Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2) ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി ആകാശം തുറന്ന സർവ്വശക്തൻ (2) എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2) രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2) ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കി ദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നു ലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2) പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ […]

Read More 

എന്‍റെ ജീവിതം ധന്യമാവാൻ

എന്‍റെ ജീവിതം ധന്യമാവാൻ പുത്തൻ രൂപമായ് തീർന്നീടുവാൻ യേശുനാഥാ നീ തന്ന വചനം സ്വർഗ്ഗനന്മയും ഉറവായി ഞാൻ ഏകനായ് തീർന്നിടാതെ പാപ ചേറ്റിൽ ഞാൻ വീണിടാതെ യേശുനാഥാ ആ പൊൻകരം എന്നെ ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ എന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻ നിന്ദ പരിഹാസം സഹിച്ചീടുവാൻ യേശുനാഥാ നീ തന്ന കൃപകൾ ദൈവ പൈതലായ് മാറ്റിയെന്നെ എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ എന്നെ മാനിച്ച വഴികൾ ഓർത്താൽ യേശുനാഥാ നീയല്ലാതാരും പാരിൽ ഇല്ലാ എൻ രക്ഷകനായ്

Read More 

എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം

എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻ തന്‍റെ വചനം പോലെ ഞാൻ ചെയ്യും തന്‍റെ വഴിയിൽ തന്നെ നടക്കും(2) ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടും ജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2) എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ല ആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്‍റെ… എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാം ചിന്നഭിന്ന-മായ്പ്പോകും എന്‍റെ ദൈവത്താൽ (2) എന്‍റെ ആരോഗ്യം ദൈവദാനമല്ലൊ എൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്‍റെ… ജീവത പങ്കാളിയും എന്‍റെ മക്കളും എന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2) എന്‍റെ നന്മയ്ക്കായ് അവൻ […]

Read More 

എന്‍റെ താതനറിയാതെ അവൻ

എന്‍റെ താതനറിയാതെ അവൻ അനുവദിക്കാതെ ഈ പാരിടത്തിലെൻ ജീവിതത്തിൽ ഒന്നും ഭവിക്കയില്ല അലിവോടെയെന്നെ കരുതുന്നോൻ അനുദിനമറിയുന്നോൻ(2) തിരുകൈകളാൽ തഴുകുന്നതാൽ(2) മരുവെയിലടിയനു സുഖകരമാം;- ബലഹീനനായ് ഞാൻ തളരുമ്പോൾ എൻ മനമുരുകുമ്പോൾ(2) തകരാതെ ഞാൻ നിലനിന്നിടാൻ(2) തരുമവൻ കൃപയതുമതി ദിനവും;- അറിയേണമവനെ അധികം ഞാൻ അതിനായ് അനുവദിക്കും(2) പ്രതികൂലവും മനോഭാരവും(2) പ്രതിഫലമരുളിടും അനവദിയായ്;-

Read More 

എന്‍റെ ജനമായുള്ളവരെ നിന്നറയിൽ

എന്‍റെ ജനമായുള്ളവരെ നിന്നറയിൽ പൂകതിൻവാതിൽ-അടയ്ക്ക ക്രോധം കടന്നുപോവോളം തെല്ലിടയിൽ ഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേ അതാൽ കരുതുമെൻ പരലോക-ഭവനത്തിനായ് ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെ അറിയാതെ നരരെല്ലാം ഒഴുകിപ്പോകും മഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെ സ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽ ഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂ പറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാം ഭൂമി മലിനമായ് അതിലുള്ള നിവാസികളാൽ അവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളും അനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെ ധരയിലെ വിശുദ്ധന്മാർ കടന്നുപോകും അവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽ […]

Read More 

എന്‍റെ കുറവുകൾ ഓർക്കരുതേ

എന്‍റെ കുറവുകൾ ഓർക്കരുതേ എന്നെ നന്നായ് കഴുകേണമേ(2) എന്നെ ഉടക്കേണമേ എന്നെ പണിയേണമേ നല്ല പാത്രമായ് തീർക്കണമേ(2) കഷ്ടതയാകുന്ന കഠിനശോധനയിൽ ഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2) നിൻ കരം എന്നെ താങ്ങിയെടുത്തു പോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്‍റെ യോഗ്യതയില്ലെനിക്ക് ഒന്നും പറവാൻ പുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2) സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തു തൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്‍റെ

Read More 

എന്‍റെ കർത്താവു വലിയവ ചെയ്തു

എന്‍റെ കർത്താവു വലിയവ ചെയ്തു എന്നിൽ മനസ്സലിഞ്ഞ് അത്ഭുതം ചെയ്തു എന്‍റെ കണ്ണുനീർ കണ്ടവൻ വേദന അറിഞ്ഞവൻ കൃപയാൽ പുതുവഴിതുറന്നു(2) അത്ഭുതം ആണിന്നു ഞാൻ സൗഖ്യദായകൻ യേശുവിനാൽ എന്‍റെ അനുദിന ജീവിതയാത്ര അതിൽ എന്നെ പുലർത്തുന്നത് യേശുവത്രേ(2) എന്‍റെ ജീവിത പടക് അത് തകർന്ന നാളിൽ ഒരു പലകയിൽ ജീവിതം കരുതിയവൻ എന്നെ അത്ഭുതമായ് ലോകം അറിഞ്ഞിടുവാൻ എന്‍റെ കൂടെയിരിക്കും യേശു രക്ഷകനായ്(2) ഇനീം മാറില്ല ഞാൻ പിന്മാറില്ല ഞാൻ എന്‍റെ കർത്താവു വലിയവ ചെയ്തു ഇനി […]

Read More 

എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്

എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത് അതിനല്പം പോലും മാറ്റമില്ലല്ലോ എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോ അങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻ അത് ബലഹീന വേളകളിൽ തികഞ്ഞുവരും എന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2) ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടും ഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾ […]

Read More 

എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ

എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ തന്‍റെ കരങ്ങളാൽ താങ്ങി നടത്തുമവൻ എന്‍റെ കരളിന്‍റെ വേദനയറിയുന്നവൻ തന്‍റെ കുരിശിന്‍റെ മറവിൽ മറയ്ക്കുന്നവൻ കാൽവറി ക്രൂശിലെ സ്നേഹമേ വറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായി വണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ് അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽ അനുദിന ഭാരം തൻ ശിരസ്സിലേറ്റി ആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കി ആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി… വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും;- കാൽവറി… […]

Read More 

എന്‍റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ

എന്‍റെ ഉള്ളം നന്ദിയാൽ നിറയുന്നെൻ പ്രിയനേ നിന്‍റെ വഴികൾ അഗോചരമേ നിന്‍റെ നടത്തിപ്പും ആശ്ചര്യം എൻ ജീവിത പാതയിൽ അനുദിനം അവൻ ചെയ്ത നന്മകൾ ഒന്ന് ഓർത്താൽ എത്ര സ്തുതിച്ചാലും മതിവരില്ല എത്ര സ്തുതിച്ചാലും അധികമല്ല ലോക സ്ഥാപനം മുമ്പെന്നെ കണ്ടു നിന്‍റെ പൈതലായ് നിന്‍റെ തിരഞ്ഞെടുപ്പ് അതിശയമേ നിന്‍റെ വിളിയോ വലിയവയേ കാൽവറിയിൽ ചിന്തിയ ചോരയാൽ എന്നെ വീണ്ടല്ലോ നിന്‍റെ സ്നേഹം അത് എത്ര ആഴമേ നിന്‍റെ ദയയോ അത്ഭുതമേ

Read More