നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾ
നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾ
തകർത്തിടും യേശുവിൻ കരങ്ങൾ(2)
ഒരുദോഷവും ഫലിക്കാതെ സകലതും
നമുക്കായ് അനുഗ്രഹപൂർണ്ണമാക്കും(2)
പർവ്വതസമമാം വിഷമങ്ങൾ
ലഘുവായ് തീർത്തവനേശുവല്ലോ(2)
വൻതടസ്സമായ് മാറാത്ത മലകളെ തകർത്തവൻ
മണൽത്തരിയാക്കിയില്ലേ(2);-
ശത്രുവിൻ തലയവൻ തകർത്തിടും നമുക്കായ്
പുതുവഴി ഒരുക്കീടുവാൻ(2)
ഘോരമാം കാർമേഘം ഉയർന്നാലും
എതിരായ് വൻമാരി പെയ്തിടില്ല(2);-
കൊടുംങ്കാറ്റിൽ കരുതിടും എനിക്കൊരുമറവിടം
തിരുചിറകിൻ അടിയിൽ(2)
ഒരുബാധയും ഭവിക്കാതെ സാധുവാം
എന്നേയും പുലർത്തുന്ന യേശു മതി(2);-
ഭയപ്പെടേണ്ട പാരിൽ ഭ്രമിച്ചിടേണ്ട
യേശുകരുതിടും വൻ വഴികൾ(2)
എതിർപ്പെല്ലാം തകർത്തവൻ ഒരുക്കിടും
കൊതിതീരെ നല്ലൊരു മേശയവൻ(2);-
ഉയരവും ഉറപ്പുള്ള മതിലുകൾ തകർത്തവൻ
ഒരുക്കിടും വഴി എനിക്കായ് (2)
ആനന്ദിച്ചാർക്കുവാൻ അനുദിനം അനുഗ്രഹം
ആഴിപോൽ ഒരുക്കിടുമേ (2);-
പാറയെ തകർത്തവൻ ഒരുക്കിടും
എനിക്കായ് ജീവന്‍റെ ജലനദിയെ(2)
ദാഹവും ശമിച്ചെന്‍റെ ക്ഷീണവും മറന്നു ഞാൻ
ജയഗീതം പാടിടുമേ (2);- നമുക്കെ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള