Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ

മഹിമയെഴും പരമേശാ
പാഹിമാം യേശുമഹേശാ

നിസ്തുല സ്നേഹ സാഗരമേ, ഹാ
പ്രസ്താവ്യമെ തിരുനാമം
കിതോ നീ താനെൻ വിശ്രാമം;

കാർമുകിൽ ഭീകരമായ് വരുന്നേരം
കാൺമതോ നിയമത്തിൻ
വില്ലൊന്നായതിൽ തീരുമെൻ ഭാരം;

സംഗതിയില്ലിളകീടുവാൻ
നേഹ-ച്ചങ്ങലയാൽ
തിരുമാർച്ചോടെന്നെയിണച്ചതുമൂലം;

താവക സന്നിധി ചേർന്നതികാലേ
ജീവനിൽ നിറഞ്ഞെഴുന്നേൽക്കും
പാവന ചിന്തകളാലെ; –

നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും
നിൻ മധുരാമ്യതവചനം
ഖിന്നതയാകവേ പോക്കും;

ക്രൂശിലെ രക്തമെൻ ജീവനാധാരമെ
നാശലോകം വെടിഞ്ഞാടാൻ
ആശയോടേശുവേ നേടാൻ;

പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെ
കളങ്കമറേറശുവെ കാണും
വിളങ്ങും വിശ്വാസത്താലോടും;

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.