Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ആഴങ്ങൾ തേടുന്ന ദൈവം

ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ അന്തരംഗം കാണും ദൈവം കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ മറപറ്റി അണയുമെൻ ചാരെ തകരുന്ന തോണിയും ആഴിയിൽ താഴാതെ കരപറ്റാൻ കരം നൽകും ദൈവം ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ ഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം കനിഞ്ഞെന്റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ കടന്നെന്നെ പുണർന്നീടും ദൈവം മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും മനം മാറ്റും ശുദ്ധമായ് ഹിമം പോലെ […]

Read More 

ആഴമായ് അങ്ങേ സ്നേഹിക്കുവൻ

ആഴമായ് അങ്ങേ സ്നേഹിക്കുവൻ ക്രൂശിനരികിൽ ഞാൻ വന്നിടുന്നു നിൻ വ്യഥയും പാടുകളും ഓർക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിടുന്നു ഈ ദിവ്യ സ്നേഹം യേശുവിൻ സ്നേഹം വർണ്ണ്യമല്ലാ എൻ നാവുകളാൽ യാഗമായ് എന്നെ സമർപ്പിക്കുന്നു നാൾതോറും ക്രൂശു ചുമന്നിടുവാൻ ഈ ലോകം എനിക്കെന്നും യോഗ്യമല്ലാ ലോകത്തിൽ നിന്നെന്നെ തിരഞ്ഞെടുത്തു നിൻ തിരു നിണത്താൽ വാങ്ങി എന്നെ നിൻ പ്രിയ സുതനയ് മാറ്റിയല്ലോ മൃത്യുവിൻ ഭീതിയെ മാറ്റിയവൻ നിത്യമാം ജീവനെ തന്നുവല്ലോ ജീവന്റെ ഭോജനം വചനവുമായ് നിന്നിൽ ഞാൻ നിത്യം ജീവിച്ചിടും

Read More 

ആഴമാർന്ന സ്നേഹമേ യേശു

ആഴമാർന്ന സ്നേഹമേ യേശു നൽകി നടത്തിടുന്നു അളവില്ലാ ദാനത്തെ നാഥൻ നൽകി മാനിക്കുന്നു വർണ്ണിച്ചീടാൻ വാക്കുപോരായേ വർണ്ണിച്ചീടാൻ നാവുപോരായേ എന്‍റെ കാതിൽ കേട്ടതെല്ലാം എന്‍റെ കണ്ണു കണ്ടിടുന്നു പുകഴുവാൻ ഒന്നുമില്ലേ മഹത്വം എൻ യേശുവിന്;- വർണ്ണി… യേശു എന്നിൽ വന്നതിനാൽ ഭയമില്ല എനിക്കുതെല്ലും അഭിഷേകം തന്നതിനാൽ ജയത്തോടെ നടന്നിടുമേ;- വർണ്ണി… സാന്നിധ്യം ഞാൻ വാഞ്ചിക്കുന്നേ മേഘം പോലെ ഇറങ്ങേണമേ മറ്റൊന്നും കാണുന്നില്ലേ ഞാൻ ശോഭയേറും മുഖം കാണുന്നേ;- വർണ്ണി…

Read More 

ആഴമാം സ്നേഹം പകർന്നെന്നെ

ആഴമാം സ്നേഹം പകർന്നെന്നെ സ്നേഹിക്കും യേശുവിൻ സ്നേഹമേ നന്ദി പാപത്തിൻ ചേറ്റിൽനിന്നെന്നെ വിടുവിച്ച യേശുവിൻ രക്തമേ നന്ദി ഓ സ്നേഹമേ ജീവൻ നൽകിയ സ്നേഹമേ ഈ സ്നേഹബന്ധത്തിൽ നിന്നെന്നെ മാറ്റുവാൻ ആർക്കു സാദ്ധ്യമോ യേശുവിൻ സ്നേഹത്തെ അറിയാതെ ജീവിച്ചു നഷ്ടമാക്കിയെന്റെ നാൾകൾ ലോകത്തിൻ മോഹങ്ങൾ വന്നു വിളിച്ചപ്പോൾ അറിയാതെ ആനന്ദം കൊണ്ടു തിരുക്തം ചൊരിയുന്നെൻ പാപത്തിൻ മുക്തിക്കായ് എന്തൊരു ത്യാഗമിതീശോ ഇത്രത്തോളം സ്നേഹം തന്നിടുവാൻ തിരു ദേഹം പിളർന്നിതാ ക്രൂശിൽ

Read More 

ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ

ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ നിൻ കൃപയേകിടണെ വേറില്ലൊരാശയും വേറൊന്നും വേൺടിഹെ നീ മാത്രമെന്നഭയം ഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾ നന്ദിയാലെന്നുള്ളം തുള്ളിടുന്നേ വീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെ മാനിച്ചുയർത്തിയ വൻകൃപയെ ശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും നിന്നെയോ രാജാവു മാനിച്ചിടും രട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചു രാജനോടൊപ്പം നിത്യ നാൾ വസിക്കും സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയം തീയിൻ ബലം കെടുത്തീടുമവൻ നദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെ ബലമുള്ള കരങ്ങളാലുയർത്തിടും താൻ

Read More 

ആയിരങ്ങളിലും പതിനായിരങ്ങളിലും

ആയിരങ്ങളിലും പതിനായിരങ്ങളിലും സുന്ദരൻ നീ മാത്രമെ അത്യുന്നതൻ യേശുവേ വാഴ്ക യേശു രാജാവേ എൻ സൗഖ്യദാതാവേ എൻ ആത്മം ദേഹി ദേഹവും സമ്പൂർണ്ണമായ് വാഴ്ക വാ ശുദ്ധാത്മാവേ നിൻ മഹിമയോടെ നിൻ മഹത്വം എന്നിൽ ഇപ്പോൾ പൂർണ്ണമാക്കണമേ ഞാൻ നിൻ സ്വന്തം ലോകമോ അന്യം ചാരുവാൻ നിൻ മാർവ്വിടം എനിക്കെന്നും സ്വന്തമേ

Read More 

ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ

ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ ആരിലുമുന്നതൻ ക്രിസ്തുവാം അവനൊ പ്പം പറയാനൊരാളുമില്ല അവനെപ്പോലരാധ്യനാരുമില്ല അവനിൽ ശരണപ്പെട്ടാരുമേ ആരുമേ ഒരുനാളും അലയാതെ മോദമായ്-മോദമായ് മരുവും മരുവിലും ശാന്തമായ് അവനിക്കു പൊതുവായ് നിറുത്തി ദൈവം അവനേക്കൊണ്ടത്രേ നിരപ്പു തന്നു അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ അവനെയോർത്തനിശം ഞാൻ പാടിടും വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻ ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ ബലവും ബഹുമാനമാകവേ- ആകവേ തിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻ തിരുനാമമെന്നേക്കും വാഴ്ത്തുവിൻ

Read More 

ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ

ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ വീണാലും വലയമായ് നിന്നെന്നെ കാത്തിടുവാൻ ദൈവദൂതന്മാരുണ്ടരികൽ അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ ആയുധങ്ങൾ ഫലിക്കയില്ല ഒരു തോൽവിയും ഇനി വരികയില്ല എന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലമെന്റെ ഉള്ളിലുള്ളതാൽ തിന്മയൊന്നും വരികയില്ല എല്ലാം നന്മയായി തീർന്നിടുമേ ബാധയൊന്നും അടുക്കയില്ല എന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും

Read More 

ആയിരങ്ങൾ ആഹാരമില്ലാതെ

ആയിരങ്ങൾ ആഹാരമില്ലാതെ അനുദിനം അലഞ്ഞിടുമ്പോൾ അങ്ങു നൽകിയ നന്മയ്ക്കു സ്തോത്രം കോടാകോടി സ്തുതി മഹത്വം യേശു തന്ന ദാനങ്ങൾ ഓരോന്നായ് എണ്ണിയാൽ തീരുകില്ല യോഗ്യതയെന്തുള്ളു നാഥാ ഈ ഏഴയിൽ കാരുണ്യം തോന്നീടുവാൻ ക്രൂശുചുമന്നെന്റെ യേശു പോയതാം ആ പാത മതിയെനിക്ക് ഈ പാരിലെൻ ജീവിതനാളുകൾ മുഴുവനും ആശ്വാസം ആയീടുവാൻ മാറുകയില്ല ഞാൻ പോകുകയില്ലെന്‍റെ യേശുവിൻ പാത വിട്ട് അന്ത്യം വരെയെന്റെ ജീവിതമേശുവിൽ മാത്രം മതിയെനിക്ക്

Read More 

ആയിരം സ്തുതികളേക്കാൾ അനുസരണം

ആയിരം സ്തുതികളേക്കാൾ അനുസരണം വലിയതല്ലോ പതിനായിരം വരങ്ങളേക്കാൾ സ്നേഹം ശ്രേഷ്ഠമല്ലോ ജീവിതം സൗഭ്യമാക്കിടാം ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്തിടാം ഭവനമോ സന്തുഷ്ടമക്കിടാം ദൈവവചനം അനുസരിക്കുകിൽ കർത്തവേ കർത്തവേ എന്നുരചെയ്യും മർത്ത്യരാകും നാം ഏതുമില്ല ഉർവിയിൽ ദൈവേഷ്ടം ചെയ്തിടുന്നവർ സ്വർഗ്ഗരാജ്യത്തിൽ എന്നും അവകാശികൾ;- ആയിരം… പ്രാർത്ഥനയും യാചനയും ഉയരും ഭവനം കീർത്തനങ്ങളാൽ ആരാധനയും സ്വാർത്ഥത വെടിഞ്ഞിടുന്ന ജീവിതവും പാർത്തലത്തെ സ്വർഗ്ഗരാജ്യ തുല്യമാക്കിടും;- ആയിരം… സ്നേഹത്തിന്‍റെ നൗകയിൽ യാത്ര ചെയ്യുകിൽ ത്യാഗത്തിന്‍റെ മേടുകൾ സഞ്ചരിക്കുകിൽ സത്യത്തിന്‍റെ പാതയിൽ നീതി നിറവിൽ സൗഭാഗ്യമാക്കിടാം […]

Read More