നീയെൻ പക്ഷം മതി നിന്‍റെ കൃപ
നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി നീയെന്‍റെ നാഥനല്ലോ-യേശുവേ നീയെന്‍റെ ദൈവമല്ലോ(2) ആത്മമണാളനെ ആനന്ദ ദായകാ ആശ്വാസം നീ മാത്രമേ; വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ നിൻ കൃപ ഏകണമേ(2) എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ എത്രയോ പേർ വീണുപോയ്; എഴയാം ഞാൻ നിന്‍റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2) കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം കാഹളം കേട്ടിടുമ്പോൾ; കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ മദ്ധ്യവാനിൽ പോയിടും(2) ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ നിൻ കൃപയേകണമേ; […]
Read Moreനീയെൻ സ്വന്തം നീയെൻ പക്ഷം
നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2) ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേ ചൂടേറിയ മരുയാത്രയിൽ ദാഹത്താലെൻ നാവു വരളുമ്പോൾ ഹാഗാറിൻ പൈതലിൻ കരച്ചിൽ കേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ… ചതഞ്ഞ ഓട ഒടിക്കാത്തവൻ പുകയുന്ന തിരിയെ കെടുത്താത്തവൻ വിലാപങ്ങളെ നൃത്തമാക്കുന്നവൻ വിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…
Read Moreനീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതി
നീയെന്നും എൻ രക്ഷകൻ ഹാ ഹാ നീ മതിയെനിക്കെല്ലാമായ് നാഥാ നിന്നിൽ ചാരുന്ന നേരത്തിൽ നീങ്ങുന്നെൻ വേദനകൾ നീയല്ലാതെൻ ഭാരം താങ്ങുവാനായ് ഇല്ലെനിക്കാരുമേ നിൻകൈകളാലെൻ കണ്ണീർ തുടയ്ക്കും നീയെന്നെ കൈവിടാ;- തീരാത്ത ദുഃഖവും ഭീതിയുമാധിയും തോരാത്ത കണ്ണീരും പാരിതിലെന്‍റെ പാതയിലേറും നേരത്തും നീ മതി;- എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾ എന്നാണെൻ നാഥനേ അന്നാൾ വരെയും മന്നിൽ നിൻവേല നന്നായി ചെയ്യും ഞാൻ;-
Read Moreനീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ
നീയെന്‍റെ രക്ഷകൻ നീയെന്‍റെ പാലകൻ നീയെന്‍റെ അഭയസ്ഥാനം നീറിടും വേളയിൽ നീ എനിക്കേകിടും നന്മയിൻ നീരുറവ നീ ഞങ്ങൾക്കേകിടും നന്മകളോർത്തെന്നും പാടീടും സ്തുതിഗീതങ്ങൾ ആനന്ദഗാനങ്ങൾ ആകുലനേരത്തും പാടി ഞാൻ ആശ്വസിക്കും;- കർത്താവിലെപ്പോഴും സന്തോഷിച്ചാർക്കുവിൻ സ്തോത്രയാഗം കഴിപ്പിൻ അവൻ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് ഘോഷിക്കും യിസ്രായേൽ ആനന്ദിച്ചിടും;-
Read Moreനീയൊഴികെ നീയൊഴികെ ആരുമില്ലീശോ
നീയൊഴികെ നീയൊഴികെ ആരുമില്ലീശോ! സ്നേഹമയമേ! വിശുദ്ധി നീതിനിറവേ നീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശ നീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ.. എന്നും എങ്ങും യേശു നീ എന്നോടു കൂടവേ അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ… ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കു ഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ… തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ? നിന്നരുമ നാമം അടിയാനു സമസ്തം;- നീ… 5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ! ഭംഗമില്ലാ ബന്ധുവേ മഹാ […]
Read Moreനീയെന്‍റെ സങ്കേതം നീയെന്‍റെ ഗോപുരം
നീയെന്‍റെ സങ്കേതം നീയെന്‍റെ ഗോപുരം യാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾ എന്നെ നീ നടത്തീടും ഞാനുഴലുമ്പോൾ അത്യുന്നതങ്ങളിൽ വസിക്കുന്നോനെ ചിറകിൻ മറവിൽ ഞാൻ വരുന്നു എന്‍റെ നേർച്ചകൾ ഏറ്റുവാനായ് നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചം ദൈവത്തിൻ നീതി നിലനിന്നീടും;- ഭൂമണ്ഡലങ്ങൾ മാറിപ്പോകും നീയവയെ ചമച്ചതല്ലോ നീയെന്‍റെ സ്വന്തമായ് തന്നവകാശം ജീവനെ തന്നെന്നെ വീണ്ടതിനാൽ;- നാളുകൾ കഴിയും മണ്ണിൽ പുകപോൽ ദേഹം മണ്ണായ് മാറിപ്പോകും ഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻ ആയുസ്സു നിഴലായ് മാറിപ്പോകും;-
Read Moreനീയെന്‍റെ ഉറവിടമല്ലേ
നീയെന്‍റെ ഉറവിടമല്ലേ നീയെന്‍റെ മറവിടമല്ലേ ആദ്യനും അന്ത്യനും നീ അത്ഭുതമന്ത്രിയും നീ നീയെന്‍റെ ഉപനിധിയല്ലേ നീയെന്‍റെ പ്രതിഫലമല്ലേ സർവ്വാംഗ സുന്ദരൻ നീ സർവ്വത്തിൻ നായകൻ നീ
Read Moreനീ മതി എന്നേശുവേ ഈമരുഭൂയാത്രയിൽ
നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽ കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽ താങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെ ഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ മാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ് മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽ അന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ് അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം
Read Moreനീ ഓർക്കുമോ ദൈവ സ്നേഹമേ
നീ ഓർക്കുമോ ദൈവ സ്നേഹമേ മറക്കാൻ കഴിയില്ലല്ലോ (2) നീ ഓർക്കുമോ ദൈവ സ്നേഹമേ മറക്കാൻ കഴിയില്ലല്ലോ (2) കല്ലായ ഉള്ളം പോലും തൂകും തുള്ളി- കണ്ണീരാൽ വാഴ്ത്തുന്നീശൻ സ്നേഹം (2) തിരു മുറിവെനിക്കായ് തുറന്നു പരൻ തിരു രക്തമെനിക്കായ് ചൊരിഞ്ഞു പ്രീയൻ വാഴ്ത്തീടുന്നീശൻ നാമം;- നീ ഓർക്കുമോ… അമ്മയെപ്പോലെ നമ്മെ കാക്കും നിത്യം- താലോലിച്ചീടും ദൈവ സ്നേഹം (2) മനമൊന്നു കലങ്ങാൻ വിടുകയില്ല മകളെ നീ പതറാൻ തുടങ്ങും നേരം മാർവോടണച്ചീടുന്നു;- നീ ഓർക്കുമോ…
Read Moreനീ ഒരുങ്ങുക നീ ഒരുങ്ങുക
നീ ഒരുങ്ങുക നീ ഒരുങ്ങുക നീ ഒരുങ്ങുക നീ അതിവേഗം ഒരുങ്ങുക ദൈവവേല ചെയ്യുവാനായ് ദൈവകാര്യം നോക്കുവാനായ് ദൈവശക്തി വെളിപ്പെടുത്താൻ നീ അതിവേഗം ഒരുങ്ങുക മായയാകും ഈ ലോകത്തിൽ മായയാകും ജീവിതത്തിൽ മാനസം ലയിപ്പിച്ചിടാതെ നീ അതിവേഗം ഒരുങ്ങുക ഘോഷിപ്പാൻ സുവാർത്തകളെ ഓതുവാൻ നൽവാക്യങ്ങളെ വീണ്ടെടുപ്പാൻ മാ പാപികളെ നീ അതിവേഗം ഒരുങ്ങുക
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

