Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ

നീയാരെയാണു വിശ്വസിപ്പതെന്നറിഞ്ഞുവോ
അവന്‍റെ ശക്തി എത്രമാത്രം എന്നറിഞ്ഞുവോ
അവൻ മതി തന്‍റെ വൻകൃപ മതി
അന്ത്യത്തോളം കാക്കുവാൻ നിൻ ഉപനിധി;

നാനാവിധ പരീക്ഷണങ്ങൾ നിന്‍റെ പാതയിൽ
ഘോരാനിലൻ ചുഴന്നടിക്കും ഈ മഹാ ആഴിയിൽ(2)
നിസ്സഹായനായ് ഉഴന്നലഞ്ഞു നിന്‍റെ
തോണി താണുപോകുമ്പോൾ;-

നീ വിളിക്കുമ്പോൾ നിന്‍റെ കൺ-ഉന്നതത്തിലേക്കുയർത്തുമ്പോൾ
എത്തുമേ പ്രിയൻ സഹായിയായ്
നീട്ടുമേ തൻ കരം നിനക്കത്താണിയായ്;
ആശ്രയം നീ യേശുവിൽ കണ്ടീടുക

നീ സ്നേഹിച്ചോരും നിന്നെ സ്നേഹിച്ചോരും ഒന്നുപോൽ
ഏകമായ് ചേർന്നു നിന്നെ ഏകനായ് തള്ളുമ്പോൾ
പട്ടണത്തിലോ,വനത്തിലോ,മരുവിലോ,പെരുവഴിയിലോ;-

ഈ ലോകമക്കൾ നിന്‍റെ പേർ വിടക്കെന്നെണ്ണുമ്പോൾ
ഈ ലോകം നിന്നെ ഏറ്റവും പകച്ചു തള്ളുമ്പോൾ(2)
ആത്മീകരെന്നുള്ളോർ ആത്മാവിൽ
വാളിറുങ്ങുമ്പോലെ നിന്ദിച്ചീടുമ്പോൾ

പ്രിയന്‍റെ സ്നേഹത്താൽ നിറഞ്ഞദ്ധ്വാനിച്ചിടുക
പ്രിയം വച്ചുള്ള നാടുനോക്കി ഓട്ടം തീർക്കുക(2)
ഭയം വേണ്ടാ മുൻവച്ചകാൽ പിൻ വച്ചിടാതെ മുൻ ഗമിക്ക

മയങ്ങേണ്ടാ നിൻ ദീപമെണ്ണയാൽ നിറച്ചൊരുങ്ങിനില്ക്കുക
എത്തുമേ പ്രിയൻ സഹായിയായ്
നീട്ടുമേ തൻ കരം നിന്നെ അണയ്ക്കുവാൻ
ആ സമ്മോഹന ദിനം സമീപമായ്

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ നിൻ
നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ
Post Tagged with


Leave a Reply