എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച
എന്‍റെ ശരീരത്തിൽ രോഗാണുക്കൾ വച്ച തെന്‍റെ ദൈവത്തിന്‍റെ വൻ കൃപയാ എന്‍റെ ദൈവം എന്നെ ശുദ്ധീകരിക്കുന്ന തന്‍റെ വഴികളഗോചരമെ ഭക്തികേടും ഈ പ്രപഞ്ച മോഹങ്ങളും വർജ്ജിച്ചു ഞാനീലോകത്തിൽ ദൈവ ഭക്തിയോടു ജീവിച്ചിടുവതിനെന്നെ ശക്തീകരിക്കുന്നീ ശിക്ഷകളാൽ ലോകത്തോടു കൂടെ ശിക്ഷാവിധിയിൽ ഞാ നാകാതിരിപ്പതിനായിട്ടു നീ ലോകത്തിൽ വച്ചുയീ ബാല ശിക്ഷയനി യ് ക്കേകുന്നിതെന്നുടെ നാകേശ്വരൻ;- യാതൊന്നു കൊണ്ടുമെൻ ചേതസ്സഹങ്കരി യ്ക്കാതെ വിനീതനായ് ജീവിയ്ക്കുവാൻ യാതന നൽകിയശൂലം ഇതാണെനി യ് ക്കേതോരു ദോഷവും വന്നീടുമൊ;- അപ്പൻ സുതർക്കു നൽകിടുന്ന ശിക്ഷയൊ […]
Read Moreഎന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ
എന്‍റെ സൗഖ്യം അങ്ങേ ഇഷ്ടമേ തിരുഹിതമെന്നിൽ പുർണ്ണമാകട്ടെ എൻ യേശുവേ തൃപ്പാദങ്ങളിൽ സംപൂർണ്ണമായിപ്പോൾ സമർപ്പിക്കുന്നേ(2) സൗഖ്യ നദി എന്നിലേക്ക് ഒഴുകിടട്ടെ സൗഖ്യം നല്കും ആഴിയിൽ ഞാൻ മുഴുകിടട്ടെ(2);- എന്‍റെ… ക്രൂശിലെ നിണം എന്നിൽ ഒഴുകിടട്ടെ സിരകളിൽ ഒഴുകി ജീവൻ നല്കട്ടെ(2);- എന്‍റെ… അടിപിണരിൻ ശക്തി എന്നിൽ പതിയട്ടെ രോഗത്തിന്‍റെ വേരെല്ലാമേ അറ്റുമാറട്ടെ(2);- എന്‍റെ… സൃഷ്ടിക്കുന്ന ശബ്ദം എന്നിൽ മുഴങ്ങിടട്ടെ എന്നിൽ വേണ്ടതെല്ലാം ഉരുവാകട്ടെ(2);- എന്‍റെ…
Read Moreഎന്‍റെ സങ്കേതവും ബലവും എനിക്കേറ്റം അടുത്ത
എന്‍റെ സങ്കേതവും ബലവും ഏറ്റവും അടുത്ത തുണയും ഏതൊരാപത്തിലും ഏതു നേരത്തിലും എനിക്കെന്നുമെൻ ദൈവമത്രെ ഇരുൾ തിങ്ങിടും പാതകളിൽ കരൾ വിങ്ങിടും വേളകളിൽ അരികിൽ വരുവാൻ കൃപകൾ തരുവാൻ ആരുമില്ലിതുപോലൊരുവൻ;- എന്‍റെ… എല്ലാ ഭാരങ്ങളും ചുമക്കും എന്നും താങ്ങിയെന്നെ നടത്തും കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും കാത്തു പാലിയ്ക്കുമെന്നെ നിത്യം;- എന്‍റെ… ഇത്ര നല്ലവനാം പ്രിയനെ ഇദ്ധരയിൽ രുചിച്ചറിവാൻ ഇടയായതിനാൽ ഒടുവിൽ വരെയും ഇനിയെനിക്കെന്നും താൻ മതിയാം;- എന്‍റെ… എന്നെ തന്നരികിൽ ചേർക്കുവാൻ എത്രയും വേഗം […]
Read Moreഎന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്‍റെ… തന്‍റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി- ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ് തന്‍റെ വേല ചെയ്തുകൊണ്ടും തന്‍റെ ക്രൂശു ചുമന്നിട്ടും പ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്‍റെ… നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്‍റെ മുമ്പാകെ […]
Read Moreഎന്‍റെ യേശു എനിക്കു സഹായി
എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…
Read Moreഎന്‍റെ യേശു ജയിച്ചവൻ
എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2) ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2) ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2) എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2) ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)
Read Moreഎന്‍റെ യേശു മതിയായവൻ ആപത്തിലും
എന്‍റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്‍റെ യേശു മതിയായവൻ (2) കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നെ ആശ്വസിപ്പിക്കും എന്‍റെ യേശു മതിയായവൻ (2) ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്‍റെ യേശു മതിയായവൻ (2) ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) […]
Read Moreഎന്‍റെ യേശു വാക്കു മാറാത്തോൻ
എന്‍റെ യേശു വാക്കു മാറാത്തോൻ ( 2) ഈ മൺമാറും വിൺമാറും മർത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോൻ 1 പെറ്റതള്ള മാറിപ്പോയാലും ഇറ്റുസ്നേഹം തന്നില്ലെങ്കിലും അറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹം എന്‍റെ യേശു വാക്കു മാറാത്തോൻ 2 ഉള്ളം കയ്യിലെന്നെ വരച്ചു ഉള്ളിൽ ദിവ്യശാന്തി പകർന്നു തന്‍റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്ന എന്‍റെ യേശു വാക്കു മാറാത്തോൻ 3 ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു പ്രാണപ്രിയൻ പാദമേൽക്കുവാൻ കണ്ണുനീരു തോരും നാളടുത്തു സ്തോത്രം എന്‍റെ യേശു വാക്കു മാറാത്തോൻ
Read Moreഎന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും
എന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും മതിയായവൻ ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ കാൽവറി മലമേൽക്കയറി മുൾമുടി ശിരസ്സിൽ വഹിച്ചു-എന്‍റെ വേദന സർവ്വവും നീക്കി എന്നിൽ പുതുജീവൻ പകർന്നവനാം;- അവനാദ്യനും അന്ത്യനുമേ ദിവ്യസ്നേഹത്തിൻ ഉറവിടമേ പതിനായിരത്തിലതിശ്രേഷ്ഠനവൻ സ്തുത്യനാം വന്ദ്യനാം നായകൻ;- മരുഭൂയാത്ര അതികഠിനം പ്രതികൂലങ്ങളനുനിമിഷം പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ് എന്നെ അനുദിനം വഴി നടത്തും;- എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം കണ്ണുനീരെല്ലാം തുടച്ചിടുമേ അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ ഞാൻ അവനിടം പറന്നുയരും;-
Read Moreഎന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ
എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്‍റെ വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ നിന്‍റെ വരവിനെ വെളിവാക്കും അടയാളമഖിലവും നിറവേറുന്നതു കാണുന്നേ പ്രിയ വരവിനായ് താമസമേറയോ-പ്രിയ- വരവിനായ് താമസമേറയോ;- മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനും പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ- പരിശുദ്ധനാക്കീടണേയെന്നെ;- മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ വെളിച്ചത്തിൻ സുതനായി കാക്കണെ;- മഹാകരുണയോടടിയനെ സദാകാല വിവാഹത്തി- ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;- ഇനി ഉലകത്തിൽ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

