Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കൃപ കൃപ കൃപ

കൃപ കൃപ കൃപ കൃപദൈവത്തിൻ മഹാകൃപപാപിയാം എന്നിൽ പകർന്നു നൽകിരക്ഷിച്ചതോ എന്നെ തൻ മഹാകൃപകഴുകി തൻ രക്തത്താൽമറച്ചു തൻ മാർവ്വതിൽപകർന്നു തൻ സ്നേഹമെന്നിൽപുത്രനാക്കി തീർത്തതാൽഅവകാശിയായി എന്നെയും തീർത്തതൻ കൃപ എത്ര മഹാത്ഭുതമെബലഹീനതയിൽ തികയും ബലംസർവ്വശക്തനിൻ ശക്തിയല്ലോതവകൃപയിൻ സാന്നിദ്ധ്യംഎന്നെന്നും മതി എനിക്ക്ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്നതൻ കൃപ എത്ര മഹാത്ഭുതമെനീതിമാനാം ദൈവംനീതീകരിച്ചു എന്നെയുംനീതിയിൻ കിരീടത്തിൻവാഗ്ദത്തവും നൽകിയല്ലോനിത്യതയിൽ വാഴാൻ നിത്യജീവൻതന്നതൻകൃപ എത്ര മഹാത്ഭുതമെ

Read More 

കൃപ, കൃപമേൽ കൃപ, കരുണ

കൃപ, കൃപമേൽ കൃപ,കരുണ സമുദ്രംപോൽ (2)തത്സമയം തന്നു നമ്മെ നടത്തുന്നു ദിനം ദയാപരൻ1.ശത്രുവായവൻ ഉപായത്താൽതന്ത്രങ്ങളിൽ വീഴ്ത്തുവാൻ ശ്രമിക്കുമ്പോൾ (2)ധൈര്യമോടെ കൃപാസനംഅണയുക ക്രിസ്തുയേശുവിശ്വസ്ഥനായ് ജീവിക്കുന്നു സദാ… കൃപ2.പാപം ഒഴികെ സർവ്വതിലും നമ്മുക്കുതുല്യമായ് പരീക്ഷിതനാം യേശു താൻ (2)പാപ പ്രായശ്ചിത്തവുമായവിശ്വസ്ഥ മഹാപുരോഹിതൻനീതിമാനായ് ജീവിക്കുന്നു സദാ… കൃപ3.ദൈവ ജനത്തിന്നു ഒരുശബ്ബത്തനുഭവംശേഷിച്ചിരിക്കുന്നതാകയാൽ (2)ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻസർവ്വഉത്സാഹം കഴിക്കേശുകാര്യസ്ഥനായ് ജീവിക്കുന്നു സദാ… കൃപ

Read More 

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ദയ

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേനൻമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേആരാധന… ആരാധന….യാഹ് എന്ന ദൈവത്തിനാരാധനആരാധന… ആരാധന…ആത്മാവിലും സത്യത്തിലും ആരാധനമമ്രേയുടെ തോപ്പിൽ ഇറങ്ങി വന്നഅബ്രഹാമിൻ ദൈവത്തിനാരാധനമോറിയ മലയിൽ നിറഞ്ഞു നിന്നയിസഹാക്കിൻ ദൈവത്തിനാരാധന;- യാബോക്കെന്ന എന്ന കടവിൽ ഇറങ്ങിവന്നയാക്കോബിന്‍റെ ദൈവത്തിനാരാധനകാരാഗൃഹത്തിൽ വീര്യ പ്രവൃത്തി ചെയ്തയോസേഫിന്‍റെ ദൈവത്തിനാരാധന;-മരുഭൂമിയിൽ മന്ന ദാനം നൽകിയയിസ്രയേലിൻ ദൈവത്തിനാരാധനകർമ്മേൽ എന്ന മലയിൽ അഗ്നി അയച്ചഏലിയാവിന്‍റെ ദൈവത്തിനാരധന;-മിസ്രേമെന്ന ദേശത്തിൽ മുഴങ്ങിനിന്നമോശയുടെ ദൈവത്തിന്നാരാധനസിംഹത്തിന്‍റെ കുഴിയിൽ ഇറങ്ങിവന്നദാനിയേലിൻ ദൈവത്തിനാരാധനാ;-

Read More 

കൃപമതി യേശു നാഥാ

കൃപമതി യേശു നാഥാതവകൃപമതി ഇന്നുമെന്നുംബലഹീന വേളകളിൽബലം നൽകും കൃപമതിയേകൃപയാൽ പുതുജീവൻ നൽകികൃപയാൽ എന്നെ സൗഖ്യമാക്കികൃപയാൽ എന്നെ തെരഞ്ഞെടുത്തുകൃപയാൽ എന്നും നടത്തീടുന്നുനിലയ്ക്കാത്ത വേദനകൾനിനയാത്ത നേരങ്ങളിൽനീങ്ങിപ്പോകും തവ കൃപയാൽനിന്‍റെ കൃപ എത്ര അത്ഭുതമേമദ്ധ്യവാനിൽ വന്നീടുമ്പോൾമഹാശബ്ദം കേട്ടീടുമ്പോൾമമ കൺകൾ കണ്ടീടുമേമഹാ കൃപയാൽ ചേർത്തീടുമേ

Read More 

കൃപ മതി യേശുവിൻ കൃപമതിയാം

കൃപ മതി യേശുവിൻ കൃപമതിയാം സങ്കടത്തിൽ എന്‍റെ സംഭ്രമത്തിൽ തുണമതി യേശവിൻ തുണമതിയാം കഷ്ടതയിൽ എന്‍റെ വേദനയിൽതലയിലെ ഒരു ചെറു മുടിപോലും വിലയില്ലാ ചെറിയൊരു കുരുവിപോലുംഎന്‍റെ ദൈവം സമ്മതിക്കാതെനിലത്തു വീണു നശിക്കുകില്ല;-അനർത്ഥങ്ങളനവധിയേറിടുമ്പോൾഅവശതയാലുള്ളം തളർന്നിടുമ്പോൾഎന്‍റെ ദൈവം ഏബെൻ ഏസർഅനർത്ഥനാളിൽ കൈവിടുമോ;-മനം നൊന്തു തിരുമുമ്പിൻ കരയുമ്പോൾമനസ്സലിഞ്ഞാശ്വാസം പകർന്നു തരുംഎന്‍റെ ദൈവം യഹോവയിരേ കരുതും കാക്കും പരിചരിക്കും;-മരുവിലെ മാറയെ മധുരമാക്കിഉറപ്പുള്ള പാറയെ ജലമാക്കുംമഞ്ഞിൽ നിന്നും മന്ന നൽകുംമാമക ദൈവം വല്ലഭനാം;-വരുമിനി പുനഃരധി വിരവിലവൻതരുംപുതു മഹസ്സെഴുമുടലെനിക്കുസ്വർഗ്ഗനാട്ടിൽ സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽസന്തതം വാഴും […]

Read More 

കൃപ മതിയേ കൃപ മതിയേ എനിക്കു നിൻ കൃപ

കൃപ മതിയേ കൃപ മതിയേഎനിക്കു നിൻ കൃപ മതിയേബലഹീനതകളിൽ ബലത്തോടെ കാത്തിടുംഎനിക്കു നിൻ കൃപ മതിയേകാററും മഴയും കാണുകില്ലെന്നാലുംതാഴ്വര വെള്ളത്താൽ നിറഞ്ഞിടുമെനിനവുകളെപ്പോലും കാത്തിരുന്നോൻനിനക്കായ് നൻമയെ കരുതിടുമെ (2)കൈപ്പത്തിപോൽ ചെറുമേഘത്തുണ്ഉയർന്നിടുന്നാഴിയിൻ നടുവിലായിഅയയ്ക്കുമതിൻ പിൻപേ വൻമാരിയെകേൾക്കുന്നുണ്ടായതിൻ ഇടിമുഴക്കം (2)ആഴങ്ങൾ നടുവിൽ തുറന്നിടുമേഅത്ഭുതമാം വഴി തൻ മക്കൾക്കായ്ശ്രതു അതിൽ മുങ്ങിത്താണിടുമ്പോൾതൻമക്കൾ തപ്പോടെ നൃത്തം ചെയ്യും (2)

Read More 

കൃപമതിയേ തിരു കൃപമതിയേ തവ

കൃപമതിയേ-തിരു കൃപമതിയേ-തവ സ്നേഹവും കരുണയും മതിയെനിക്ക് തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ തിരു മാർവ്വിടം എനിക്കു നൽ മറവിടമാംഅഗ്നി ശോധനയിൻ നടുവിൽ ഞാൻ തളർന്നുപോകാതെസാന്ത്വനമാം തിരുമൊഴികൾ എന്‍റെ ഉള്ളത്തെ തണുപ്പിക്കയാൽ;- കൃപമതിയേ…ലോകം കൈവെടിഞ്ഞാലും ശോക ഭാരമേറിയാലും തിരുവചനം എനിക്കു ബലം തിരുസന്നിധിയെൻ ശരണം;- കൃപമതിയേ…എന്‍റെ ഭാരങ്ങൾ താൻ വഹിക്കും എന്‍റെ കണ്ണുനീർ മാറിടുമേ… തിരുക്കരങ്ങൾ എനിക്കു തുണ തിരുനാമമെൻ ആനന്ദവും;- കൃപമതിയേ…എന്‍റെ പാപശാപങ്ങൾക്രൂശിൽ താൻ വഹിച്ചല്ലോ ഒരുക്കിയവൻ വലിയ രക്ഷ തന്‍റെ വൻകൃപയാൽ എനിക്കായ്;- കൃപമതിയേ…

Read More 

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ

ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾദൈവത്തോട് എകിഭവിച്ചീടുന്നുഏകാത്മാവായിടുന്നു (2)ഇനി ജീവനോ മരണമോഎന്നെ അവനിൽ നിന്നും അകറ്റുകില്ലാഅവനോടു ഞാൻ നിത്യമായ്പിരിയാത്തവണ്ണം ചേർന്നിരിക്കുന്നു (2)നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ് വെളിപ്പെട്ടീടുന്നു പ്രിയ യേശുവേനിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ്വെളിപ്പെട്ടീടുന്നു പ്രിയ യേശുവേദൂരസ്ഥനായിരുന്ന എന്നെ നിന്‍റെരക്തത്താൽ സമീപസ്ഥനാക്കിയല്ലോശത്രുത്വം നീക്കിയല്ലോജാതീയനായിരുന്ന എന്നെ നിന്നിൽകൂട്ടവകാശിയാക്കി മാറ്റിയല്ലോനിൻ പൈതലാക്കിയല്ലോഇനിമേൽ നാമന്യരല്ലാക്രിസ്തുയേശുവിൻ ഭവനക്കാരത്രേസർവ്വ വാഗ്ദത്തങ്ങൾക്കും നാംതന്‍റെ യോഗ്യതയാൽ പങ്കാളിയത്രേ (2)നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നുനിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നുനിൻ സമ്പൂർണത എന്നിൽ നദികളായ് വെളിപ്പെട്ടീടുന്നു […]

Read More 

കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ

കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ സമ്പന്നനേവീണു വണങ്ങി ഉള്ളം ഉരുകി ഞാൻ കേഴും മൊഴി കേൾക്കണേനിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാനിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേബന്ധുമിത്രാദി ജനങ്ങൾ സ്നേഹപാത്രങ്ങളെത്രയോ പേർശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ;-കൂരിരുൾ വൻകടലിൽ താണു പോകുന്നീലോകം സ്വയം രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം നീതിപ്രഭാപൂർണ്ണനായ്

Read More 

ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാം

1.ക്രിസ്തുവിന്‍റെ ഭാവം ഉള്ളവരായി നാംതൻമനസ്സറിഞ്ഞു ജീവിച്ചിടേണംദിവ്യസ്വഭാവത്തിൻ കൂട്ടാളികൾ നാംതൻആത്മാവിൻ സ്വതന്ത്ര ഭവനമാകേണംക്രിസ്തുവിൻ മാത്രുക പിന്തുടേരേണംതൻമനസ്സലിവു് ഉള്ള ദാസരാകേണം2.താതനിഷ്ടം ചെയ്‌വതു തന്‍റെ ആഹാരംസ്വന്തഇഷ്ടം മരിപ്പിച്ചെന്നും ജീവിച്ചുതാതനെ വേർപ്പെടുത്തും ശാപമരണംക്രൂശും സഹിപ്പതിനു അനുസരിച്ചു.3.അനുദിനവും നമ്മെ തന്‍റെ രൂപത്തോടുഅനുരൂപരാക്കി മാറ്റും ആത്മാവാൽനിറഞ്ഞു തൻവിശ്വസ്ത സാക്ഷികളാകാംഅറിഞ്ഞു നാം തന്നെയും പിതാവിനെയും4.പാപം സംബന്ധിച്ചു മരിച്ചു നാമ്മുംനീതിക്കു ജീവിക്കും ശിഷ്യരാകേണംദൈവ ഇഷ്ടം എന്തെന്നറിഞ്ഞു ദിനംസ്വന്ത ഇഷ്ടം ക്രൂശിച്ചില്ലാതാക്കേണം5.മോചനദ്രവ്യം ആയി രക്തം താൻ ചിന്തിആത്മജീവൻ നൽകി തൻകൂടുയിർപ്പിച്ചനിർമ്മല കന്യകയായൊരുങ്ങൂ സഭയാം മണവാട്ടികാന്തൻ വരുന്നു നിൻവിളക്കിൽ എണ്ണ നിറക്കേണ്ണം

Read More