ആത്മ നദി ആത്മ നദി ഒഴുകിടട്ടേ
ആത്മ നദി ആത്മ നദി ഒഴുകിടട്ടേ ആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേ ആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേ ആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേ ആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾ ആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരും നരിയാണിയോളമല്ല മുട്ടോളമല്ല അത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങും ആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾ അഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകും മുട്ടോളമല്ല അരയോളം പോരായെന്ന് അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങും ആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾ ആമോദത്താൽ പന്തുപോലെ കുതിച്ചുയരും നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെ ആത്മനദിയിൽ നീന്തി […]
Read Moreആത്മ മണവാളാ തിരുസഭയ്ക്കാനന്ദം
ആത്മണമണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല നിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലം മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന് ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ് നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ! നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും പോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട് പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട് എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ
Read Moreആത്മാവേ വന്നു പാർക്ക ഈ ദാസനിൽ
ആത്മാവേ വന്നു പാർക്ക് ഈ ദാസനിൽ യേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽ ഈ ലോകവും ഈ സുഖങ്ങളും മാറിടും വേളയിൽ പെറ്റമ്മയും സ്നേഹിതരും മറന്നിടും വേളയിൽ യേശുവേ നീ മാത്രമെൻ ആശ്രയം ഈ പാരിതിൽ (2) എന്‍റെ സമ്പത്തും എന്റെ സർവ്വവും നിൻ ദാനമേ എൻ വഴികളിൽ കൂട്ടാളിയും നീ മാത്രമേ യേശുവേ നിൻ നാമത്തെ വാഴ്ത്തിടും ഈ പാരിതിൽ (2)
Read Moreആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു
ആശ്വാസത്തിനുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു (2) അദ്ധ്വാനഭാരത്താൽ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ ആണിപ്പാടുള്ള വൻ കരങ്ങൾ നീട്ടി നിന്നെ വിളിച്ചിടുന്നു (2) രോഗങ്ങളാൽ മനം തകർന്നവരെ നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ എന്നെന്നും മതിയായവ (2) വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാൻ വന്നിടുന്ന അരുമപിതാവിന്റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചിടുമോ (2)
Read Moreആശ്വാസമേകണെ നായകാ
ആശ്വാസമേകണേ നായകാ ആശ്രിതർക്കാലംബ കർത്താവേ അലകടൽ പോൽ ഇളകുമെൻ ഹൃദയത്തിൽ ആനന്ദം നൽകീടുക ആശ്വാസമേകീടുക ശത്രു തന്നുടെ തീയമ്പുകൾ മാരിപോൽ എന്നെ ലക്ഷ്യമിടുമ്പോൾ സർവ്വായുധവർഗ്ഗം ധരിച്ചീടുവാൻ ശക്തി നൽകീടണമേ(2) എല്ലാം പ്രതികൂലമായിടുമ്പോൾ എല്ലാരുമെന്നെ കൈവിട്ടീടുമ്പോൾ ഇയ്യോബിന്റെ ദൈവമേ നീ മാത്രം ആശ്രയമുണ്ടല്ലോ എന്നുമെന്നും ഈ ധരണിയിതിൽ(2) നിൻ കയ്യിൽ ഏഴയെ ഏകിടുന്നു നിൻ സേവ പാരിതിൽ ചെയ്തീടുവാൻ പരിജ്ഞാനം സോളമനേകിയപോൽ ഏകീടണേ നിൻ കൃപ ഏഴയെന്നിൽ എൻ നാഥായിന്ന്(2)
Read Moreആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു
ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ ആനന്ദക്കൂട്ടരെ കാണുന്നല്ലോ ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ ഉല്ലാസമോടിതാ നോക്കിടുന്നു തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻ എന്നേക്കുമായിത്തുടച്ചിതല്ലോ പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ് കർത്താവിനെ സ്തുതി ചെയ്യുന്നവർ കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി നന്നായ് വെളുപ്പിച്ചു കൂട്ടരവർ പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ തങ്കരുധിരത്തിൻ ശക്തിയാലെ തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ വെൺനിലയങ്കി ധരിച്ചോരവർ കൈയിൽ കുരുത്തോല എന്തീട്ടവർ […]
Read Moreആശ്വാസമായ് എനിക്കേശുവുണ്ട്
ആശ്വാസമായെനിക്കേശുവുണ്ട് ആശ്രയിപ്പാനവൻ കൂടെയുണ്ട് ആകയാൽ ജീവിതഭാരമെനിക്കില്ല ആകുലമൊന്നുമില്ല കാൽവറി ക്രൂശിലെൻ ജീവനാഥൻ കാൽകരമാണി തുളച്ച നേരം എന്നെയാണോർത്ത തെന്നോർക്കുമ്പോഴെന്നുള്ളം കത്തുന്നു സ്നേഹാഗ്നിയാൽ സ്നേഹിച്ചു ജീവൻ വെടിഞ്ഞ നാഥൻ സ്നേഹിച്ചിടുമെന്നെ നിത്യകാലം തന്റെ ഹൃദയത്തിൽ വേദനയേകുന്നതൊന്നും ഞാൻ ചെയ്തിടുമോ? സ്വന്തജനങ്ങൾ മറന്നിടിലും എന്താപത്തായാലുമെന്നാളിലും എന്നെക്കരുതുവാൻ കൈത്താങ്ങലേകുവാൻ എന്നും മതിയായവൻ സർവ്വാംഗസുന്ദരൻ മാധുര്യവാൻ നാവില്ലെനിക്കിന്നു വർണ്ണിക്കുവാൻ നിത്യത പോരാ തൻ നിസ്തുല സ്നേഹത്തി ന്നാഴമളന്നിടുവാൻ
Read Moreആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ
ആശ്വാസ ഗാനങ്ങൾ പാടിടും ഞാൻ ആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻ പാടും ഞാനേശുവിന്നായ് എന്നും പാടും ഞാനേശുവിന്നായ് പാടുമെൻ പാപം പരിഹരിച്ച പ്രാണേശനേശുവിന്നായ് സങ്കടത്താലുള്ളം നീറിടുമ്പോൾ ചാരുവാനേശു നാഥനുണ്ട് തൻകരം കണ്ണീർ തുടച്ചു എന്നെ തൻചിറകടിയിൽ കാത്തിടുമേ കാർമേഘത്താൽ വാനം മൂടിയാലും കൂരിരുളെങ്ങും വ്യാപിച്ചാലും നീതിയിൻ സൂര്യനാം യേശു തന്റെ കാന്തിയിലെന്നെ നടത്തിടുമേ വിശ്വാസത്താലോട്ടം തികയ്ക്കും ഞാൻ വിശ്വാസം കാത്തു നിന്നിടും ഞാൻ വിശ്വാസനാഥനെ നോക്കിടും ഞാൻ വിശ്രമദേശത്തിലെത്തുവോളം
Read Moreആശ്രിതവത്സല കർത്താവേ അനുഗ്രഹം
ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേ നിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേ നല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേ ആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ
Read Moreആശ്രിത വത്സലനേശുമഹേശനെ
ആശ്രിതവത്സലനേശു മഹേശനേ! ശാശ്വതമേ തിരുനാമം ആശ്രിതവത്സലനേ നിന്മുഖകാന്തി എന്നിൽ നീ ചിന്തി കന്മഷമാകെയകറ്റിയെൻ നായകാ! നന്മ വളർത്തണമെന്നും പാവന ഹൃദയം ഏകുക സദയം കേവലം ലോകസുഖങ്ങൾ വെടിഞ്ഞു ഞാൻ താവകതൃപ്പാദം ചേരാൻ അപകടം നിറയും ജീവിതമരുവിൽ ആകുലമില്ല നിൻനന്മയെഴുമരികിൽ അഗതികൾക്കാശ്രയം തരികിൽ ക്ഷണികമാണുലകിൻ മഹിമകളറികിൽ അനുദിനം നിൻപദത്താരിണ തിരയുകിൽ അനന്തസന്തോഷമുണ്ടൊടുവിൽ വരുന്നു ഞാൻ തനിയേയെനിക്കു നീ മതിയേ കരുണയിൻ കാതലേ വെടിയരുതഗതിയേ തിരുകൃപ തരണമെൻ പതിയേ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

