Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ

രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
നിർദ്ദയമെന്ന വിധം­തോന്നും
ശിക്ഷണമായവൻ ചെയ്തിടുമ്പോൾ
ബഹുകർക്കശമായ് വിളങ്ങും

ഭീരുതയാൽ പരിശോധനയിനിമേൽ
വേണ്ടയെന്നോതിടും നാം എന്നാൽ
പാരിന്നധീശ്വരൻ കാരുണ്യവനെന്നു
കണ്ടിടും നാമൊടുവിൽ;-

സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ
കല്ലുകൾ ചൊല്ലുകിലും-അവ
മന്ദിരത്തിൻ പണിക്കൊത്തിടുവാനതു
ചെത്തുന്നു ശിൽപ്പിവരൻ;-

രൂപമില്ലാ വെറും കല്ലിതു മന്ദിരേ
യുക്തവും ചന്തവുമായ്-ചേർന്നു
നിത്യയുഗം നിലനിൽക്കുവാനീ വിധം
ചെത്തുന്നു ശിൽപ്പിവരൻ;-

കാൽകളിൻ കീഴ്മെതിയുണ്ടു കിടന്നിടും
കററയാം തന്‍റെ ജനം-പീഢാ
കാലമതിൽ കനകാഭ കലർന്നിടും
നന്മണികൾ തരുമേ;-

മർദ്ദനമേൽക്കവേ ശോഭയെഴും രസം
മുന്തിരി നൽകിടുമേ-ദൈവം
മർത്യനാമെന്നുടെ ഓഹരിയാകുകിൽ
സത്ഫലമേയെനിക്കു;-

ഏഴുമടങ്ങെഴും ചൂളയിലാകിലോ
കീടമെല്ലാമുരുകി ശുദ്ധ
പൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധി
ന്യായവും സത്യവുമേ;-

എന്തതിശയമേ : എന്നരീതി

രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.