നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽ
നന്ദി ചൊല്ലാൻ വാക്കുകളില്ലായെന്നിൽപൊന്നു നാഥാ നിന്‍റെ വൻ കൃപയ്ക്കായ്വർണ്ണിച്ചാൽ തീർക്കാനാവില്ലെനിക്ക്വല്ലഭാ നീ ചെയ്ത വൻ ക്രിയകൾനാശക്കുഴിയിൽ നിന്ന് എന്നെ നീ കയറ്റികുഴഞ്ഞതാം ചേറ്റിൽ നിന്നെന്നെ ഉയർത്തികാലുകൾ പാറമേൽ സ്ഥിരമാക്കി നിർത്തിയെൻവായിൽ പുതിയോരു പാട്ടു തന്നു;-ലോകത്തിൻ താങ്ങുകൾ മാറിടും നേരംനിൻ സ്നേഹം നീയെന്‍റെ ഉള്ളിൽ പകർന്നുസ്നേഹത്തിൻ കൊടിയെന്‍റെ മീതെ പിടിച്ചെന്നെഈ മരുവിൽ നാഥൻ നടത്തിടുന്നു;-ഭാരങ്ങളേറുമീ ജീവിതയാത്രയിൽദുർഘടമേടുകൾ കടന്നിടുവാൻനിൻ കൃപ ചെരിഞ്ഞു നിൻ ശക്തി പകർന്നു നീജയമായ് നടത്തുക അന്ത്യം വരെ;-
Read Moreനാളെ നാളെ എന്നതോർത്ത്
നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽകരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ;-ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നുഎൻ കരം പിടിച്ചിടുന്ന എന്‍റെ ദൈവം ഉന്നതൻ(2)നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടുംനേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും;-വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം;-
Read Moreനല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ
നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ
Read Moreനാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ
നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻയേശു സമ്മതിക്കില്ലഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻയേശു സമ്മതിക്കില്ലഅവൻ മതിയായവൻ യേശു മതിയായവൻഎനിക്കെല്ലാറ്റിനും മതിയായോൻയേശു എല്ലാറ്റിനും മതിയായോൻകഷ്ടതയേറുമി പാരിലെ ജീവിതംസന്തോഷമേകുകില്ലഭാരങ്ങളേറുമി പാരിലെൻ വീട്ടിലുംശാന്തിയതൊട്ടുമില്ല;- അവൻ…ദുഖിതർക്കാശ്വാസം ഏകിടും നാഥനാംയേശു എനിക്കഭയംരോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്നരക്ഷകനേശു മതി;- അവൻ…വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേതോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻകണ്ണുനീർ തുടച്ചീടുമേ;- അവൻ…സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽകണ്ടിടും പ്രിയൻ മുഖംദൂരമില്ലിനിയും വേഗം നാം ചേർന്നിടുംസ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ…
Read Moreനല്ലൊരു നാഥനെ കണ്ടു ഞാൻ
നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…
Read Moreനൽകിടുന്ന നൻമയോർത്താൽ
നൽകിടുന്ന നന്മയോർത്താൽനന്ദി ചൊല്ലി തീർന്നിടുമോനൽകിടുന്ന കൃപകളോർത്താൽസ്തോത്രമേകി തീർന്നിടുമോ(2)അറിയാത്ത വഴികളിലുംഅഴലേറും മരുവതിലും(2)വേനൽ ചൂടിൽ തളർന്നിടാതെനമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി…ലോകമോഹം ഏറിയപ്പോൾശോക ചിന്ത മൂടിയപ്പോൾ(2)കരം നൽകി അണച്ചിടുന്നുസ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി…എന്നുമെന്‍റെ നൽസഖിയായ്ചാരെയെന്നും ദീപമായ്കരുതും നിൻ കരുണയല്ലോദിനം തോറും ആശ്രയമായ്(2) ;- നൽകി…
Read Moreനാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും
നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുംരക്ഷകൻ യേശുവിന്‍റെമറവിൽ വസിച്ചിടാം നിഴലിൻ കീഴ്പാർത്തിടാം എന്നെന്നും മോദമോടെപാടീടുക നാം പാടീടുകഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുകസ്നേഹത്തിൻ ദൂതുമായ് പോയീടുകഅമ്മതൻ കുഞ്ഞിനെ മറന്നീടിലുംഞാൻ മറക്കുകില്ലൊരു നാളുംഎന്നു വാക്കു പറഞ്ഞവൻ മാറുകില്ലഈ ലോകാവസാനം വരെ;- പാടീടുക…എന്‍റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെപോകുകില്ലൊരു നാളും;- പാടീടുക…
Read Moreനല്ലദേവനേ ഞങ്ങൾ എല്ലാവരെയും നല്ലതാക്കി നിൻ
നല്ല ദേവനേ ഞങ്ങൾ എല്ലാവരെയുംനല്ലോരാക്കി നിൻ ഇഷ്ടത്തെ ചൊല്ലിടേണമേപച്ചമേച്ചിലിൽ ഞങ്ങൾ മേഞ്ഞിടുവാനായ്മെച്ചമായാഹാരത്തെ നീ നൽകിടേണമേഅന്ധകാരമാം ഈ ലോകയാത്രയിൽബന്ധുവായിരുന്നു വഴി കാട്ടിടേണമേഇമ്പമേറിയ നിൻ അൻപുള്ള സ്വരംമുമ്പേ നടന്നു സദാ കേൾപ്പിക്കേണമേവേദവാക്യങ്ങൾ ഞങ്ങൾക്കാദായമാവാൻവേദനാഥനേ നിന്‍റെ ജ്ഞാനം നൽകുകേസന്തോഷം സദാ ഞങ്ങൾ ചിന്തയിൽ വാഴാൻസന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേതാതനാത്മനും പ്രിയ നിത്യപുത്രനുംസാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേൻ
Read Moreനാളുകൾ ഏറെയില്ല നാഥൻ വരവിനായ്
നാളുകൾ ഏറെയില്ല നാഥൻ വരവിനായ്നന്ദിയോടെ നാഥനെ സ്തുതിച്ചിടാം(2)നഷ്ടമാക്കിടല്ലേ അൽപ്പനാളിമണ്ണിൽകർത്തനെ സ്തുതിച്ചീടാം നമുക്ക് ഉണരാം(2)കാറ്റുകൾ അടിച്ചാൽ കാർമേഘം ഉയർന്നാൽകർത്തൻ യേശുവിൻ കരം പടകിൽ വരും(2)ലേശവും ഭയം ഇല്ലാ ചാരെ എൻ യേശു ഉണ്ട്ആശിച്ച തുറമുഖത്ത് അവൻ എത്തിക്കും(2);- നാളുകൾ…മാവു കുറയുകില്ലാ എണ്ണയും തീരുകില്ലാകാക്കയെക്കൊണ്ടും നമ്മെ പോറ്റിടുമേ(2)കരുതുകവേണ്ട മന്നാ കർത്താവ് ഒരുക്കിട്ടുണ്ട്മരുഭൂമിയിലും തണൽ കരുതീട്ടുണ്ട്(2);- നാളുകൾ…അക്കരെ എത്തിച്ചിടാൻ ആഴിയിൽ പാത നൽകിഅപ്പവും മീനും വേണ്ടുവോളവും നൽകീ(2)അത്ഭുത മന്ത്രി യേശു എന്‍റെ രക്ഷകനേശുആരിലും ഉന്നതൻ എൻ യേശുനാഥൻ(2);- നാളുകൾ…
Read Moreനല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാംവല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാംഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാംഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലുംവിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-പിന്നിലുള്ളതൊക്കെയും മറന്നു പോയിടാംമുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-ഏതുനേരത്തും പിശാചിടർച്ച ചെയ്തിടുംഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-ഓട്ടം തീരും നാൾ സമീപമായി […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

