Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം

ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാംവല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുകക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്‍റെ സഖിയായ്ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നുനിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ;-മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക്അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നുഅഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും;-എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കുംപാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത്പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി;-ജീവ ജലനദിയുണ്ടവിടെ ജീവതരുക്കളുണ്ട്ശോഭിത രത്നങ്ങളാൽ നിർമ്മിത […]

Read More 

ഹല്ലേലുയ്യ സ്തുതി നാൾതോറും നാഥനു നന്ദിയാൽ

ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനുനന്ദിയാൽ ഞാൻ പാടുമേ (2)നാൾതോറുമെന്‍റെ ഭാരം ചുമക്കുന്ന-നല്ലോരിടയനവൻ (2)ഇന്നലെയുമിന്നും എന്നുമനന്യനായ്- എന്നോടുകൂടെയുള്ളോൻ (2)ഓളങ്ങളേറും ഈവാരിധിയിൽ-പടകു നയിക്കുന്നവൻ (2)കാറ്റും കടലും ശാസിച്ചമർത്തുന്ന-നല്ലോരു സ്യഷ്ടാവവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-നല്ലോരുമിത്രമവൻ (2)ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-സ്വർഗ്ഗീയ രാജാവവൻ (2)രോഗകിടക്കയെ മാറ്റിവിരിക്കുന്ന-നല്ലോരുവൈദ്യനവൻ (2)നിത്യസന്തോഷവും നല്ലപ്രത്യാശയും-നല്കുന്ന നാഥനവൻ (2)വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-പോയൊരു കാന്തനവൻ (2)കാത്തിരിക്കും തന്‍റെ കാന്തയെ ചേർപ്പാൻവേഗം വരുന്നോനവൻ (2)

Read More 

ഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ നാവിൽ പുതുഗീതം

ഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ നാവിൽ പുതുഗീതംഎല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽഅതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻതപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുകവീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോകരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)

Read More 

ഹേ മരണമേ നിന്‍റെ വിഷമുള്ളവിടെ

ഹേ! മരണമേ! നിന്‍റെ വിഷമുള്ളവിടെ?ഹേ! മരണമേ! നിന്‍റെ വിജയമെവിടെ?പുനരുത്ഥാനവും ജീവനുമാകുന്നഎന്നേശു ഇന്നും ജീവിക്കുന്നുമരണത്തെ ജയിച്ച ജയവീരനായ്എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേ…ഗുരുതരമാം രോഗത്താൽ വലഞ്ഞാലുംഞാൻ ഭയപ്പെടുകയില്ലസർവ്വരോഗങ്ങൾക്കും സൗഖ്യദായകനായ്എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേഎന്തെല്ലാം ക്ലേശങ്ങൾ ഭാരങ്ങൾ വന്നാലുംഞാൻ ഭാരപ്പെടുകയില്ലഓരോ ഭാരവും ദിനവും വഹിക്കുന്നഎൻ ഭാരവാഹി ജീവിക്കുന്നു;- ഹേ! മരണമേ…എൻ ദേഹം ക്ഷയിച്ചാലും മണ്ണായി തീർന്നാലുംഎൻ പ്രിയൻ എന്നെ കൈവിടില്ലദേഹസന്നിഹിതനായ് സ്വന്തം കണ്ണുകളാൽകാണും കാന്തനെ വിൺതേജസ്സിൽ;- ഹേ! മരണമേ…

Read More 

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ

ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻവൻകൃപയെ എന്നുമോർത്തിടും ഞാൻ(2)പരിശുദ്ധനെ കരുണാനിധിയെസ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)സകലത്തെയും സൃഷ്ടി ചെയ്തവനെസകലത്തിനും പരിപാലകനെ (2)സകലരിലും പരമോന്നതനെസർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)കരുണയും ദയയും ഉള്ളവനെമനസ്സലിയുന്ന മഹാപ്രഭുവേ (2)വാത്സല്യത്തോടെന്നെ ചേർത്തവനെമാറാത്ത സ്നേഹം പകർന്നവനെ(2)ആദിയും അന്തവുമായവനെഉറപ്പുള്ള പാറയും കോട്ടയുമേ(2)വഴിയും സത്യവുമായവനെഏകരക്ഷാമാർഗ്ഗമായവനെ(2)ക്രൂശു ചുമന്ന് തളർന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുൾമുടി ചൂടിയതും എനിക്കായ്ജീവനെ നൽകിയതും എനിക്കായ്;-

Read More 

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹ… ഹല്ലേലൂയ്യാ ഹ… ഹല്ലേലൂയ്യാThank you JesusThank you Jesus

Read More 

ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ

ഹേ രക്ഷയാം ദിവ്യ സ്നേഹകടലേക്രിസ്തേശു നൽകും കരുണപുരമേസൗജന്യമായ് ലോകത്തെ വീണ്ടവനെപ്രവാഹമെൻന്മേൽനിൻ പ്രവാഹമെൻന്മേൽ(3)ഒഴുക്കീടേണമേഎൻ പാപം അനേകം കറയധികംഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാംവ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേപ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ..പരീക്ഷകളും ഭയവും ഹേതുവായ്എൻ ജീവിതം ഖേദവും ശൂന്യവുമായ്പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)ഒഴുക്കീടുമെങ്കിൽകൃപാകടലേ നിന്‍റെ തീരത്തു ഞാൻഅനേകനാൾ ആകാംക്ഷയോടെ നിന്നേമടങ്ങുകിലിന്നിവിടുന്നിനി ഞാൻപ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)ഒഴുക്കാതിരുന്നാൽ

Read More 

ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ

ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ നിൽപൂഏറ്റുകൊള്ളവനെ തള്ളാതെകൈകളിൽ കാൽകളിൽ ആണികൾ തറച്ചുമുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽനിന്ദയും ദുഷിയും പീഡയും സഹിച്ചുദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്കരുണയായ് നിന്നെ വിളിച്ചിടുന്നു;-തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെദാഹം തീർക്കുവാൻ ജലവുമില്ലാതെആശ്വാസം പറവാൻ ആരും തന്നില്ലാതെഅരുമ രക്ഷകൻ ഏകനായ് മരിച്ചുആ പാടുകൾ നിൻ രക്ഷയ്ക്കേ;-അവൻ മരണത്താൽ സാത്താന്‍റെ തല തകർത്തുതന്‍റെ രക്തത്താൽ പാപക്കറകൾ നീക്കിനിന്‍റെ വ്യാധിയും വേദനയും നീക്കുവാൻനിന്‍റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻകുരിശിൽ ജയിച്ചെല്ലാറ്റെയും;-മായാലോകത്തെ തെല്ലുമേ നമ്പാതെമാനവമാനസം ആകവേ മാറുമേമാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽനിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാംആശയോടു […]

Read More 

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ

ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽവന്നയെൻ യാചനകൾ (2)തകർന്ന എൻ മാനസ്സയാഗങ്ങളിൽനിന്‍റെ പ്രാസാദം നൽകിടുമോ (2)ഞാൻ നിർമ്മലനാകേണ്ടതിന്നുഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2)ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നുകഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂഎൻ നാവു നിൻ നീതിയെ വർണ്ണിക്കും എൻ അധരങ്ങളെ തുറക്കേണമേ (2)എന്നാൽ എൻ നാവു നിന്നെ സ്തുതിക്കുംനിൻ കൃപദാനമല്ലോ എൻ യേശുവേ

Read More 

ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ

ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ വന്നിടുന്നെന്‍റെ പ്രിയാആശ്വസം നീ മാത്രമല്ലോ സ​‍ങ്കേതം നീ മാത്രമല്ലോനീ താങ്ങി നടത്തിടുമല്ലോ എൻ കണ്ണുനീർ തുടച്ചിടുമല്ലോമേഘത്തിൽ യേശു താൻ വന്ന് എന്നെയും ചേർത്തിടുമന്ന്ദു:ഖങ്ങൾ മറന്നു ഞാനന്ന് സ്തുതിച്ചിടും നാഥനെ അന്ന്

Read More