മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ
മാപരിശുദ്ധാന്മനെ ശക്തിയേറുംദൈവമേ വന്നു രക്ഷിക്കണമേ -വേഗമേപാപിയെന്നുള്ളിൽന്യായങ്ങൾ വാദിച്ചുണർത്തീടുക എൻപാപവഴികൾ തോന്നിക്കുക;- വേഗമേപാപബോധം നല്കുക നീനീതിന്യായ തീർപ്പിനെയുംപക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേയേശുവോടു ചേരുവാനുംസത്യം ഗ്രഹിച്ചീടുവാനുംഎന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേനല്ല ജീവ വിശ്വാസവുംമോക്ഷ ഭാഗ്യ മുദയതുംനല്കുക വീണ്ടും ജനനവും;- വേഗമേപരിശുദ്ധനാക്കുകെന്നെപഠിപ്പിക്ക ദൈവഇഷ്ടംപരനെ! വഴി നടത്തന്നെ;- വേഗമേബലഹീനത വരുമ്പോൾതുണച്ചാശ്വാസിപ്പിക്കെന്നെപരലോകാനന്ദം കാട്ടുക;- വേഗമേ
Read Moreമംഗളം മംഗളമേ നവ്യ വധുവരരിവർ
മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-
Read Moreമൺമയമാം ഈയുലകിൽ കൺമതു മായ
മൺമയമാം ഈയുലകിൽ കാണ്മതുമായവൻ മഹിമ ധനം സുഖങ്ങൾ സകലവും മായാമന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകുംമാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രംനീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-ലോക മരുഭൂവിൽ മർത്യനാശ്രയം തേടിശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശംകേവലമിപ്പാരിടമോ വെറും പരദേശം;-
Read Moreമനമേ ചഞ്ചലമെന്തിനായ് കരുതാൻ
മനമേ ചഞ്ചലമെന്തിനായ്കരുതാൻ വല്ലഭനില്ലയോ ജയവീരനായ്മനമേ ചഞ്ചലമെന്തിനായ് ആ ആ ആ ….നാളയെ നിനച്ചു നടുങ്ങേണ്ടാ-ദുഃഖ-വേളകൾ വരുമെന്നു കലങ്ങേണ്ടാ-കാലമെല്ലാമുളള മനുവേലൻകരുതാതെ കൈവിടുമോ;- ആ ആ ആ…വാനിലെ പറവകൾ പുലരുന്നു-നന്നായ്വയലിലെത്താമര വളരുന്നുവാനവനായകൻ നമുക്കേതുംനൽകാതെ മറന്നീടുമോ;- ആ ആ ആ….കൈവിടുകില്ലവനൊരുനാളു-മെന്നുവാക്കുപറഞ്ഞവൻ മാറിടുമോവാനവും ഭൂമിയും പോയാലുംവാഗ്ദത്തം സുസ്ഥിരമാം;- ആ ആ ആ…മുന്നമെ ദൈവത്തിൻ രാജ്യവും നാം അതിൻഉന്നത നീതിയും തേടീടേണംതന്നിടും നായകൻ അതിനോടെഅന്നന്നു വേണ്ടതെല്ലാം;- ആ ആ ആ…നിൻ വഴി ദേവനെ ഭരമേൽപ്പിക്കുകനിർണ്ണയമവനതു നിറവേറ്റുംഭാരം യഹോവയിൽ വച്ചീടുകിൽനാൾതോറും നടത്തുമവൻ;- ആ ആ ആ…വരുവാൻ […]
Read Moreമന്നാ ജയ ജയ മന്നാ ജയ ജയ മാനുവേലനേ
മന്നാ ജയ ജയ മന്നാ ജയ ജയമാനുവേലനേ മഹേശാ മഹാരാജനെമഹേശാ മഹാരാജനെ (2)എന്നു നീ വന്നിടും എന്‍റെ മണവാളാ നിന്നെക്കണ്ടു ഞാൻ എന്‍റെ ആശ തീർക്കുവാൻ ഞാനെന്‍റെ ആശ തീർക്കുവാൻപൊന്നുമണവാളാ നന്ദനനാം രാജൻഎന്നെയും ചേർത്തിടുമ്പോൾ-എൻ ഭാഗ്യംആനന്ദമനല്പം എൻ ഭാഗ്യം-ആനന്ദമനല്പം;-ത്ഡടു ത്ഡടെ ഉയർന്നിടും നൊടിനേരത്തിനുള്ളിൽതന്‍റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തിൽ ചേർന്നീടുംമദ്ധ്യാകാശത്തിൽ ചേർന്നീടുംകാഹളനാദവും ദൂതഗണങ്ങളും കോടിരഥങ്ങളുമായ്;വന്നീടും പ്രിയരക്ഷകൻ- വന്നീടും പ്രിയരക്ഷകൻ;-കണ്ണുനീരോടോടി കരഞ്ഞു വിലപിക്കുംകാന്തയെ ചേർത്തിടുമ്പോൾ;എൻ ഭാഗ്യം ആനന്ദമനല്പം-എൻ ഭാഗ്യം ആനന്ദമനല്പംഹല്ലേലൂയ്യാ പാടി ഹല്ലേലൂയ്യാ പാടി ആനന്ദിച്ചിടും;പ്രിയന്‍റെ മാർവ്വിൽ ഞാനെന്നും- പ്രിയന്‍റെ മാർവ്വിൽ […]
Read Moreമന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ
മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻചങ്കിലെ ചോര നീ ചിന്തിയല്ലോകുമ്പിടുന്നു ഞാൻ നിൻ ക്രൂശിൻ മുൻപിൽകുഞ്ഞാടെ നിൻ സ്നേഹം ആശ്ചര്യമേഈ ലോകത്താർക്കുമേ ഈ ദിവ്യസ്നേഹംകവരുവാൻ സാധ്യമല്ല (2)മാനവപാപം നീ മോചിപ്പാനായ്മൂന്നാണിമേൽ ക്രൂശിൽ തൂങ്ങിയല്ലോലോകത്തിന്‍റെ പാപങ്ങൾ തൻ ചുമലിലായ്ഗോൽഗോത്ത മലമേൽ നീ കയറിയല്ലോനാഥാ നിൻ ശിരസ്സിൽ മുൾമൂടി ചൂടികയ്പ്പുനീർ നിനക്കവർ കുടിപ്പാൻ നൽകിമൗനമായ് വേദന സഹിച്ചു പരൻഞങ്ങൾക്കായ് ക്രൂശു നീ സ്വയം ചുമന്നുചങ്കു പിളർന്നു നിൻ തിരുരക്തംഞങ്ങൾക്കായ് ഊറ്റീ നീ തന്നുവല്ലോമൃത്യവേ ജയിച്ചവൻ മൂന്നാം നാൾ ഉയിർത്തു നീസ്വർലോകം ഞങ്ങൾക്കായ് […]
Read Moreമനസ്സേ വ്യാകുലമരുതേ കരുതാൻ
മനസ്സേ വ്യാകുലമരുതേകരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)കണ്ണുകൾ കാൺമതില്ലകാതുകൾ കേൾപ്പതില്ലഒരു ഹൃദയത്തിലും അതു തോന്നീട്ടില്ലസമ്പന്ന ഭരണിയിൽ നിന്നവൻ തൂകുംനിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയുംനിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾനിനക്കായ് തുറന്നിടും നീ ചോദിക്കിൽ;ആകാശ പറവകൾ വിതയ്ക്കുന്നില്ലഅവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-അബ്രഹാമിൻ ദൈവം തൻയിസഹാക്കിൻ ദൈവം തൻ(2)യോസേഫവനെ മിസ്രയീമിൽ കരുതിക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റിപ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-
Read Moreമന്നവൻ യേശു താനുന്നത ബലിയായ്
മന്നവൻ യേശു താനുന്നത ബലിയായ് തീർന്നതിനെ നിനപ്പാൻ മന്നിൽതന്നൊരു നിയമം ഇന്നിഹ നാമനു- വർത്തിക്കു-ന്നാദരവായ്അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ അപ്പോസ്തലർക്കരുളിചൊല്ലി നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ വാങ്ങി ഭുജിപ്പിനെന്നു;-മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ അന്നുയിരോടിരുന്നു എന്നാൽഎന്നെ ഭുജിപ്പവരെല്ലാമനാരതം ജീവിക്കുമെന്നുരച്ചു;-പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ രക്തത്തിൻ പുതു നിയമം ഇതു പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;-തേനും വിശേഷമാം പാലുമൊഴുകിടും ദേശം കനാനതിങ്കൽ ഉള്ള പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ പാനമുണ്ട് നമുക്ക്;-പൊന്നു തിരുമേനിയാകെയടികളാൽ നൊന്തു നുറുങ്ങിയതും രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ ചിന്തിച്ചു […]
Read Moreമനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാനിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോപരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരംപരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോമലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലംഅലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോനന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻമന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻസർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോമരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാമുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽഅരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോതിരുപ്രതിമയാക്കടിമയേ കൃപ […]
Read Moreമന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നുഇദ്ധരയിൽ നീയൊഴിഞ്ഞില്ലാരുമേഞങ്ങൾക്കാശ്രയമായ് മേലിലും നീമാത്രമേദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാദോഷികളാം ഞങ്ങളിതിനെന്തള്ളൂഓർത്താൽ നിന്‍റെ നാമം ചൊല്ലിയാലും പോരായേമഹാദേവാ മക്കൾ ഞങ്ങൾ തിരുമുമ്പിൽ വണങ്ങുന്നുമാരിപോലിന്നനുഗ്രഹം നൽകണംസർവ്വഖേദവും തീർത്തു നീ ഞങ്ങൾക്കാകണംനിന്നേപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ലഎന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻദാസർക്കനുവാദം തന്നു മാർവ്വിൽ ചേർക്കണംപൊന്നുനാഥാ പൊന്നുനാഥാ നിൻമുഖം കണ്ടാനന്ദിപ്പാൻസ്വർഗദേശത്തെന്നു വന്നു ചേർന്നിടുംലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻഭക്തന്മാരേ രാപ്പകൽ നാം തിരുമുമ്പിലാരാധിപ്പാൻഎത്രവേഗം വാനരാജ്യേ പോയിടാംസർവ്വസമ്മോദവും ലഭിച്ചെന്നും പാർത്തിടാം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

