ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയംമൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം!നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയംഹാ! എന്താശ്ചര്യം!നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതംമേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽഓർക്ക, നാഥനേശുവിന്നു ലോകമേതുമേ യോഗ്യമായില്ലഅന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലുംബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽബന്ധുരപ്രകാശമേകി വഴി നടത്തിടുംഎന്തൊരാനന്ദം!ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലുംപെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻക്രിസ്തുമാത്രമാംപാരിതിൽ പ്രവാസകാലമെന്ന കാരണംഭാരമായിത്തോന്നിടുമിജീവിത രണംസാരമില്ലിതൽപ്പകാലം വേഗം തീരണംവാനിൽ ചേരണംശത്രുവോടെതിർത്തു നിൽക്കുവാനവൻ തരുംശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരുംശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരുംവേഗം താൻ വരുംഅന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാംവീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ!പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയുംവേണ്ട […]
Read Moreകൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും
കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടുംചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെഅന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെകണ്ണുനീരില്ല തെല്ലും ദുഃഖവും ഇല്ലവിടെപാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…നിന്ദയൊന്നില്ല തെല്ലും നിരാശ ഇല്ലവിടെനിന്ദയിൻ ഭാരം നീക്കി എൻ നാഥൻമാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…
Read Moreകൂടെ പാർക്ക നേരം വൈകുന്നിതാ
കൂടെ പാർക്ക നേരം വൈകുന്നിതാകൂരിരുളേറുന്ന പാർക്ക ദേവാആശ്രയം വേറില്ലനേരം തന്നിൽആശ്രിത വത്സലാ കൂടെ പാർക്കആയുസ്സാം ചെറുദിനമോടുന്നുഭൂസന്തോഷമഹിമ മുങ്ങുന്നുചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്കരാജരാജൻപോൽ ഭയങ്കരനായ്സാധുവെ ദർശിച്ചീടരുതെ നിൻചിറകിൻകീഴ് സൗഖ്യവരമോടെനന്മ ദയ നല്കി കൂടെ പാർക്കഏകി കഷ്ടതയിൽ സഹതാപംഅപേക്ഷയിൽ മനസ്സലിവോടെനിസ്സഹായരിൻ സഹായകനായ്വന്നു രക്ഷിച്ചു നീ കൂടെ പാർക്കസദാ നിൻ സാന്നിദ്ധ്യം വേണം താതാപാതകന്മേൽ ജയം നിൻകൃപയാൽതുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്കശത്രു ഭയമില്ല നീയുണ്ടെങ്കിൽലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടുംപാതാളമേ ജയമെവിടെ നിൻമൃത്യുമുൾ പോയ് ജയം […]
Read Moreകൂടെയുണ്ട് യേശു എൻ കൂടെയുണ്ട്
കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്കൂട്ടിനവൻ എന്നും കൂടെയുണ്ട്കൂരിരുൾ താഴ്വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്ഭയപ്പെടെണ്ട ഞാൻ കൂടെയുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്പേടിക്കയില്ല ഞാൻ മരണത്തെയുംമരണത്തെ ജയിച്ചവൻ കൂടെയുണ്ട്ആഴിയിൻ ആഴത്തിൽ കൂടെയുണ്ട്ആകാശമേഘങ്ങളിൽ കൂടെയുണ്ട് (2)ആവശ്യനേരത്തെൻ കൂടെയുണ്ട്ആശ്വാസദായകൻ കൂടെയുണ്ട് (2)വെള്ളത്തിൽ കൂടെ ഞാൻ നടന്നീടിലുംവെള്ളമെൻ മീതെ കവിയുകില്ലവെന്തുപോകില്ല ഞാൻ തീയിൽ നടന്നാൽഎൻ താതൻ എന്നോടു കൂടെയുണ്ട്ബാഖായിൻ താഴ്വരെ കൂടെയുണ്ട് യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്2)രോഗക്കിടക്കയിലും കൂടെയുണ്ട്ലോകാന്ത്യത്തോളമെൻകൂടെയുണ്ട്(2)യക്കോബിൻ ദൈവമെൻ കൂടെയുണ്ട്രോഗക്കിടക്കയിലും കൂടെയുണ്ട്ലോകന്ത്യത്തോളവും കൂടെയുണ്ട്എൻ നാഥനെന്നോടു കൂടെയുണ്ട്
Read Moreകൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽ
കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽവീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽമീവൽ പക്ഷിയും കുരികിലും തൻ വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേയാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു…കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾപാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻനിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു…എന്‍റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നുജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു…നിന്‍റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനുതുല്യമില്ലഹോ ആയിരം ദിനംവാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു…
Read Moreകൂടുണ്ട് പ്രീയനെൻ ചാരവെ ചാരിടും ഞാൻ
കൂടുണ്ട് പ്രീയനെൻ ചാരവെചാരിടും ഞാൻ ആ മാർവ്വതിൽകേൾക്കുന്നു നാഥൻ ഇമ്പസ്വരംമുമ്പോട്ടു പോയിടാം(2)കാക്കയാൽ ആഹാരം തന്നീടുംശ്രേഷ്ഠമായ് എന്നെ നടത്തിടുംവിശ്വസ്തനെന്നെ വിളിച്ചതാൽനടത്തും അന്ത്യം വരെ(2)ഏകനായ് തീർന്നിടും നേരത്തിൽശോധന ഏറിടും വേളയിൽഇല്ല തെല്ലും നിരാശകൾഎൻ പ്രീയൻ കൂടുള്ളതാൽ(2)പാടും ഞാൻ ആയുസ്സിൽ നാളെല്ലാംവീണ്ടെടുത്ത എൻ പ്രീയനെസ്തോത്രം ഞാൻ ചെയ്തിടും സാനന്ദംആ നൽ സന്തോഷത്തെ(2)ആകുല ചിന്തകൾ വേണ്ടിനിആശ്വാസകാലമതുണ്ടല്ലോആത്മാവിനാലെ നടന്നീടാംക്രിസ്തുവിശ്വാസിയെ(2)യേശു താനെന്നെടു സമ്പത്തുംവാഗ്ദത്തമാം നിക്ഷേപവുംഭാഗ്യമേറും പ്രത്യാശയുംതേജസമ്പൂർണതയും(2)കാണുന്നു ഞാൻ വൻ സൈന്യത്തെശോഭന പൂർണ്ണരാം സംഘത്തെവിശുദ്ധന്മാരുടെ കൂട്ടത്തെനിത്യസന്തോഷത്തിൽ(2)
Read Moreകൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽ വീടിന്‍റെ
കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽവീടിന്‍റെ ഉള്ളിലെത്തുംപാടിടും ജയഗീതമെ ഞാൻ-പങ്കപാടുകൾ ഏറ്റവനായി(2)ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾപറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽപക്ഷത്തു ചേർത്തിടുമേ;-ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാപോകണമേശുവിൻ പാതനോക്കിഏകുന്നു സമസ്തവും ഞാൻ-എന്‍റെഏക നാഥനെ നിനക്കായ്;-പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറുംപ്രാണപ്രിയനോടൊത്തു കൂടിടുമ്പോൾപ്രാക്കൾക്കണക്കേ പറക്കുംനാമന്ന് പ്രാപിക്കും രൂപാന്തരം;-
Read Moreകൂരിരുൾ നിറഞ്ഞ ലോകത്തിൽ
കൂരിരുൾ നിറഞ്ഞ ലോകത്തിൽ തേജസ്സായി ദേവാ നീ വന്നു സ്തുതി മഹിമ കർത്താവിന്നുനിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!സ്തുതി മഹിമ കർത്താവിന്നുമൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽതാതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേസ്തുതി മഹിമ കർത്താവിന്നുഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽവാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻസ്തുതി മഹിമ കർത്താവിന്നു
Read Moreകൂരിരുൾ പാതയിൽ നാം
കൂരിരുൾ പാതയിൽ നാംഒരു അനർത്ഥവും ഭവിക്കയില്ലനിൻ കൂടെ യേശുവുണ്ട് നമ്മെ നടത്തുന്നോൻ ശക്തനല്ലോമനം തകർന്നു നാം വിളിച്ചിടുമ്പോൾ നല്ല അത്താണിയായി വരുംമിഴി തുടച്ചവൻ സ്വാന്തനമേകുംജീവിതത്തിൽ അവൻ അനന്ദമേകും(2);- കൂരിരുൾസഹജനക്കാർ മാനിച്ചിടുവാൻ അനന്ദതൈലം നിറച്ചിടുമെ(2)ദൈവം കൃപയും നീതിയുള്ളവൻമമ ദൈവം കരുണയുള്ളവൻ(2);- കൂരിരുൾ
Read Moreകൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ
കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽഭാരിച്ച ഭീതിയിൽ വീണു ഞാൻ;പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്തീരില്ലാ യാതൊരു കാലത്തും (2)എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽഎന്നുടെ പാതയിൽ ദീപമായ് വിണ്ണിന്‍റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോമാനസവീണയിൽ മാധുര്യ വീചികൾസാനന്ദം മീട്ടി ഞാൻ ആർത്തിടുംഎന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻഎന്നെന്നും രാജാധി രാജാവായ്;-ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻശാന്തിയിൻ ദൂതുമായ് വന്നിടുംബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

