Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Tag Archives: lyrics malayalam

എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ

എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമേ എന്നുള്ളത്തിൻ സന്തോഷത്തെ എന്നും ഞാൻ കീർത്തിച്ചിടട്ടെ ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾ കാത്തുപ്രാർത്ഥിക്കാറാക്കി താൻ ആർത്തുഘോഷിക്കാറാക്കി താൻ ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾ വൻക്രിയ എന്നിൽ നടന്നു കർത്തനെന്‍റെ ഞാനവന്‍റെ താൻ വിളിച്ചു ഞാൻ പിൻചെന്നു സ്വീകരിച്ചു തൻ ശബ്ദത്തെ;- സ്വസ്ഥമില്ലാത്ത മനമേ കർത്തനിൽ നീ ആശ്വസിക്ക ഉപേക്ഷിയാതെ അവനെ തൻ നന്മകൾ സ്വീകരിക്ക;- സ്വർപ്പൂരം ഈ കരാറിനു സാക്ഷി നിൽക്കുന്നെൻ […]

Read More 

എൻ രക്ഷകനേശു നാഥനെന്നും

എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു ഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെ എൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻ മരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻ കുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ കരയും കണ്ണുകൾ തുവരും നാളിനി […]

Read More 

എൻ രക്ഷകനാമെശുവേ എന്നെ ദയയോടു

എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തു എന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുക പാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോ പാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുക കന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽ കാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക! നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽ എന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാ വേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യം സാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ! വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്‍റെ വേദപ്രമാണത്തെ കൃപയോടെ നൽകീടണമേ മായയെ നോക്കാതവണ്ണം എന്‍റെ കൺകൾ നീ തിരിച്ചു മഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേ […]

Read More 

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ

എൻ യേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ മാറാത്ത മാധുര്യവാൻനീയോ ഇന്നലേമിന്നും എന്നുമനന്യനായ് മന്നിലെൻ കൂടെയുണ്ട് എൻ വേദനവേളയിൽ നീ വരും തുണയായ് പേടിക്കയില്ലിനീ ഞാൻഎന്നിൽ നൽകിയതെല്ലാം നന്മയിൻ കരുതൽ എന്നൊരു നാളറിയും;- എൻജീവിതഭാരങ്ങൾ ആരിലുമധികം നീയറിയുന്നുവല്ലോ നാഥാ നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും നീറുന്ന ശോധനയിൽ;- ഈ ലോകസാഗരത്തിൽ വൻതിരമാലകൾ ആഞ്ഞടിക്കും നേരത്തിൽനിന്‍റെ ആണികളേറ്റ പാണിയാലെന്നെ നീ അൻപോടു താങ്ങിടുന്നു;- എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ എന്നുമെന്നാശയതാം അന്നു ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻ എന്നാളും വാണിടുമേ;-

Read More 

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു തന്‍റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2) കൃപ ഒഴുക്കിടും അളവില്ലാതെദയ ഏകിടും അവൻ അധികം (2) എത്ര നല്ല ദൈവം നസ്രയനാം യേശു വിശ്വസിച്ചാൽ ദൈവത്തിന്‍റെ മഹത്വം കാണാം (2) ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾ ഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2) കുരുടരും മുടന്തരും സൗഖ്യം ആകുന്നു ബധിരന്മാർ യേശുവിന്‍റെ സ്വരം കേൾക്കുന്നു (2) കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നു രക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു […]

Read More 

എൻ യേശുവേ നടത്തിടണേ നിൻഹിതം

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെ കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങും കാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;- ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ല ശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;- നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും ആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്‍റെ വാസം;- നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാം സംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;- രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാ ഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ […]

Read More 

എൻ യേശുവേ എൻ ജീവനേ എന്നാശ

എൻ യേശുവേ എൻ ജീവനേ എന്നാശ നീ മാത്രമാം ശോകാന്ധകാരങ്ങളിൽ എൻ ഏകാന്ത നേരങ്ങളിൽ എൻ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെൻ മുൻ വന്നിടും;- എൻ… ഉറ്റോരുപേക്ഷിച്ചിടും എൻ കൂട്ടാളികൾ പോയിടും തെറ്റാതെന്നാവശ്യനേരങ്ങളിൽ കൂട്ടായെനിക്കുണ്ടു നീ;- എൻ… രാവിൽ വിളക്കാണു നീ എൻ നാവിൽ മധുവാണു നീ അളവില്ലാ കദനത്തിൻ കാർമേഘത്തിൽ മഴവില്ലിനൊളിയാണു നീ;- എൻ… വേറില്ലെനിക്കാശ്രയം വേറില്ലെനിക്കാരുമേ നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ ചാരത്തു നീ മാത്രമേ;- എൻ… ഒന്നേയെനിക്കാഗ്രഹം ഞാൻ നിന്നെയെൻ മുൻ കാണണം എന്നേരവും നിൻ മുഖദർശനം […]

Read More 

എൻ യേശുവുണ്ട് കൂടെ തെല്ലും

എൻ യേശുവുണ്ട് കൂടെ തെല്ലും ഭയമെനിക്കില്ല(2) തൻ ആത്മ ബലത്താലെ ജീവിച്ചീടും ഞാൻ എന്നും(2) എൻ യേശുവുണ്ട് കൂടെ (എൻ യേശു) നിത്യമായ വാസം നാഥനൊരുക്കുന്നു പുത്തനഭിഷേകംഎന്നിൽ പകരുന്നു (2) എന്നാവശ്യങ്ങളെല്ലാം അറിഞ്ഞീടുന്ന നാഥാ(2) നീ എന്നുമെന്‍റെ കൂടെ;- എൻ യേശു… കാൽവറിയിൽ എനിക്കായ് മരിച്ചെന്‍റെ നാഥൻ കാൽകരങ്ങൾ എനിക്കായ് തകര്ർന്നെന്‍റെ താതൻ(2) നിൻ രുധിരമെന്നിൽ പുതുജീവനെ നൽകി(2) പാടീടും ഞാനെന്നും;- എൻ യേശു..

Read More 

എൻ യേശുവിൻ സന്നിധിയിൽ എന്നും

എൻ യേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ പാടിടും ഞാൻ തന്‍റെ മാധുര്യമേറിടും നാമമത് സ്തുതി ഗീതങ്ങൾ പാടിടും ഞാൻ കണ്ണുനീരവൻ തുടച്ചീടുമേ കരുണയിൻ കരം നീട്ടിടുമേ എന്‍റെ കാൽവറി നായകൻ യേശുമതി എന്‍റെ പാപങ്ങൾ അകറ്റിടുവാൻ;- പരമൻ വിളി കേട്ടിടുമ്പോൾ പരമാനന്ദം ലഭിച്ചിടുമേ എന്‍റെ അകൃത്യങ്ങളൊക്കെയും അവൻ കൃപയാൽ അതിവേഗമകറ്റിടുമേ;-

Read More 

എൻ യേശുവല്ലാതില്ലെനിക്കൊരാശ്രയം

എൻ യേശുവല്ലാ തില്ലെനിക്കൊരാശ്രയം ഭൂവിൽ നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെ ഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻ എൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരും എൻ യേശുമാത്രം മതിയെനിക്കേതു നേരത്തും വൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തും എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ് ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ… എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻ മറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ് നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- […]

Read More