Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണും ഞാൻ എൻ യേശുവിൻ രൂപം

കാണും ഞാൻ എൻ യേശുവിൻ രൂപം
ശോഭയേറും തൻ മുഖ കാന്തി
അന്നാൾ മാറും ഖേദം ശോക ദുഖമെല്ലാം
ചേരും ശുദ്ധർ സംഘം കൂടെ
വെൺമയേറും സ്വർപ്പുരിയിൽ
ചേർന്നുല്ലസിച്ചിടും എന്നേശു രാജനൊപ്പം

മൃത്യുവിലും തെല്ലും ഭയം
ഏതുമില്ല സന്തോഷമെ
വേഗം ചേരും എന്‍റെ നിത്യ ഭവനത്തിൽ
കാണും നീതിയിൽ സൂര്യനെ മുന്നിൽ
ഹാ എന്താനന്ദം ഏറും ഉള്ളിൽ
പാടും ചേർന്നു പാടും യേശു രാജനൊപ്പം;- കാണും…

കഷ്ടനഷ്ടം ഏറിടുമ്പോൾ
പ്രീയരെല്ലാം മാറിടുമ്പോൾ
ഇല്ല തുമ്പമില്ല യേശു എന്‍റെ സഖി
ഓപ്പുമെന്‍റെ കണ്ണുനീരെല്ലാം
മാർവ്വിൽ ചേർക്കും ആശ്വാസമേ
അന്നാൾ പാടും എന്‍റെ യേശു രാജനൊപ്പം;- കാണും…

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ
Post Tagged with


Leave a Reply