Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽ
നാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ല

നിന്മുഖകാന്തി കണ്ടു ജീവിത പാതകളെ
ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും
ഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ
ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…

അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നു
അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു
അടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നു
അടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…

തമസ്സിന്‍റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല
തവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്
തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്
ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…

പൊന്നൊളിയിൽ കല്ലറ മിന്നുന്നു
പ്രാണപ്രിയാ എൻ യേശുനാഥാ
Post Tagged with


Leave a Reply