അനു നിമിഷം നിൻ കൃപ തരിക
അനു നിമിഷം നിൻ കൃപ തരിക അണയുന്നു നിൻ ചാരെ ഞാൻ ആശ്രിത വൽസലനേശു ദേവാ ആശിർവദിക്കയീ ഏഴയെന്നെ ആരൊരുമില്ലാതെ അലയുംമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശു ആശ്രയമായിന്നും ജീവിക്കുന്നു ആരൊരുമില്ലാത വേളകളിൽ മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലം മരുഭൂമിയാക്കി തീർത്തിടുമ്പോൾ മറവിടമയ് നിൻ മർവ്വിൽ ചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതി നിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവെ
Read Moreഅന്ത്യത്തോളം പാടീടുമെ
അന്ത്യത്തോളം പാടീടുമെ ഞാൻ പ്രതികൂലം എന്മേൽ വന്നീടിലും(2) അങ്ങേയ്ക്കായ് എൻ ജീവിതം മുഴുവൻ യേശുവേ ക്രൂശിലെ സ്നേഹത്തെ ഘോഷിക്കും ഞാൻ(2) മഹൽ സ്നേഹമേ മഹൽ സ്നേഹമേ മഹിമയിൽ വഴുന്നോനെ(2) രാജാവേ വിശുദ്ധനെ ആരാധ്യനേ ഉന്നതനേ (2) ഹാല്ലേലൂയ്യാ (8) അവകാശി ഞാൻ പ്രാപിച്ചീടുമേ നേടീടും പ്രാർത്ഥനയിൽ(2) ദൂതന്മാർ എനിക്ക് മുൻപടയായ് കാവലായെന്നും കൂടെയുണ്ട്(2) എല്ലാ പ്രശംസയ്ക്കും എല്ല പുകഴ്ചയ്ക്കും യോഗ്യനായോനെ(2) യേശു എന്നുമെന്റെ യജമാനനാം പരിശുദ്ധൻ എന്നും അങ്ങു മാത്രമേ(2)
Read Moreഅന്ത്യത്തോളം അരുമനാഥൻ കൃപയിൻ
അന്ത്യത്തോളം അരുമനാഥൻ കൃപയിൻ മറവിൽ ആശ്രയം തേടിടും ഞാൻ ദിനംതോറും അരുമനാഥൻ വചസിൻ തണലിൽ ആശ്രയം കണ്ടിടും ഞാൻ കണ്ണുനീരിൽ മുങ്ങിയാലും കാഴ്ചകൾ മങ്ങിയാലും എൻ ജീവനായകൻ ആശ്വാസദായകൻ തൻ മാറിൽ ചാരി ഞാൻ മയങ്ങിടുമേ;- അന്ത്യ… സ്നേഹിതർ മറന്നെന്നാലും നിന്ദിതനായ് തീർന്നെന്നാലും എൻ പ്രിയ സ്നേഹിതൻ മാറ്റമില്ലാത്തവൻ തൻകരം പിടിച്ചു ഞാൻ നടന്നീടുമേ;- അന്ത്യ… കഷ്ടങ്ങൾ വന്നെന്നാലും ക്ഷീണിതനായ് തീർന്നെന്നാലും എൻ ജീവപാലകൻ കേടുകൂടാതെന്നെ ശാശ്വത ഭുജമതിൽ കരുതിടുമേ;- അന്ത്യ…
Read Moreഅന്ത്യംവരെയും അങ്ങേ ഞാൻ
അന്ത്യംവരെയും അങ്ങേ ഞാൻ വാഴ്ത്തി സ്തുതിച്ചിടുമേ (2) നീ ചെയ്ത നന്മകളോർത്തിടുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നേ (2) ശോധനകൾ എൻ ജീവിതത്തെ വേദനയാലെന്നും തകർത്തിടാതെ(2) എൻ കണ്ണുനീരെല്ലാം സന്തോഷമാക്കും ആത്മസഖി എൻ യേശുപരൻ(2);- അന്ത്യം… മാറുകില്ലവൻ ചെയ്ത വാഗ്ദത്തങ്ങൾ മാറാത്ത വിശ്വസ്തനേശുവിങ്കൽ(2) മാർവ്വതിൽ ചാരി ഞാൻ യാത്ര ചെയ്യും ജീവിതനാളുകൾ ആനന്ദമായ്(2);- അന്ത്യം…
Read Moreഅന്ത്യകാല അഭിഷേകം
അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തു കാല സമയമല്ലോ ആത്മാവിൽ നിറക്കേണമേ(2) തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ(2) അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമേ ഇനി ആത്മാവിൽ പ്രവചിച്ചീടാൻ;- തീപോലെ… കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈമേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായി പെയ്യേണമേ;- തീപോലെ… സീനായി മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മേൽ ഇറക്കേണമേ;- […]
Read Moreഅൻപു തിങ്ങും ദയാപരനേ
അൻപു തിങ്ങും ദയാപരനേ ഇമ്പമേറും നിൻപാദത്തിങ്കൽ നിൻ പൈതങ്ങളടിയാരിതാ കുമ്പിടുന്നേയനുഗ്രഹിക്ക വരിക വരിക ഈ യോ-ഗമദ്ധ്യേ ചൊരിയെണം നിന്നാത്മവരം പരിശുദ്ധ പരാപരനേ ഒന്നിലേറെയാളുകൾ നിന്‍റെ സന്നിധാനത്തിങ്കൽ വരുമ്പോൾ വന്നു ചേരുമവർ നടുവിൽ എന്നു ചൊന്ന ദയാപരനെ;- വരിക… നിന്നുടെ മഹത്വസന്നിധി- യെന്നിയേ ഞങ്ങൾക്കാശ്രമായ് ഒന്നുമില്ലെന്നറിഞ്ഞീശനെ വന്നിതാ ഞങ്ങൽ നിൻപാദത്തിൽ;- വരിക… തിരുമുമ്പിൽ വന്ന ഞങ്ങളെ- വെറുതെ അയച്ചീടരുതേ തരണം നിൻ കൃപാവരങ്ങൾ നിറവായ് പരനേ ദയവായ്;- വരിക…
Read Moreഅൻപിതോ യേശുനായകാ
അൻപിതോ യേശുനായകാ തന്നിതോ ഏഴയ്ക്കായ് നിൻജീവനെ പാപിയാമെൻ പാപമെല്ലാം പോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ? എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻ എനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻ കനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻ അരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ;- അൻ… മരണത്തിൻ തരുണങ്ങൾ പലതു വന്നതും മരണദൂതനരിയുവാനെൻ അരികിൽ നിന്നതും ഇരുളിലായ് ഞാൻ ദുരിതമോടെ കരയുന്നതും കണ്ടു വീണ്ട അരുമനാഥനെ ;- അൻ… ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ് സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനും ആത്മദാനം നൽവചനം വരുന്നലോകത്തിൻ ശക്തിയും ഞാനും പ്രാപിപ്പാൻ;- അൻ… എന്നു നീ […]
Read Moreഅൻപിൻ രൂപി യേശുനാഥാ
അൻപിൻ രൂപി യേശുനാഥ നിന്നിഷ്ടം എന്നിഷ്ടമാക്ക കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക് ദേവാ നിന്‍റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ ജീവനോ മരണമാതോ ഏതായാലും സമ്മതം താൻ കുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ എല്ലാം […]
Read Moreഅൻപേറും യേശുവിൻ സ്നേഹം
അൻപേറും യേശുവിൻ സ്നേഹം ആശ്ചര്യം തുമ്പങ്ങൾ ഏറും ഈ ജീവിതം സദാ(2) അൻപാർന്നു പാടുവാൻ ഉണ്ടനവധി ഇമ്മാനുവേലവൻ ചെയ്ത നന്മകൾ ആ സ്നേഹമേ എത്ര മാധുര്യം ആ നാമമേ എത്ര ആനന്ദം(2) എൻ പാപം പോക്കുവാൻ മന്നിൽ വന്നവനേ നിൻ പാദ സേവയാണെൻ പ്രമോദമേ(2) വൻ പരിശോധന ഉണ്ട് ജീവിതേ പൊന്നു മഹേശനേ നിൻ കൃപ മതി(2);- ആ സ്നേഹ… പാരിലെ കഷ്ടങ്ങൾ ഓർക്കുകില്ല ഞാൻ പാലകൻ യേശു എൻ കൂടെയുള്ളതാൽ(2) പാലിക്കും സ്നേഹിക്കും പ്രാണവല്ലഭൻ പാവന […]
Read Moreഅൻപേറും യേശുവിൻ ഇമ്പസ്വരം
അൻപേറും യേശുവിൻ ഇമ്പസ്വരം എൻ തുമ്പമകറ്റിയേ ഞാൻ ഭാഗ്യവാൻ അല്ലലേറുമീ മരുയാത്രയതിൽ നല്ലൊരു സഖിയാം അവനെനിക്ക് ദാഹത്താൽ ഞാൻ വാടി കുഴഞ്ഞിടുമ്പോൾ കൊടും ചൂടിനാൽ ഞാനേറ്റം തളർന്നിടുമ്പോൾ പാറയെ പിളർന്നു ജലം കൊടുത്തോൻ ആത്മ ജീവജലം എനിക്കേകിടുന്നു;- അൻ… ക്ഷാമങ്ങൾ അനവധി വർദ്ധിക്കുമ്പോൾ ആത്മ ക്ഷാമം എവിടെയും പെരുകിടുമ്പോൾ മരുഭൂമിയിൽ മന്നകൊടുത്തവനെ നിക്കാത്മ ജീവമന്ന ഏകി പോഷി?ിക്കും;- അൻ… സ്വന്തജനത്തെ മരുഭൂമിയിൽ സന്തതം ജയമായ് നടത്തിയോനെ വാഗ്ദത്ത നാട്ടിൽ ഞാനെത്തും വരെ എന്നെ അനുദിനം ജയമായ് നടത്തീടണെ;- […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

