Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ഈ രക്ഷ സൗജന്യമായി തന്ന

ഈ രക്ഷ സൗജന്യമായ്തന്ന യേശുവെ വാഴ്ത്തിടുവിൻ പാപക്കറകളെയെല്ലാം തന്‍റെ നിണത്താൽ നീക്കിയല്ലോ തന്‍റെ സ്നേഹത്തിനളവില്ലല്ലോ തരും നൽ വരങ്ങൾ നമുക്കായ് വിശുദ്ധിയോടെ ഉണർവോടെ കടന്നു ചെല്ലാം തന്‍റെ സന്നിധിയിൽ തന്‍റെ ദയ നമ്മെ നടത്തിടുന്നു തരും നല്ലൊരു വീടൊരുനാൾ ഉന്നതത്തിൽ വസിക്കുന്നവൻ കടന്നുവരും നമ്മെ ചേർത്തിടുവാൻ

Read More 

ഈ യാത്ര എന്നുതീരുമോ

ഈ യാത്ര എന്നു തീരുമോ എന്‍റെ വീട്ടിൽ എന്നു ചേരുമോ നാഥൻ പൊന്നു മുഖം കാൺമാൻ എന്‍റെ വീട്ടിൽ ചെന്നു ചേരുവാൻ ദൂരമാണീയാത്ര എന്നു തോന്നുമ്പോൾ ക്ഷീണമെല്ലാം മാറ്റാൻ ദൂതരുള്ളതാൽ സാരമില്ലിനീ ഞാൻ കാണുമെൻ വീട് ദൂരമില്ല എത്തിച്ചേർന്നിടാൻ പാട്ടുപാടി യാത്ര ചെയ്തു ഞാനെന്‍റെ സ്വർഗ്ഗനാട്ടിൽ വീട്ടിലെത്തിടും നാട്ടിലുള്ളോർ വീട്ടിൽ ചെന്നു നോക്കുമ്പോൾ കൂടുവിട്ടു യാത്ര പോയിടും ദുഃഖമെല്ലാം മാറി എന്‍റെ വീട്ടിൽ ഞാൻ പാട്ടുപാടി ഞാനിരിക്കുമ്പോൾ എന്‍റെ ചാരെ നിന്നു പുഞ്ചിരിച്ചിടും കണ്ണുനീർ തുടച്ച യേശു […]

Read More 

ഈ മർത്യമത്‌ അമരത്വമത്

ഈ മർത്യമത് അമരത്വമത് ധരിച്ചീടുമതിവേഗത്തിൽ കാന്തൻ രൂപം ധരിക്കും നാം വേഗം പ്രാണപ്രീയനോടൊത്തു നാം വാഴും നൊടി നേരമതിൽ തീരും ക്ലേശമെല്ലാം; നിത്യ തേജസ്സിൽ നാം ലയിക്കും(2) ഈ മൺകൂടാരം അഴിയും ഒരു നാൾ സ്വർഗ്ഗീയ പാർപ്പിടം ധരിക്കും കർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽ തേജോരൂപത്തിൻ പ്രതിബിംബമായി നീങ്ങും മൂടുപടം മുഖം തേജസ്സിനാൽ; കാന്തൻ രൂപമതായ് മാറിടും(2) ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യും പ്രാകൃതം ആത്മാവിൽ ഉയിർക്കും സൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദം അതുപോലവർ തങ്ങൾ തൻ […]

Read More 

ഈ മരുയാത്രയിൽ ഞാൻ ഏകനായ്

ഈ മരുയാത്രയിൽ ഞാൻ ഏകനായ് എൻ നിഴൽ തണലിൽ മയങ്ങുകയായ് എൻ മിഴിനീരാൽ നാവു നനച്ചു എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ നിന്ദകളും പരിഹാസങ്ങളാം ചൂടേറിയ മണൽ തരികളിനാൽ വരണ്ടുണങ്ങീടുമെൻ ജീവിതം വേഴാമ്പലിനു തുല്യമല്ലോ;- നാഥാ നീ എന്നെ മറന്നിടല്ലേ ഈ ലോകമെന്നെ മറന്നിടിലും ശൂന്യനും ഏകനും ആയ എന്നെ നിത്യവാനം യേശുവേ കൈവിടല്ലേ; സ്നേഹവാനം യേശുവേ കൈവിടല്ലേ

Read More 

ഈ മരുയാത്രയിൽ കാലിടറാതെന്നെ

ഈ മരുയാത്രയിൽ കാലിടറാതെന്നെ താങ്ങിടുംകർത്തനുണ്ട്(2) ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തി ആശ്വസിപ്പിക്കുന്നവൻ(2) എന്‍റെ പ്രീയനാണവൻ എന്‍റെ സഖിയാണവൻ എന്നെ കരുതുന്ന കർത്തനവൻ അവൻ ഇമ്മാനുവേൽ എന്‍റെ കൂടെയുള്ളോൻ എന്നെ വീണ്ടെടുത്ത എൻ ദൈവമാ പാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻ മകനാക്കി തീർത്തു അവൻ(2) തൻ ജീവനെനിക്കായി കാൽവറിയിലേകി സ്വന്തമായ് തീർത്തുവെന്നെ(2);- എന്‍റെ പ്രീയ… കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽ നാട്ടൊലിവാക്കി മാറ്റി(2) നൽകിയില്ലെന്നാലും സൽഫലം എന്നിട്ടും തള്ളാതെ നിർത്തിയെന്നെ(2);- എന്‍റെ പ്രീയ…

Read More 

ഈ മരുയാത്രയതിൽ നിന്നെ തനിയെ

ഈ മരുയാത്രയതിൽ നിന്നെ തനിയെ വിടുകയില്ലാ ഭാങ്ങളേറിടുമ്പോൾ കൂടെ വരും സഖിയായ് ഉള്ളം തകർന്നീടുമ്പോൾ തള്ളയാം യേശുനാഥൻ ഉള്ളം കരങ്ങളിനാൽ വന്നു തലോടിടുന്നൂ യാത്ര ഇനി എത്രയോ കാലുകൾ ഇടറിടുന്നേ താമസമോ പ്രിയനേ കാഹളം കേട്ടിടുവാൻ രാത്രിയിൻ യാമങ്ങളിൽ കൺകൾ നനഞ്ഞീടുമ്പോൾ എന്തിനു കരയുന്നെന്ന് ചോദിപ്പാൻ യേശുമാത്രം ഓടി ഞാൻ ദൂരമേറേ തേടിഞാൻ സ്നേഹമേറേ നേടീയതോ നശ്വരം ബന്ധങ്ങൾ ബന്ധനങ്ങൾ ഞാൻ പരദേശിയല്ലോ സ്വന്തമായ് ഒന്നുമില്ലാ ഓടുന്നു ലാക്കിലേക്ക് പാടുകൾ ഏറ്റവനായ്

Read More 

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ വന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരാ യോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെ വന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേ എനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾ അല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ല അന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന് സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നു ജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തു നിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ

Read More 

ഈ മൺശരീരം മാറിടും വിൺശരീരം

ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും ഇക്കരെ നിന്ന് അക്കരെ എത്തും(2) ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ(2) നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ വെന്തുരുകും ഭൂമിമൊത്തമായ്(2) ഈ ഭൂവിൽ നാം നേടിയതെല്ലാം പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല(2) തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുക യേശുവേ പിൻഗമിക്കുക(2) ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും ആശിച്ച തുറമുഖത്തു നാം സന്തോഷമായ് പാടിടും […]

Read More 

ഈ മൺകൂടാരമാം ഭവനം വിട്ടു

ഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ പറന്നുയരും ഇനിയൊരുനാൾ പ്രിയന്‍റെ കൂടെ വാനമേഘേ ഞാൻ പറന്നുയരും നിത്യതയിലെനിക്കായ് നിത്യമാം ഭവനം താതനൊരുക്കി മോക്ഷ നഗരമതിൽ(2) സ്വർഗ്ഗ സീയോനിൽ ആ മനോഹര ദേശത്തിൽ അളവുനൂൽ വീണതിനാൽ നല്ലൊര- വകാശം എനിക്കു സ്വന്തം;- ഇന്നു ഞാനീ ഉലകിൽ ഖിന്നനായ് ഞരങ്ങും നിന്ദ പഴി ദുഷി നിത്യ പീഡകളാൽ ലോകമേകിടും മാന മഹത്വങ്ങൾ വെടിഞ്ഞും ജീവിതയാത്ര തുടരും ലോകമെന്നു- മെന്നെ പകച്ചിടിലും;-

Read More 

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ

ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻ ഞാനാരാണെൻ ദൈവമെ പാപാന്ധകാരം മനസ്സിൽ നിറഞ്ഞൊരു പാപിയാണല്ലോയിവൻ (2) ശത്രുവാമെന്നെ പുത്രനാക്കിടുവാൻ ഇത്രമേൽ വേണോ (2) നീചനാമെന്നെ സ്നേഹിച്ചു സ്നേഹിച്ചു പൂജ്യനായ് മാറ്റിയല്ലോ (2) ഭീരുവാമെന്നിൽ വീര്യം പകർന്നു നീ ധീരനായ് മാറ്റിയല്ലോ (2) കാരുണ്യമെ നിൻ സ്നേഹവായ്പ്പിന്‍റെ ആഴം അറിയുന്നു ഞാൻ (2)

Read More