ മതിയെനിക്ക്;- നാഥാ…

Read More 

പരിശുദ്ധനായ ദൈവം നമമുടെ രക്ഷകനാ

പരിശുദ്ധനായ ദൈവം നമ്മുടെ രക്ഷകനായതിനാൽ വിശ്വാസ പോർക്കളത്തിൽ ഓട്ടം തികച്ചിടാം (2) ഉല്ലാസ ഗാനങ്ങൾ പാടാം ആരാധിച്ചാനന്ദിച്ചീടാം സന്തോഷത്താലുളളം നിറഞ്ഞ് കർത്തനേശുവിൻ പാദത്തിലണയാം (2) സർവ്വശക്തനായ ദൈവം നമ്മെ നയിക്കുവാനുള്ളതിനാൽ ദുർഘടമേടുകളിൽ നിർഭയമായി വസിക്കാം (2) പച്ചമേച്ചിൽ പുറങ്ങളിൽ നടത്തും ദാഹം തീർത്തു ശക്തി പകരും സ്വസ്ഥമായി ജീവിക്കുവാനും അവൻ നമ്മെ ശീലിപ്പിക്കും (2) സർവ്വജ്ഞാനിയായ ദൈവം നമ്മുടെ സങ്കേതമായതിനാൽ എല്ലാ ദോഷങ്ങളും അകറ്റി അന്ത്യത്തോളം കാത്തുകൊള്ളും (2) നമ്മെ പേർ ചൊല്ലി വിളിച്ചവൻ നമുക്കായ് ക്രൂശിൽ […]

Read More 

പറന്നിടുമേ നാം പറന്നിടുമേ

പറന്നിടുമേ നാം പറന്നിടുമെ സീയോനിൽ നാം ചേർന്നിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ രക്ഷകനായ് യേശു ഭൂവിൽ വന്നു രക്ഷാവാതിൽ ക്രൂശിൽ തുറന്നു തന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ മണവാളനായ് മദ്ധ്യാകാശത്തിൽ വരും രാജാവായ് ഒലിവു മലയിൽ വരും ഹാലേലൂയ്യാ ഹാലേലൂയ്യാ മദ്ധ്യാകാശ യേശു വന്നിടുമെ സഭയെ താൻ അവിടേക്കുയർത്തിടുമെ ഹാലേലൂയ്യാ ഹാലേലൂയ്യാ തങ്കത്തെരുവീഥിയിൽ നടന്നിടും നാം മുത്തുമണിമാളികയിൽ വസിച്ചിടും നാം ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നേ പ്രിയന്‍റെ വരവും അടുത്തിടുന്നേ ഹാലേലൂയ്യാ ഹാലേലൂയ്യാ അന്ത്യത്തോളം വിശ്വസ്തത പാലിച്ചിടാം ജീവ […]

Read More 

പറയുക പറയുക പറയുക നാം

പറയുക പറയുക പറയുക നാം ആശിക്കും അത്ഭുതം പറയുക നാം ഉറപ്പിക്കുക അതു വിശ്വസിക്ക നാം യേശുവിൻ നാമത്തിൽ വിശ്വസിക്ക നാം അശുദ്ധികൾ എല്ലാം നീങ്ങി വിശുദ്ധിയിൽ നാം എന്നും നിലനിൽക്കട്ടെ കൈപ്പിന്‍റെ വേരുകൾ ഇളകിടട്ടെ നേഹത്തിൻ ഇഴകൾ ചേർന്നിടട്ടെ ചോർച്ചകളെല്ലാം അടഞ്ഞിടട്ടെ നഷ്ടങ്ങൾ ലാഭമായ് തീർന്നിടട്ടെ രോഗത്തിൻ ബന്ധനം അഴിഞ്ഞിടട്ടെ സമ്പൂർണ്ണ സൗഖ്യം ഉണ്ടായിടട്ടെ ശാപത്തിന്‍റെ കെട്ടുകൾ തകർന്നിടട്ടെ അനുഗ്രഹമാരി പെയ്തിടട്ടെ ഭാവിയിൻ തടസ്സങ്ങൾ മാറിടട്ടെ വഴികൾ വിശാലമായ് തീർന്നിടട്ടെ പ്രതികൂലങ്ങൾ നമുക്കവസരങ്ങൾ അത്ഭുതം കാണാനുള്ളവസരങ്ങൾ

Read More 

പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും

പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ യേശുവേ നിൻ സാക്ഷി ആകാൻ എന്‍റെ ഉള്ളം വാഞ്ചിക്കുന്നെ ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2);- പാരിടമാം… രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2) എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2);- പാരിടമാം… കൂടെ നടന്ന […]

Read More 

പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം

പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ(2) വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ പ്രിയന്‍റെ സ്വരം കേൾക്കും ഞാൻ (2) രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ […]

Read More 

പരിമള പർവ്വത നിരകളിൽ നിന്നു

പരിമള പർവ്വത നിരകളിൽ നിന്നു പറന്നുവരുന്ന പ്രാവുകളേ മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ എന്‍റെ പ്രിയനെ കണ്ടുവോ? ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലുയ്യാ നിൻ മൃദുസ്നേഹ മനോഹര രൂപം കാണുവാനായ് ഇരവും പകലും ഈ മരുഭൂമിയിൽ കാത്തിരിക്കുന്നു;- ഹാലേ… മുന്തിരിവള്ളിക്കുടിലിലിരിക്കും ചെറുമാൻ പോലെയവൻ കാട്ടുമരങ്ങൾക്കിടയിൽ വളരും നല്ലൊരു നാരകമായ്;- ഹാലേ… യുഗവെയിൽ മാറ്റും സന്ധ്യാവേളയിൽ അവനരുളിയ കാലം വീണ്ടും വരുമെന്നവനുരചെയ്തു താമസമില്ലിനിയും;- ഹാലേ…

Read More 

പരിശുദ്ധപരനെ നിരന്തരം സ്തുതിപ്പിൻ

പരിശുദ്ധ പരനെ നിരന്തരം സ്തുതിപ്പിൻ പാടി തൻ നാമം കൊണ്ടാടി കുമ്പിടുവിൻ തിരുജനങ്ങളെ ഉണരീൻ തൻ ദാസർ തിരുമുമ്പിൽ വണങ്ങിടുവിൻ എന്നേക്കും നാഥനും നമുക്കു താതനും ആയുള്ള നല്ല യഹോവയെ-എല്ലാരും സ്തുതിപ്പിൻ ഏതും ആയാസമെന്യേ തൻ വീട്ടിൽ ഏകനെ പുകഴ്ത്തീടുവിൻ എന്നേക്കും നൻമക്കടലിനെ-ചെമ്മെ നാം സ്തുതിച്ചാൽ നമുക്കില്ല കുറച്ചിൽ-എന്നറിഞ്ഞു കുമ്പിടുവിൻ ഇമ്മഹാ പദവിയെ നാം എല്ലാരും ഇഷ്ടത്തോടാചരിക്കും എന്നേക്കും വാനവും പാരും താനത്രേ ചമച്ചു വല്ലഭൻ നല്ലവൻ എല്ലാരിലുമുയർന്നോൻ ജ്ഞാനത്തോടെ സ്തുതിപ്പിൻ തൻ പേരിൽ നല്ല കീർത്തികൾ […]

Read More