Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

എല്ലാം കാണുന്ന ദൈവം

എല്ലാം കാണുന്ന ദൈവം എല്ലാം അറിയുന്ന ദൈവം എന്നെ പോറ്റുന്ന ദൈവം എന്നെ നടത്തുന്ന ദൈവം ആഴക്കടലിൽ ഞാൻ താഴാതെ വലംകൈ പിടിച്ചെന്നെ നടത്തിടുന്നു ജീവിതമാം പടകിൽ നാഥനോ- ടൊത്തു ഞാൻ യാത്ര ചെയ്യും;- ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ ഏവരും കൈവിടും സമയത്ത് അമ്മ തൻ കുഞ്ഞിനെ മറന്നാലും മറക്കാത്ത പൊന്നേശു കൂടെയുണ്ട്;-

Read More 

എല്ലാം തകർന്നു പോയി

എല്ലാം തകർന്നു പോയി എന്നെ നോക്കി പറഞ്ഞവർ ഇനി മേലാൽ ഉയരുകയില്ല എന്ന് പറഞ്ഞു ചിരിച്ചവർ എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ ഉടഞ്ഞുപോയ പാത്രമാണേ ഉപയോഗം അറ്റിരുന്നു ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞെല്ലോ വീണുപോയ ഇടങ്ങളിലെല്ലാം എൻ തലയെ ഉയർത്തിയെ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ

Read More 

എല്ലാം ദൈവം നന്മയായ് ചെയ്തു

എല്ലാം ദൈവം നന്മയായ് ചെയ്തു എത്രയോ അൽഭുതമേ എണ്ണിയാൽ തീരാത്ത നന്മകൾ തന്നത് എത്രയോ ആശ്ചര്യമേ (2) കൺകൾ നിറഞ്ഞപ്പോൾ ഹൃദയം തകർന്നപ്പോൾ കൂട്ടിനായ് വന്നേശുവേ അങ്ങേ മറന്നെങ്ങും പോകില്ല മാറില്ലെൻ ജീവൻ പോകും വരെ കാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻ പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ പുതു വഴി തുറന്നവനെ ദോഷമായൊന്നും ചെയ്യാത്ത യേശുവേ ക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം

Read More 

എല്ലാം നന്മക്കായി മാറുന്നു നാഥാ

എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ

Read More 

എല്ലാ നല്ല നന്മകളും നിന്‍റെതത്രേ

എല്ലാ നല്ല നന്മകളും നിന്‍റെതത്രേ സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ പ്രാപിക്കാം വിശ്വാസത്താലെ നമുക്ക് ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും; ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2) നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻ തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല… ക്ഷാമകാലത്തതിശയമായി […]

Read More 

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ സ്തോത്രയാഗം അർപ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2) യോഗ്യൻ നീ യേശുവേ സ്തുതികൾക്ക് യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ നീ ദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെ തിരുനിണത്താൽ വീണ്ടെടുത്തു ഉയിർത്തെന്നും ജീവിക്കുന്നു മരണത്തെ ജയിച്ചവനെ (2) സൗഖ്യദായകൻ എൻ യേശു അടിപ്പിണരാൽ സൗഖ്യം നൽകി ആശ്രയം നീ എന്‍റെ നാഥാ എത്ര മാധുര്യം ജീവിതത്തിൽ (2)

Read More 

എന്‍റെതെല്ലാം ദൈവമെ

എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…

Read More 

എപ്പോഴാണെന്‍റെ സോദരാ മൃത്യു വരുന്ന

എപ്പോഴാണെന്‍റെ സോദരാ മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു ലോകത്തൊത്തപോൽ ജീവിച്ചിട്ടു ആത്മാവേ കരുതായ്കിൽ ദൂരവെയല്ല മരണം എന്നാർക്കറിയാം ലേശം ഇല്ലാസമയങ്ങൾ രാജാക്കന്മാർ വലിയ ധീരന്മാരായവരും തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;- കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ വീട്ടിൽ വസിച്ചിടുമ്പോഴോ കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;- വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ് പള്ളിയിൽ പോകും നേരത്തോ കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;- വാളിനാൽ […]

Read More 

എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു

എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനം എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനം യേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതി ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;- മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ സ്വർഗ്ഗ‍ീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;- ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത് സ്വർഗ്ഗ‍ീയ പേരും സ്ഥാനവും തരും എൻ […]

Read More 

എരിയുന്ന തീ സമമാം ദിവ്യജീവൻ

എരിയുന്ന തീ സമമാം ദിവ്യ ജീവൻ തരിക നീ പരനെ നിരന്തരവും എരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽ ചൊരിക നിൻ വരങ്ങൾ നിറപടിയായ് സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈ ദാഹമാത്മാക്കളൊടേകണമെ സ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർ വേഗം മരണപാത വിട്ടീടട്ടെ;- ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻ മലിനമധരങ്ങളിൽ നിന്നകറ്റി പലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽ ചേലോടരുളേണം നിൻ കൃപയെ;- നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻ തന്നിഷ്ടമാകെ വെടിയുന്നു ഞാൻ മന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗ വഹ്നിയാൽ നിർമ്മലമാക്കീടുക;- ദേശമാകെ ജ്വലിച്ചാളീടുവാൻ നിൻ ദാസരിൽ തീക്കനൽ വിതറണമെ നാശലോകെ തീ ക്കഷണങ്ങളായവർ വീശണം പരമ സുവാർത്തകളെ;- […]

Read More