Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Tag Archives: lyrics malayalam

എൻ മനമെ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുക നീ എൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുക അവൻ ചെയ്തതാം ഉപകാരങ്ങൾ ഒരുനാളും നീ മറന്നിടാതെ (2) അവൻ നിന്‍റെ അകൃത്യം മോചിക്കുന്നു നിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നു അവൻ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നു ദയയും കരുണയും നിന്നെ അണിയിക്കുന്നു;- നിൻ യൗവ്വനം കഴുകനെപോലെ പുതുക്കും ദിനം നന്മയാൽ നിറയ്ക്കും കർത്താവിൻ ദയയോ എന്നുമെന്നേക്കും തൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-

Read More 

എൻ മനമെ നിൻ ആധാരമെൻ

എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ മാനം ധനം മഹിമ-മഹിമയതിൻ പെരുമ സർവ്വവുമെൻ മശിഹാ മഹാ രാജൻ തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന് രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ.. ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ.. നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം അരുളിയവൻ നിത്യം പാലിക്കുന്നോൻ;- […]

Read More 

എൻ മനം പുതുഗീതം പാടി

എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തു സ്വന്തമാക്കി ദൈവപൈതലാക്കി ലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ് അനുഗമിക്കുന്നു ഞാനിന്നവനെ പാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയും മാറിടുമെൻ മനഃക്ലേശമെല്ലാം നല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേ ദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ

Read More 

എൻ ഭവനം മനോഹരം എന്താനന്ദം

എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകം ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ പൊന്മണിമേടകൾ മിന്നുന്ന ഗോപുരം പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;- എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;- എന്തു പ്രകാശിതം എന്തു പ്രശോഭിതം ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം […]

Read More 

എൻ ബലം എന്നേശുവേ

എൻ ബലം എന്നേശുവേ തൻ ചിറകിൽ എന്നെ മറയ്ക്കും വൻ തിരയിൽ എൻ നൗകയിൽ ഉളതാൽ താങ്ങിടും (2) ഇരമ്പും ആഴിമേൽ ഇമ്പനാഥൻ നടത്തിടും(2) ഭയമെന്തിനു, ഞാനല്ലയോ എന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം… ലോകം നിന്ദ്യമായി കുഴിയിൽ തള്ളിടും(2) യോസേഫിൻ ദൈവം ഉയർത്തിടും ഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…

Read More 

എൻ പ്രേമഗീതമാം എൻ യേശുനാഥാ

എൻ പ്രേമഗീതമാം എൻ യേശുനാഥാ നീ എൻ ജീവനെക്കാളും നീ വലിയതാണെനിക്ക് (2) ആരാധന… ആരാധന… ആരാധന… ആരാധന… തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേപ്പോലേ യേശുവേ(2) ജീവനേ സ്വന്തമേ അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ (2);- ആരാധന… അങ്ങേപ്പോലേ സ്നേഹിച്ചീടാൻ ആവതില്ല ആർക്കുമേ(2) സ്നേഹമേ പ്രേമമേ അങ്ങേ മാർവ്വിൽ ചാരുന്നു ഞാൻ(2);- ആരാധന…

Read More 

എൻ പ്രേമകാന്തനാം യേശുവേ

എൻ പ്രേമകാന്തനാം യേശുവേ ആ സുന്ദരനെ നിൻ മുഖകാന്തിയെൻ പ്രിയനെ എന്താശ്ചര്യമെ എൻ നയനങ്ങൾക്കതി മോദം നിൻ രൂപമേ സ്തുതികളിൽ വാണിടും നാഥനാം യേശുവേ ആയിരം പതിനായിരങ്ങളിൽ സുന്ദരനേ സുന്ദരനേ സുന്ദരനേ എൻ യേശുവേ കണ്ണുകളിൽ മിന്നൽപോലെ പാദങ്ങളോ സ്വർണ്ണശോഭ(2) വിരൽ തുമ്പിലും നീ അധികാരവുമായി വരികയായ് പൊൻ കിരീടവും ചൂടി തേജപൂർണ്ണനായ് വരികയായ്;- നിൻ വചനം എന്‍റെ കാതിൽ ആനന്ദമേകും സംഗീതമേ (2) നിന്‍റെ കൈകളിൽ എൻ ആശ്രയമേ എൻ ആരാധ്യനെ നിന്‍റെ മാർവ്വതിൽ എൻ […]

Read More 

എൻ പ്രിയാ നിൻ വൻകരം എന്നെ

എൻ പ്രിയ നിൻ വൻകരം എന്നെ താങ്ങി നടത്തീടുന്നതാൽ എൻ ജീവിത ഭാരങ്ങളാൽ കേഴണമോ ഈ ഭുവിൽ (2) എൻ വേദന മാറിടുമേ എൻ രോഗങ്ങൾ നീങ്ങീടുമേ (2) അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ ഞാനെന്തു ഭാഗ്യവാനായ് (2);- എൻ.. ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും പെറ്റമ്മയും തള്ളിടുമേ (2) മാറ്റമില്ലാ വിശ്വസ്തനേ നിന്‍റെതല്ലോ എന്നും ഞാൻ (2);- എൻ.. ജീവിത സാഗരെ ഭാരങ്ങളാൽ എൻ തോണി വലഞ്ഞീടുമ്പോൾ (2) അമരക്കാരനായ് നിൻ സാന്നിദ്ധ്യം എന്നെന്നും മതിയെനിക്ക് (2);- […]

Read More 

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു പോയി സമീപമായി ഏറ്റം ആസന്നമായി ഒരുങ്ങീടാം പ്രീയ സോദരരേ ധരിച്ചീടാം ദൈവവിശുദ്ധിയേ ഹാല്ലേലൂയ്യാ എന്നും പാടീടുവാൻ ആനന്ദത്താൽ എന്നും ആരാധിക്കാം ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ കാഹളധ്വനി വേഗം മുഴങ്ങീടാറായി സമയമിതേറ്റം അടുത്തുപോയി മണവാളൻ വാതില്ക്കൽ വന്നീടാറായി വിളക്കിലെണ്ണ തെളിയിച്ചീടാം കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ

Read More 

എൻ പ്രിയനേ യേശുവേ രക്ഷകാ

എൻ പ്രിയനേ യേശുവേ രക്ഷകാ (2) നിൻ കരമെൻ-മേൽ വയ്ക്ക ശുദ്ധിചെയ്കെന്നെ (2) ഓ… കർത്താവേ നിൻ അഗ്നിയെന്നിൽ കത്തട്ടെ(2) അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2) എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2) വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);- എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2) വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം (2);- എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2) വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-

Read More