ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനേ
ക്രൂശതിൽ എനിക്കായിജീവൻ വെടിഞ്ഞവനേആ മഹാ സ്നേഹമതിൻആഴം എന്താശ്ചര്യമെസ്നേഹിക്കും നിന്നെ ഞാൻനിന്നെ മാത്രം എൻ യേശുവേലോകത്തിൻ മോഹങ്ങൾചപ്പും ചവറും എന്നെണ്ണുന്നു ഞാൻമറച്ചുവച്ചിരിക്കുന്നതാംപാപങ്ങളെ എല്ലാംപുറത്താക്കി എൻ ഹൃദയംഒരുക്കുന്നു നിനക്കു പാർക്കാൻ;-സ്നേഹിക്കുന്നു നിന്നെ ഞാൻസകലത്തിനും മേലായ്ഹൃദയത്തിൻ ആഴങ്ങളിൽയേശുവേ നീ മാത്രം;-
Read Moreകൃപയാലത്രേ ആത്മരക്ഷ അത് വിശ്വാസത്താൽ
കൃപയാലത്രേ ആത്മരക്ഷഅതു വിശ്വാസത്താൽ നേടുകവില കൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ലഅതു ദാനം ദാനം ദാനം( 3)മലകൾ കയറിയാൽ കിട്ടുകയില്ലക്രിയകൾ നടത്തിയാൽ നേടുകയില്ലനന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല;- കൃപഈ ലോകജീവിതത്തിൽ നേടുകനിന്‍റെ മരണശേഷം അവസരങ്ങളില്ല സോദരാനരകശിക്ഷയിൽ നിന്നു വിടുതൽ നേടുവാൻഇന്നു വരിക രക്ഷകന്‍റെ സന്നിധേ;- കൃപരക്ഷകന്‍റെ സന്നിധേ ചെല്ലുകനിന്‍റെ പാപമെല്ലാം തന്‍റെ മുമ്പിൽ ചൊല്ലുകതന്‍റെ യാഗം മൂലമിന്ന് നിന്‍റെ പാപമെല്ലാം പോക്കി നിന്നെ ദൈവപൈതലാക്കി മാറ്റുമേ;- കൃപ
Read Moreക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ
ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേതൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽഎൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ്രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കുംനിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേവിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേവിശ്വസംപൂർത്തിചെയ്യുമേശു എന്‍റെ നായകൻഈശാനമൂലനൂറ്റമായടിക്കിലും സദാമോശം വരാതെ കാക്കുവാ-നവൻ കരുത്തനാം;- രക്ഷകഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻദുഷ്ടന്‍റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻകഷ്ടങ്ങളേറ്റമെന്‍റെ പേർക്കവൻ സഹിച്ചതാൽഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്‍റെ കഷ്ടത;- രക്ഷ…എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോഎന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേതന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻഎന്നാത്മരക്ഷകന്‍റെ സ്നേഹമെന്നിൽ മാറുമോ;- രക്ഷ…ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടുംമാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോതീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾനിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ;- രക്ഷ..
Read Moreകൃപയാലെ വിമോചിതരേ യേശുവിൻ
കൃപയാലെ വിമോചിതരേ യേശുവിൻ സാക്ഷികളെപുതിയൊരു ജീവിത സരണിയിൽ നാം-അനുദിനം മുന്നേറാംസ്നേഹത്തിൻ സുബോധത്തിൻ-പരിശുദ്ധാത്മാവാൽപ്രേരിതരായി പ്രേഷിതരായി – പ്രശോഭിതരായീടാംനവജീവിതമേകാം;- കൃപ…സത്യത്തിൻ, ധർമ്മത്തിൻ, നീതിയിൻ വാഹകരായ്സഹനത്താൽ സൽക്രിയയാൽ സൽഫലദായകരായ്നവജീവിതമേകാം;- കൃപ…എളിയവരിൽ ആദരവായ് കനിവിൻ കരമേകാംകൂടിവരാം ഒരുമയോടെ ഐക്യതയിൽ മരുവാം നവജീവിതമേകാം;- കൃപ… ഭൂവനത്തിൽ തിരുരാജ്യം ആഗതമായീടാൻപ്രാർത്ഥനയാൽ പ്രബുദ്ധതയാൽ മരുവാംനവജീവിതമേകാം;- കൃപ…
Read Moreക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ക്രൂശിൽ എനിക്കായി തൂങ്ങിയോനെലോകത്തിൻ പാപം ചുമന്നവനെനിത്യതയോളം നടത്തുന്നോനെനിത്യമാം സ്നേഹത്തെ നൽകിയോനെയേശുവേ… സ്നേഹത്തിൻ ഉറവിടമേയേശുവേ… സ്നേഹത്തിൻ ഉറവിടമേപാപത്തിൽ കിടന്നയെന്നെനിൻ സ്നേഹത്താൽ വീണ്ടെടുത്തുകരുണയിൻ ഉറവിടമെ, യേശുവെ സ്തുതി നിനക്കു;-നിൻ ദേഹം ചീന്തിയതാലെ നിൻ രക്തം നൽകിയതാലെനിനക്കായി നൽകുന്നു നാഥാ നിൻ ഇഷ്ടം ചെയ്തിടുവാൻ;-
Read Moreകൃപയല്ലോ കൃപയല്ലോ തളർന്നുപോയ നേരത്തി
കൃപയല്ലോ കൃപയല്ലോതളർന്നുപോയ നേരത്തിലെല്ലാംഎന്നിൽ ആവസിച്ച കൃപയല്ലോയിത്കൃപയല്ലോ കൃപയല്ലോമാറാത്ത നല്ല കൃപയല്ലോനിന്‍റെ കൃപയത്രേ എന്നെ താങ്ങിടുന്നത്നിന്‍റെ കൃപയത്രേ എന്നെ നടത്തിടുന്നത്തകർക്കപ്പെട്ട നേരത്തിലെല്ലാംഎന്നെ ഉരുവാക്കിയ കൃപയല്ലോയിത്ബലഹീന നേരത്തിലെല്ലാംഎന്നെ ബലപ്പെടുത്തിയ കൃപയല്ലോയിത്കൈവിടപ്പെട്ട് നേരത്തിലെല്ലാംഎന്നെ ചേർത്തണച്ച കൃപയല്ലോയിത്
Read Moreക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹംയേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹംഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ……2.പാടീടാം പ്രാണപ്രിയന്‍റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.ഇതാ! താൻ വാതിൽക്കൽ അ അ അ……
Read Moreകൃപയരുൾക വരമരുൾക
കൃപയരുൾക വരമരുൾകആത്മാവിനാൽ നിറയ്ക്ക്.. 2പകർന്നിടുക ആത്മശക്തിജ്വലിച്ചിടാം കൃപാവരങ്ങൾ.. 2ധരിച്ചീടുക സർവ്വായുധങ്ങൾപോർക്കളത്തിൽ ജയിച്ചുനിൽക്കാൻആത്മബലം ധരിച്ചീടുകവൈരികളോടെതിർത്തു നിൽക്കാംതിരുവചനം ഉരച്ചീടുകപ്രാർത്ഥനയിൽ പോരാടുകഒരുങ്ങീടുക ഗമിച്ചീടുവാൻകർത്തനേശു വന്നിടാറായ്
Read Moreകൃപയേകണേ നാഥാ നിൻ ദാസരിൽ
കൃപയേകണേ നാഥാ നിൻ ദാസരിൽദുഷ്ടലോക ജീവിക്കുവാൻഅനുദിനവും ജീവിക്കുവാൻകൃപയേകൂ നാഥാ (2)കൃപ മാത്രം മതി യേശുവേ…നിൻ കൃപ മാത്രം മതി…കൃപയാൽ നടത്തൂ നാഥാ…അടിയങ്ങളെ ഈ ഭൂവിൽ… (2)ബലഹീനതയിൽ തികഞ്ഞുവരും തൃപ്കഷ്ടം സഹിക്കാൻ വേണ്ടതാം വൻകൃപനിൻ ദാസരിൽ നീ പകരണേ നാഥാധീരതയോടെ നിൻ വേല ചെയ്വാൻ(2);- കൃപ…പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപനിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ്അടിയങ്ങളിൽ നീ പകരേണമേ നാഥാക്രിസ്തീയജീവിതം ധന്യമാക്കാൻ (2);- കൃപ.പൂർവ്വപിതാക്കളെ നടത്തിയ നിൻ കൃപതൻ ജനത്തെ പോറ്റിയ വൻകൃപഎളിയവരിൽ നീ പകരേണേ നാഥാവീഴാതെ ഓട്ടം ഓടീടുവാൻ […]
Read Moreകൃപയേറും കർത്താവിലെൻ വിശ്വാസം അതിനാൽ
കൃപയേറും കർത്താവിലെൻ വിശ്വാസംഅതിനാൽ ഹൃദിയെന്തു നല്ലാശ്വാസംദുരിതങ്ങൾ നിറയുമീ ഭൂവാസംകൃപയാൽ മനോഹരമായ്കൃപ കൃപയൊന്നെന്നാശ്രയമായ് ഹാല്ലേലുയ്യാകൃപ കൃപയൊന്നെന്നാനന്ദമായ്വൈരികൾ വന്നാലുമെതിരുയർന്നാലുംകൃപമതിയെന്നാളുംബലഹീനതയിൽ നല്ല ബലമേകുംമരുഭൂമിയിലാനന്ദത്തണലാകുംഇരുൾ പാതയിലനുദിനമൊളി നൽകുംകൃപയൊന്നെന്നാശ്രയമായ്;-എന്‍റെ താഴ്ചയിലവനെ-ന്നെയോർത്തല്ലോഘോരവൈരിയിൻ ബലമവൻ തകർത്തല്ലോതന്‍റെ കൈകളിലവനെന്നെ ചേർത്തല്ലോസ്തോത്രഗീതം പാടിടും ഞാൻ;-പ്രതികൂലങ്ങളനവധി വന്നാലുംഅനുകൂലമെനിക്കവനെന്നാളുംതിരു ജീവനെത്തന്നവനിനിമേലുംകൃപയാൽ നടത്തുമെന്നെ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

