കരുണയിൻ കാലങ്ങൾ മാറിടുമേ
കരുണയിൻ കാലങ്ങൾ മാറിടുമേഭയങ്കര ന്യായവിധി വന്നീടുമേഅപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ലദൈവ വചനത്തിന്‍റെ വിശപ്പുതന്നെ,അന്നു ദേശത്തേയ്ക്കയയ്ക്കുന്നനാളുകളടുത്തുപോയ്രക്ഷ നീ നേടിക്കൊൾക;- കരുണയിൻ….കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും,അന്നു യൗവ്വനക്കാരെല്ലാംഅവിടെ-അവിടെയായിബോധം കെട്ടങ്ങു വീഴുമേ;- കരുണയിൻ….കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽകർത്താവിനോടു കൂടി വാസംചെയ്യും,എന്‍റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്;- കരുണയിൻ…
Read Moreകഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി
കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യകൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…
Read Moreകരുണയിൻ കൃപയുള്ള നാഥാ നിൻ കരുതൽ മാത്രം
കരുണയിൻ കൃപയുള്ള നാഥാനിൻ കരുതൽ മാത്രം മതിദിനവും നടത്തുന്ന ദേവനിൻ വഴികളതൊന്നു മതിനിൻ ദാനം മതി നിൻ സ്നേഹം മതിനിൻ നന്മകളോ വലുത്(2)നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നുംതളർന്നു ഞാൻ ഉറങ്ങുന്ന നേരംനിൻ കരങ്ങളിൽ താങ്ങി എന്നെമരണത്തിൻ മുഖം കണ്ട നേരംനിൻ വചനം എൻ കാതിൽ തന്നു(2);- നിൻ…വഴിതെറ്റി അലയുന്ന നേരംനിൻ വചനം എന്ന കാൽ-ദീപമായിആരാലും തള്ളിയ നാൾകൾനാഥാൻ മാർവ്വെനിക്കാശ്രയമായ് (2);- നിൻ…
Read Moreകഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾനൊടിനേരത്തേക്കുള്ള-കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ലപ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരുംപ്രാണന്‍റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ മണവാളൻ വരും വാനമേഘത്തിൽമയങ്ങാൻ ഇനിയും സമയമില്ലമദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽമണവാട്ടിയായ് നാം പറന്നുപോകും;-ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾജഗത്തിൻ പീഡകൾ പെരുകിടുമ്പോൾജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾജീവന്‍റെ നായകൻ വേഗം വന്നിടും;-യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോയിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ യേശുവിൻ ജനമേ ഒരുങ്ങുക നാം;-
Read Moreകരുണയിൻ സാഗരമേ ശോകകൊടും വെയിലേ
കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾമേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻകൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുകഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾകരോഗങ്ങൾ പീഡകളും നിന്ദ പരിഹാസം ഏറിടുമ്പോൾഅമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താൻകൂരിരുൾ താഴ്വരയിൽ എന്‍റെ പാദങ്ങൾ ഇടറിടാതെഅഗ്നിത്തൂണിൻ പ്രഭയാൽ യാനം ചെയ്യുവാനീ മരുവിൽഉറ്റവർ ബന്ധുക്കളും എല്ലാ സ്നേഹിതരും വെറുക്കിൽസ്നേഹത്തിൻ ആഴമതിൽ ഞാനും നിമഞ്ജനായ് തീർന്നിടുവാൻലോകത്തെ മറന്നിടുവാൻ എല്ലാം ചേതമെന്നെണ്ണിടുവാൻലോകത്തെ ജയിച്ചവനേ നിന്നിൽ അഭയം ഞാൻ തേടിടുന്നേ
Read Moreകഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ലനീയെന്‍റെ ഓഹരിയായതാൽ നീറുന്ന മാനസം കണ്ടതാൽകീത്തനം പാടിടും ഞാൻ എൻ ജീവിത കാലമെല്ലാംകുഴിയിൻ അനുഭവമോ തടവിൻ ജീവിതമോമറക്കും മനസ്സുകളോ മറയ്ക്കും വദനങ്ങളോയേശു നിന്‍റെ കൂടെ ആശ്വാസത്തിൻ വീട്തേടി വരും ഭാഗ്യമെല്ലാം നിത്യതയോളവുംയാബോക്കിൻ അനുഭവമോ ആരാരും കൂടെയില്ലയോആരവം കേൾക്കുന്നുണ്ടല്ലോ ആശ്രയമെവിടെ നിന്നോദൈവം നിന്‍റെ കാവൽ കാക്കും അവൻ കൂടെകാലിടറും വേളകളിൽ താങ്ങും കരങ്ങളിലായ്
Read Moreകരുണയുള്ള എൻ യഹോവേ
കരുണയുള്ള എൻ യഹോവേകരുതലോടെ കാക്കുന്നോനേ(2)ശത്രുഭയം നീക്കിയെന്നെശാന്തമായി നടത്തീടുക(2)പുറം പറമ്പിൽ കിടന്ന എന്നെപറുദീസ വാസം നൽകി(2)രാജാവിൻ വംശമാക്കിരാജകീയ പുരോഹിതരായ്(2)അന്ധകാര വാഴ്ച മാറ്റിഅത്ഭുതമായി വെളിച്ചമേകി(2)സൽഗുണങ്ങൾ ഘോഷിക്കുവാൻസർവ്വേശൻ എന്നെ തിരഞ്ഞെടുത്തു(2)ആവതില്ലേ വർണ്ണിച്ചീടാൻഅകമഴിഞ്ഞ നിൻ സ്നേഹമോർത്താൽ(2)സ്നേഹത്തിൻ ഉറവിടമേസ്നേഹത്താൽ നേടിയെന്നെ(2)സുവിശേഷത്തിന്‍റെ ആവേശംപകർന്നുതന്ന യേശുനാഥാ(2)നിൻപേർക്കായ് രക്തം ചിന്താൻഏൽപ്പിക്കുന്നേ ഏഴയെന്നെ(2)
Read Moreകാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം
കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശംകാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽവഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻതഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കുംമൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്‍റെശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കുദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനിജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാംചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെസങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം
Read Moreകാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു
കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനുകാരണനായ പരാപരനേയെൻമാരണകാരി മഹാസുരശീർഷം തീരെയുടച്ചു തകർപ്പതിനായി-ദ്ധീരതയോടവനിയിലവതരിച്ചൊരുപാപമതാം ചെളി പൂണ്ടുടലാകെഭീകരമായ വിധം മലിനത്വംചേർന്നു വിരൂപതയാർന്നൊരിവന്നു ചേരുവാൻ നിന്നരികതിൽ ഭാഗ്യമുണ്ടായിനിൻ വലങ്കൈ നിവർത്തെന്നെത്തലോടി നിൻമുഖത്താലെന്നെ ചുംബനം ചെയ്തുനിന്നുടെയെനിക്കേകി മോതിരം ചെരിപ്പുമന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെപന്നികൾ തിന്നുന്ന തവിടു ഭുജിച്ച നിന്ദ്യമാം കാലങ്ങൾ മറന്നുപോയ് സാധുമന്നവനേ തിരുമേശയിൽ നിന്നു സ്വർന്നഗരഭോജനം ഞാൻ തിന്നുവരുന്നിന്നുംആർക്കുമതീവ മനോഹരമാം നിൻ സ്വർഗ്ഗ യെരൂശലേം മാളികയിൽ ഞാൻദീർഘയുഗം വസിച്ചാനന്ദ ബാഷ്പംവീഴ്ത്തിയാലും നിൻ കരുണയ്ക്കതു ബദലാമോ?ജീവപറുദീസിന്നാനന്ദക്കുയിലേ!ജീവവസന്തർത്തുവാരംഭിച്ചില്ലേ?ജീവവൃക്ഷക്കൊമ്പിൻ മീതിലിരുന്നു ജീവമൊഴി മധുരമായ് പാടുക നീ ദിനവും
Read Moreകാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യവാനേ കാരുണ്യവാനേ കാരുണ്യം ചൊരിയൂ കരുണാനിധേ കൃപാനിധിയേ കൃപാനിധിയേകൃപയേ ചൊരിയൂ കൃപാനിധിയേഅവിടുത്തെ കാരുണ്യത്താൽ മാത്രം അനുഗ്രഹം പ്രാപിച്ചീടും അവിടുത്തെ കൃപയാൽ മാത്രംഞങ്ങൾ അനുദിനം ജീവിച്ചീടുംലോകത്തിൽ എന്തെല്ലാം ഭവിച്ചാലും ലോക പാലകനെന്നും കൂടെയുണ്ട്അവിടുത്തെ കരങ്ങളിൽ താങ്ങീടേണമേ അന്ത്യം വരെ എന്നെ കാത്തിടണേ;- അവിടുത്തെ…സ്നേഹിതരായവർ അരികിലെത്തി ലോകസ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോൾ നിത്യമാം സ്നേഹം എന്നിൽ പകർന്ന് നൽവഴിയിൽ എന്നെ നടത്തേണമേ;- അവിടുത്തെ..ആത്മാവിൻ നിറവിൽ ആരാധിക്കാൻ അവിടുത്തെ ശക്തിയാൽ നിറയ്ക്കേണമേ ആത്മാവിൻ ഫലങ്ങൾ എന്നിൽ നിറച്ച് അവിടുത്തെ വേലയ്ക്കായി ഒരുക്കേണമേ;- അവിടുത്തെ..
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

