Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മഹത്വം മഹത്വമെൻ പ്രീയാ അളവില്ലാത്ത

മഹത്വം മഹത്വമെൻ പ്രീയാ
അളവില്ലാത്ത ദാനങ്ങൾ നിമിത്തം
ജയത്തോടെന്നെ ഓരോ ദിനവും
പുലർത്തുന്ന-നിൻ കൃപകൾക്കു സ്തോത്രം
സ്തുതിക്കും ഇനിയും എക്കാലവും
നടത്താൻ ശക്തനായവനെ;-

മഹിമയിൻ-ധനത്തിനൊത്തവിധം
ബുദ്ധിമുട്ടെല്ലാം തീർത്ത എൻ ദൈവം
ശത്രുവിൻ-മുമ്പിലും എനിക്കായ്
മേശയൊരുക്കി ആദരിച്ചതിനാൽ
സ്തുതിക്കും ഇനിയും എക്കാലവും
നടത്താൻ ശക്തനായവനെ;-

കഷ്ടങ്ങൾ അനവധിയായി
എന്നെ കാണുമാറാക്കിയ ദൈവം
രോഗത്തിൽ ദുഃഖത്തിൻ നടുവിൽ
സൗഖ്യം തന്നെന്നെ ജീവിപ്പിച്ചതിനാൽ
പാടും പ്രിയന്-പ്രിയരിൻ
നടുവിൽ-വിടുതലിൻഗാനം;-

ജീവിക്കും നാളെല്ലാം നിൻഹിതം
ചെയ്തു നല്ലൊരു ദാസനായ് തീരാൻ
സ്നേഹിക്കു-ന്നവർക്കായിട്ടൊരുക്കും
കിരീടങ്ങൾ-അടിയാനും ചൂടാൻ
കൃപതാ-പ്രിയനേ-മരുവിൽ
ജയമായ്-വേലതികച്ചീടുവാൻ;-

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.