Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ്

എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ് ഭരണം ചെയ്തിടുവാൻ ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ സാത്താന്യ ശക്തിയെ തകർത്തിടുവാൻ(2) യേശുവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ രാജാവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ(2) രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും ബന്ധനം എല്ലാം തകർന്നിടുമേ കുരുടരും മുടന്തരും ചെകിടരുമെല്ലാം സ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;- ഭയമെല്ലാം മാറും നിരാശ നീങ്ങും വിലാപം ന്യത്തമായ് തീർന്നിടുമെ തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം പെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറും […]

Read More 

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നു യഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നു എഴുന്നേറ്റു പ്രകാശിക്ക കൂരിരുൾ തിങ്ങിയ വീഥിയതിൽ വഴി കാണാതുഴലുന്ന പഥികനു നീ വഴികാട്ടും ദീപമായ് എരിഞ്ഞിടുക പ്രകാശഗോപുരമായ് നിന്നീടുക;- എഴു… ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീ മോചനമതേകുമീ ബന്ധിതർക്കു മാനവ ചേതന പുൽകിയുണർത്തു മാനസമതീശനു മന്ദിരമാക്കാൻ;- എഴു… തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ തമസ്സിന്‍റെ കോട്ടകൾ തകർത്തിടുക താതസുതാത്മനെ വണങ്ങിടുക തളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…

Read More 

എഴുന്നേൽക്ക എഴുന്നേൽക്ക

എഴുന്നേൽക്ക എഴുന്നേൽക്ക യേശുവിൻ നാമത്തിൽ ജയമുണ്ട് തോൽവിയില്ല ഇനി തോൽവിയില്ല തോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ട എന്‍റെ ചിന്ത ജയം മാത്രം എന്‍റെ ലക്ഷ്യം ജയം മാത്രം എന്‍റെ വാക്കും ജയം മാത്രം ദൈവം നൽകും ജയം മാത്രം ശരീരമേ ജീവൻ പ്രാപിക്ക കുറവുകൾ നീക്കി ജീവൻ പ്രാപിക്ക നാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക ബന്ധങ്ങളേ ജീവൻ പ്രാപിക്ക ബുദ്ധിശക്തിയേ ജീവൻ പ്രാപിക്ക ധനസ്ഥിതിയേ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ […]

Read More 

ഏക പ്രത്യാശയാകും യേശുവേ

ഏക പ്രത്യാശയാകും യേശുവേ നീയാണെൻ സങ്കേതവും ബലവും നിൻ നാമമെത്രയോ ശ്രേഷ്ടം സർവ്വഭൂവിൽ നാമങ്ങളേക്കാൾ മഹത്വത്തിൻ പ്രത്യാശയാം യേശു ക്രിസ്തു എന്നുള്ള നാമം…ആ…ആ… ഏക… കഷ്ടങ്ങളിലേറ്റ തുണയാം എൻ ശോകം നീക്കിടും നാഥാ താഴ്ചയിൽ എന്നെ ഓർത്തവൻ നീയേ വാഴ്ചയും ഒരുക്കുന്നോനേ…ആ…ആ… ഏക… നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻ എന്നിൽ നിൻ കൃപ പകർന്നിടേണം നിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻ പൂർണ്ണത പ്രാപിക്കുവാൻ…ആ…ആ… ഏക… സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കും അതി ശ്രേഷ്ടമായ എൻ ഭവനം ആ നിത്യമായ […]

Read More 

എല്ലാ പ്രതികൂലങ്ങളും മാറും

എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ല ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ വാതിലുകൾ അടയുമ്പോൾ ചെങ്കടൽ പിളർന്നതു പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ ആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻ

Read More 

എല്ല‍ാം യേശുവേ എനക്കെല്ല‍ാം യേശുവേ

എല്ലാം യേശുവേ എനക്കെല്ലാം യേശുവേ തൊല്ലൈമീകും ഈയുലകിൽ തുണയേശുവേ ആയനും സഹായനും മേയനും ഉപായനും നായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;- തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർ സന്തോഷസകല യോഗസംപൂരണ പാക്യവും;- പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽ ആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;- കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയും കഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;- അണിയുമാപരണവും ആസ്തിയും സമ്പാദ്യവും പിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;- വാനജീവ അപ്പവും ആവലുമെൻ കാവലും ജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-

Read More 

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ എല്ലാറ്റിനും മീതെ ഉയർന്നവനെ എല്ലാറ്റിലും സർവ്വജ്ഞാനിയുമേ നീ മാത്രം എന്നേശുവേ നീ മാത്രം എന്നെന്നും ആരാധ്യനെ നീ മാത്രം എന്നെന്നും ആശ്വാസമേ നീ മാത്രം എന്നെന്നും ആശ്രയമേ… യേശുവേ ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ ക്രൂരമാം പീഡകളേറ്റവനെ ക്രൂശിലും സ്നേഹത്തെ പകർന്നവനെ നിത്യമാം സ്നേഹത്തിൻ ഉറവിടമേ.. നീ മാത്രം എന്നേശുവേ നീ എൻ ആശ്വാസം നീ എൻ ആശ്രയവും നിൻ കരുതൽ എൻ വിശ്വസവും നീ […]

Read More 

എല്ലാമെല്ലാം നിന്‍റെ ദാനം

എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2) എൻ രക്ഷയതോ നിന്‍റെ ദാനം പുത്രനെ തന്നല്ലോ നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2) എൻ ദർശനമോ നിന്‍റെ ദാനം എൻ ലക്ഷ്യമതോ നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2) എൻ പുത്രാത്വമോ നിന്‍റെ ദാനം എൻ നീതിയതോ നിന്‍റെ ദാനം (2) നേടിയതൊന്നുമില്ലാ എല്ലാം […]

Read More 

എല്ലാ മഹത്വവും യേശുനാഥന്

എല്ലാ മഹത്വവും യേശുനാഥന് എല്ലാ പുകഴ്ചയും രാജരാജന് സ്തുതിയും ബഹുമാനവും സ്വീകരിപ്പാൻ യോഗ്യനാം യേശുവേ നീ മാത്രം എന്നും യേശുവേ നീ എൻ പ്രാണനായകൻ യേശുവേ നീ എൻ സൗഖ്യദായകൻ യേശുവേ നീ എൻ ഏക രക്ഷകൻ യേശുവേ നീ മാത്രം ആശ്രയം ആദിയും അന്തവും നീയാണേശുവേ നിത്യ പ്രകാശം നീയാണെന്നുമേ ആഴമാം സ്നേഹവും നീ പകർന്നു ദാനമായ് രക്ഷയും ഏകിടുമേ ഭൂമി മാറിടും നിൻ വാക്കു മാറില്ല വാനം നീങ്ങിടും നിൻ ദയ നീങ്ങില്ല നീറിടും […]

Read More 

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻ നല്ല ദൈവമേ നന്മ സ്വരൂപാ എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി നിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻ എന്‍റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻ മുഴുവാത്മാവും ഹൃദയവുമായ് മുഴുമനമോടെയും സർവ്വ ശക്തിയോടും സദാ സ്നേഹിച്ചിടും മഹിയിൽ;- വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻ വല്ലഭാ അനുവദിക്കരുതേ നിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേ നഷ്ടമാക്കിടാമഖിലവും ഞാൻ;-

Read More