പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ വന്നുദിക്കും
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ വന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യം ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ നിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻ എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും;- പ്രത്യാ… രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ- നാളുതോറും നീ അവന്‍റെ സാക്ഷിയാകുന്നുണ്ടോ മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച കഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ;- പ്രത്യാ… എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ? സ്നേഹത്തിന്നാഴവും നീളമതിൻ […]
Read Moreപ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കിൽ
പ്രാവിനെ പോലൊരു ചിറകുണ്ടായിരുന്നെങ്കിൽ പർവ്വത നിരതാണ്ടി ഞാൻ പറന്നെങ്കിൽ പ്രിയൻ പൊൻമുഖം ആശയോടെ കാണുവാൻ പറന്നുപോകും പറന്നുപോകും പറന്നു പറന്നു പോകും ഞാൻ കൊടും കാട്ടിൽ നിന്നും പെരുംകാറ്റിൽ നിന്നും മരുഭൂമിയിലെ കൊടും ചൂടിൽ നിന്നും ശരണം തിരഞ്ഞോടുന്ന മാൻപേടപോൽ മരണം കൊതിക്കും ഏലിയാവിനെപോൽ മതിയാകുവോളം പ്രിയൻകൂടിരിപ്പാൻ കൊതിയായ് അരികിൽ വരുവാൻ ശൗലിൻ ശരം പോൽ ഒളിയമ്പൊരുക്കി ശൗര്യം തീർക്കാൻ ഒരുങ്ങുന്നവൻ അലറിയടുക്കും ബാലസിംഹങ്ങളും ഇടറിവീഴ്ത്താൻ തുടങ്ങുന്നവരും മതിയാകുവേളം പ്രിയൻകൂടിരിപ്പാൻ കൊതിയായ് അരികിൽ വരുവാൻ
Read Moreപ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ
പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ പ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെ ദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നു വെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെ ദാരിദ്രങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽ പാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെ ജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻ മേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെ ഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങി കഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട് യേശുയെന്നടിസ്ഥാനം : എന്ന രീതി
Read Moreപ്രിയ മക്കളായ് അനുഗമിച്ചീടാം
പ്രിയ മക്കളായ് അനുഗമിച്ചീടാം പ്രിയനേശുവോടുനാം പറ്റി നിന്നിടാം കാലേബും യോശുവായും പറ്റി നിന്നപ്പോൾ മത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോ കാലേബും യോശുവയും അക്കരെയെത്തി കനാൻദേശം സ്വന്തമാക്കി അനുഭവിച്ചു യോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾ ദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ;- ദൈവത്തോടു പറ്റി നിന്ന വിശുദ്ധന്മാരെ അഭിഷേകം ചെയ്തവനുപയോഗിച്ചു ദൈവത്തെ വിട്ടുപോയ ലോക സ്നേഹികൾ മരുഭൂവിൽ പട്ടുപോയി നരകത്തിലായ്;- സാത്തന്‍റെ തലയെ തകർത്തവനാം യേശുവോടു പറ്റി നിന്നാൽ ജയം നമുക്ക് സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവ യേശുവോടു ചേർന്നു വേഗം അനുഭവിക്കാം;-
Read Moreപ്രത്യാശ നാളിങ്ങടുത്തീടുന്നേ
പ്രത്യാശ നാളിങ്ങടുത്തീടുന്നേ വിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2) നല്ല പോർ പോരാടാം നല്ല പോൽ ഓടീടാം വിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാം ക്ഷാമം ഭൂകമ്പം ദുരന്തങ്ങളും പാപം പെരുകുന്ന പാരിടവും വേഗം വരുമെന്നു ചൊന്നവന്‍റെ വീണ്ടും വരവിനടയാളമേ;- നല്ല… ലോകം ഭക്തർക്കേതും യോഗ്യമല്ലീ കാണും സകലവും മായയല്ലോ ചേരും നാം അന്നാളിൽ സീയോൻ പുരേ വാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല…
Read Moreപ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ
പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെ പ്രാവിൻ ചിറകു നീ ഏകിയെങ്കിൽ; പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നും സ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2) ദുർഘട മേടുകൾ കയറുകിൽ തളരാതെ നിൻ കൃപയേകുക എൻ പിതാവേ; അഗതിയവിശ്വസ്തനായെന്ന് വന്നാലും വിശുദ്ധനായ് പാർക്കുന്ന സ്നേഹമൂർത്തെ(2);- കഷ്ടതയാകുന്ന ശോധനയെൻ നേരെ അടിക്കടിയായ് പൊഴിഞ്ഞൊഴുകുകിലും; കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താൻ എന്നെ അനുദിനം നടത്തിടുന്നു(2);- കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസിച്ച് അരുമ നാഥൻ പിമ്പേ യാത്ര ചെയ്താൽ; പുതുമന്നാ തന്നവൻ നിത്യവും […]
Read Moreപ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ
പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേ നാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്ന നാളുകൾ എണ്ണിടുന്നു ഞാൻ -എന്‍റെ (2) ഈ ചൂടിൽ വാടുകില്ല ഞാൻ ഈ തീയിൽ വെന്തിടില്ല ഞാൻ നാഥന്‍റെ കയ്യിലാണെൻ ജീവന്‍റെ നാളുകൾ പാടും ഞാൻ യേശുവിനായി- എന്‍റെ (2) ആശ്വാസം നഷ്ടമാകിലും എന്‍റെ വിശ്വാസം വർദ്ധിച്ചീടുമേ അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ് അരികത്തു വന്നു ചേരുമേ- യേശു (2) വിട്ടിടും കൂട്ടു സോദരർ തട്ടിമാറ്റിടും ബന്ധുമിത്രങ്ങൾ വീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും കൂട്ടായെൻ […]
Read Moreപ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ
പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേ (2) നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽ പ്രത്യാശ വർദ്ധിച്ചീടുന്നേ (2) യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2) മാനവരാകവെ നടുങ്ങിടുന്നേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ… ദിനകരൻ ഇരുളുന്ന കാലമടുത്തേ ചന്ദ്രനും മങ്ങിടും നാളടുത്തേ (2) നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത് കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ… ആകാശത്തിൻ ശക്തികൾ ഇളകിടുമെ ഭുവിലെ പണികളും എരിഞ്ഞിടുമേ (2) പാപവഴിയിൽ വീണു നശിച്ചിടാതേ കർത്താവിൻ […]
Read Moreപ്രത്യാശയിൻ തുറമുഖം
പ്രത്യാശയിൻ തുറമുഖം അതെൻ യേശുവിൻ പൊന്മുഖം നീതിയിൻ സൂര്യനെ അതിസുന്ദരനെ എത്ര നാൾ കാക്കേണമോ നാഥാ എത്ര നാൾ കാക്കേണമോ അഴലേറും ഈ ജീവിതം കഴിയും നേരം അടുത്തിതാ മന്നനെ എതിരേൽക്കുവാൻ ഒരുങ്ങിടാം ദിനവും;- എന്നേശുവേ അറിഞ്ഞതോ എന്ന ആയുസ്സിൻ മഹാഭാഗ്യം നിൻ സ്നേഹം അവർണ്യമേ ഈ എഴ യോഗ്യയോ;- ആ കാൽവരി കുന്നിൻ രക്തം എൻ വീണ്ടെടുപ്പിൻ വിലയെ സ്വർപുര നാടത്തിൽ നാം കാണും തിരുമുഖം;-
Read Moreപ്രത്യാശയോടെ നാം കാത്തിരുന്നിടാം
പ്രത്യാശയോടെ നാം കാത്തിരുന്നിടാം പ്രതിഫലം നമുക്കുണ്ട് അതു നിശ്ചയം പ്രിയന്‍റെ വരവിനായ് പാർത്തിരുന്നിടാം പ്രാണപ്രിയൻ വാനിൽ വരും അതു നിശ്ചയം ആരെല്ലാം നമ്മെ വിട്ടുമാറി എന്നാലും ആരെല്ലാം എന്തെല്ലാം പറഞ്ഞെന്നാലും ആരാധന ഒട്ടും നാം കുറച്ചിടാതെ ആത്മ ശക്തിയോടെ നാം കാത്തിരുന്നിടാം സഹായഹസ്തങ്ങൾ നിന്നുപോയിടാം സോദരസ്നേഹവും തണുത്തുപോയിടും സ്വർഗ്ഗീയ നാഥന്‍റെ സ്നേഹമേർത്തിടാം സ്വർഗ്ഗസീയോനിലേക്ക് യാത്രചെയ്തിടാം അത്തിവൃക്ഷം തളിർക്കുന്നില്ല എങ്കിലും മുന്തിരിവള്ളി അനുഭവം തന്നില്ലെങ്കിലും ഒലിവുമര പ്രയത്നം നിഷ്ഫലമായാലും എങ്കിലും യഹോവയിൽ ആനന്ദിച്ചിടാം നിലത്തിൻ ആഹാരം വിജയിച്ചില്ലെങ്കിലും ആട്ടിൻകൂട്ടം […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള