രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ
രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ പല- രോഗികൾ തൻ നാമത്തിൽ ആശ്വാസം പ്രാപിച്ചു വ്യാധി പീഡയാൽ വലയും മർത്യഗണത്തിൽ സർവ്വ- വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ;- എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ യേശു ശാന്തമായ് സഹിച്ചു മനംനൊന്തെനിക്കായ്;- തന്‍റെ പാദപീഠമെന്‍റെ വൈദ്യശാലയാം അതിലുണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്;- ഔഷധം എനിക്കവന്‍റെ ദിവ്യവചനം ഈ സിദ്ധൗഷധം തരുന്നു വിമലാത്മനിമ്പമായ്;- വ്യാധിയിലെന്‍റെ കിടക്കമാറ്റി വിരിക്കുന്നു ബഹു മോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു;- യേശുവിൻ കയ്യെൻ ശിരസ്സിൻ മേലിരിക്കുന്നു എന്നെ യേശു ആശ്ളേഷിച്ചിടുന്നു തൻ വലൈംകൈയ്യാൽ;-
Read Moreസഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലെ
സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലേ സഭയെ പ്രിയസഭയെ യേശുവിനെ മറന്നിടല്ലേ തലയെ മറന്നുപോയാൽ ഉടലിനു വിലയില്ലല്ലോ തലയോടു മറുതലിച്ചാൽ ഉടലിനു നിലയില്ലല്ലോ പണ്ടോരു അത്തിമരം പടർങ്ങു പന്തലിച്ചു തോട്ടക്കാരൻ ഇറങ്ങിവന്നു ഫലമൊന്നും കണ്ടതില്ല ഫലമില്ലാതായാൽ പിന്നെന്തിനു കൊള്ളാം നിലത്തെ വെറുതെ നിഷ്ഫലമാക്കിക്കളഞ്ഞീടല്ലേ ഫലമുള്ള തോട്ടമായിടാം ആത്മാക്കളെ നേടാം നല്ല ഫലമുള്ള തോട്ടമായിടാം ആത്മാക്കളെ നേടാം പ്രാണനേക്കാൾ നമ്മെ സ്നേഹിച്ചവൻ പ്രാണനേകി നമ്മെ പാലിച്ചവൻ ആ പ്രാണനാഥനെ മറന്നീടല്ലേ ആ സ്നേഹം മറന്നീടല്ലേ… ദൈവസ്നേഹം മറന്നീടല്ലേ(2) കാലമേറേ ചെല്ലും […]
Read Moreസഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തു
സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തു വെള്ളം വചനം മൂലം അവളെ വേൾക്കാൻ വാനം വെടിഞ്ഞു താൻ തേടി തൻ രക്തം ചൊരിഞ്ഞതാൽ ജീവൻ അവൾ നേടി നാനാ ജാതിക്കാരെന്നാൽ ഒന്നവർ ഈ ഭൂമൗ നീട്ടൊന്നത്ര രക്ഷയ്ക്കു കർത്തൻ വിശ്വാസവും ജനനം, സ്തുതി ഒന്നു വിശുദ്ധ ഭോജനം ഏകാശ അവർ ലാക്ക് കൃപയാൽ നിറഞ്ഞു. ലോകർക്കാശ്ചര്യം, നിന്ദ പീഡ, ഞെരുക്കവും ശിശ്മ, ഇടത്തൂടാലും ഭിന്നിച്ചും കാൺകയാൽ ശുദ്ധർ നോക്കി കരയും എത്രനാൾക്കീ വിധം വേഗം വ്യാകുലം മാറും വരും […]
Read Moreസാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു
സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു അന്ത്യത്തോളം ചിറകടിയിൽ അവൻ കാത്തിടും ധരയിൽ ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;- കണ്ണുനീരിൻ താഴ്വരയിൽ കരയുന്ന വേളകളിൽ കൈവിടില്ലെൻ കർത്തനെന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കും;- കൊടുങ്കാറ്റും തിരമാലയും പടകിൽ വന്നാഞ്ഞടിക്കും നേരമെന്‍റെ ചാരേയുണ്ട് നാഥനെന്നും വല്ലഭനായ്;- വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ് വേലചെയ്തെൻ നാൾകൾ തീർന്നു വീട്ടിൽ ചെല്ലും ഞാനൊടുവിൽ;-
Read Moreസാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ
സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ നിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾ പ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണം വിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;- കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണം വൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;- നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേ ആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;- അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെ നിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;- വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോ പുത്രന്‍റെ നാമത്തിലവ മുറ്റും […]
Read Moreസാഗരങ്ങളെ ശാന്തമാക്കിയോ൯
സാഗരങ്ങളെ ശാന്തമാക്കിയോ൯ ശക്തനായവ൯ കൂടെയുണ്ട് ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാ ജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാ ക൪ത്താവാണെന്‍റെ ദൈവം അവനെന്നെ സഹായിക്കും ശക്തനാക്കും വലംകൈയ്യാൽ താങ്ങി നി൪ത്തും;- ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലാ യേശുവാണെന്‍റെ ദൈവം ഞാനെന്നും ഘോഷിക്കും സത്യമായും ക്രൂശിലെ ദിവ്യയാഗം;-
Read Moreസഹോദരരേ പുകഴ്ത്തീടാം സദാപരനേശുവിൻ
രീതി: രാജാധി രാജൻ മഹിമയോടെ സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെ മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ് മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ ഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാം നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട് മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽ സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ
Read Moreരാജാധിരാജൻ വരുന്നിതാ തന്‍റെ വിശുദ്ധരെ
രാജാധിരാജൻ വരുന്നിതാ തന്‍റെ വിശുദ്ധരെ ചേർത്തിടുവാൻ കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;- വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ എന്നതിൽ പൂകിടും ഞാൻ-പ്രിയ;- പീഡകൾ വന്നാലും ഭയമെനിക്കില്ല പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ വൻ കൃപ തന്നീടുമേ-തന്‍റെ;- എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ അവനെന്‍റെ വൈദ്യനല്ലോ-ഇന്നും;- സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ ആമേൻ കർത്താവേ വരണേ-വേഗം;-
Read Moreരാജാധി രാജനേ ദേവാധി ദേവനേ
രാജാധി രാജനേ ദേവാധി ദേവനേ ഉന്നത ദൈവമേ സ്വർലോക നാഥനേ സർവ്വവും സമർപ്പിച്ചു ഞാൻ വന്ദിച്ചിടുന്നു ആരാധന സ്തുതി ഹല്ലേലുയ്യ ആരാധ്യനേ ജയം ഹല്ലേലുയ്യ വന്ദനം വന്ദനം വന്ദനം എന്നുമേ നന്ദിയോടെന്നും വന്ദനം വന്ദനമേ ധനവും ജ്ഞാനവും ശക്തിയും മാനവും ബലവും സ്തോത്രവും സർവ മഹത്വവും; സ്വീകരിപ്പാൻ യോഗ്യനെന്നും നീ മാത്രമേ(2) എൻ ദൈവമേ പുകഴ്ത്തിടുന്നു ഞാൻ എൻ യേശുവേ ഉയർത്തിടുന്നു ഞാൻ(2) ;- വന്ദനം.. ആഴിയും ഊഴിയും വാനവും മേഘവും സൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും; സർവ്വവും […]
Read Moreരാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ
രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ എഴുന്നെള്ളാറായ് ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻ വാസമൊരുക്കാൻ പോയ പ്രിയൻ താൻ(2);- നിന്ദ കഷ്ടത പരിഹാസങ്ങൾ ദുഷികളെല്ലാം തീരാൻ കാലമായ്(2);- പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെ തേജസ്സോടെ നാം കാൺമാൻ കാലമായ്(2);- കാന്തനുമായി വാസം ചെയ്യുവാൻ കാലം സമീപമായി പ്രീയരെ(2);- ഒരുങ്ങിനിന്നോർ തന്നോടുകൂടെ മണിയറയിൽ വാഴാൻ കാലമായ്(2);- യുഗായുഗമായി പ്രീയൻകൂടെ നാം വാഴും സുദിനം ആസന്നമായി(2);- കാഹളധ്വനി കേൾക്കും മാത്രയിൽ മറുരൂപമായ് പറന്നിടാറായ്(2);-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള